കല്ല്യാണാലോചനകള്‍ അവഗണിച്ച് അച്ഛന്‍ കൂടെനിന്നു;ചപ്പാത്തിയും ഉള്ളിയും കഴിച്ച് മകള്‍ പിഎച്ച്ഡി നേടി


സ്വന്തം ലേഖിക

ഗ്രാമത്തിലെ പെണ്‍കുട്ടികളെല്ലാം പത്താം ക്ലാസിന് ശേഷം പഠനം നിര്‍ത്തിയപ്പോള്‍ സ്വന്തം മകളെ ഉപരിപഠനത്തിനു അയക്കാനുള്ള പണം കണ്ടെത്തുന്നതിനായുള്ള ഓട്ടത്തിലായിരുന്നു പ്രാചിയുടെ അച്ഛന്‍

പ്രാചി ഠാക്കൂർ അച്ഛനോടൊപ്പം | Photo: instagram/ prachi thakur

'പെണ്ണുങ്ങള്‍ക്ക് പിന്നെ എല്ലാം എളുപ്പമാണല്ലോ...'ഉസ്താദ് ഹോട്ടല്‍ സിനിമയില്‍ ഫൈസി ഷഹാനയോട് പറയുന്ന ഡയലോഗ് പേലെ അത്ര 'ഈസി'യല്ല സ്ത്രീകളുടെ ജീവിതം. വീട്ടിലെ ഭക്ഷണം വിളമ്പുന്നിടത്ത് തുടങ്ങുന്ന വിവേചനം സമൂഹത്തിന്റെ പല തട്ടുകളില്‍ നിന്നും നേരിടുന്നവരാണ് സ്ത്രീകള്‍. ഒട്ടും മധുരമില്ലാത്ത ആ അനുഭവങ്ങളെ കരുത്താക്കി മാറ്റിയെടുത്താണ് പല സ്ത്രീകളും ജീവിതത്തില്‍ വിജയപ്പടവുകള്‍ ചവിട്ടിക്കയറുന്നത്. അത്തരമൊരു ജീവിതമാണ് ബിഹാറിലെ സുപോളില്‍ നിന്നുള്ള പെണ്‍കുട്ടി പ്രാചി ഠാക്കൂര്‍ പങ്കുവെയ്ക്കുന്നത്. അച്ഛന്റെ പിന്തുണയോടെ, വിവാഹലോചനകളില്‍ നിന്നെല്ലാം രക്ഷപ്പെട്ട്, പഠനം പൂര്‍ത്തിയാക്കി, സ്വന്തമായി ജോലി നേടിയെടുത്ത് ഓരോരുത്തര്‍ക്കും പ്രചോദനമായ ഒരു ജീവിതം.

ഗ്രാമത്തിലെ പെണ്‍കുട്ടികളെല്ലാം പത്താം ക്ലാസിന് ശേഷം പഠനം നിര്‍ത്തിയപ്പോള്‍ സ്വന്തം മകളെ ഉപരിപഠനത്തിനു അയക്കാനുള്ള പണം കണ്ടെത്തുന്നതിനായുള്ള ഓട്ടത്തിലായിരുന്നു പ്രാചിയുടെ അച്ഛന്‍. വിവാഹം കഴിഞ്ഞെത്തുന്ന വീട്ടിലെ നല്ല മരുമകളാകാന്‍ പെണ്‍കുട്ടികള്‍ പാചകം പഠിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രാചിയുടെ വിശപ്പടക്കാന്‍ അച്ഛന്‍ ഭക്ഷണമുണ്ടാക്കി കൊടുത്തു. ഒരു പുരുഷന്‍ ഭക്ഷണം ഉണ്ടാക്കുന്നത് നാട്ടില്‍ സംസാരവിഷമായി. വഴിയരികില്‍വെച്ച് പലരും പരിഹസിക്കാന്‍ തുടങ്ങി. എന്നാല്‍ അതൊന്നും പ്രാചിയുടെ അച്ഛനെ തളര്‍ത്തിയില്ല. ഇന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കിയ പ്രാചി ഡൈവേഴ്‌സിറ്റി ട്രെയ്‌നര്‍ ആന്റ് റിസേര്‍ച്ചര്‍ ആയി ജോലി ചെയ്യുകയാണ്.

സുപോളില്‍ പ്രാചിയുടെ അച്ഛന് ചെറിയ ഒരു ഒറ്റമുറി കടയുണ്ടായിരുന്നു. ആളുകളുടെ കേടായ ഗ്യാസ് സ്റ്റൗവും കുക്കറുമെല്ലാം നന്നാക്കി കൊടുക്കുന്നതായിരുന്നു ജോലി. അമ്മ തയ്യല്‍പ്പണിയും ചെയ്യും. എന്നാലും കഷ്ടപ്പാട് മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. പുല്ലു മേഞ്ഞ മണ്‍വീട്ടിലായിരുന്നു താമസം. ഓടിക്കളിക്കാന്‍ മണ്ണുതേച്ച ഒരു ചെറിയ മുറ്റവുമുണ്ടായിരുന്നു. മിക്ക ദിവസങ്ങളിലും ഒരേ ഭക്ഷണമായിരിക്കും. ചപ്പാത്തിയും ഉള്ളിയും അച്ചാറും. അതുതന്നെ ചിവ ദിവസങ്ങളില്‍ ഉണ്ടാകില്ല. ചേട്ടന്റെ പഴയ വസ്ത്രങ്ങളാണ് പ്രാചി സ്‌കൂളില്‍ പോകുമ്പോള്‍ ധരിച്ചിരുന്നത്. പഴയ നോട്ട്ബുക്കിലെ ബാക്കിയുള്ള പേജുകളാകും അടുത്ത വര്‍ഷത്തെ ക്ലാസില്‍ ഉപയോഗിക്കുക. എന്നാല്‍ മറ്റു സമ്പന്നരായ കുട്ടികള്‍ നവനീതിന്റെ പുതിയ നോട്ടുപുസ്തകങ്ങളുമായെത്തും. അതു കാണുമ്പോള്‍ അവള്‍ക്കു കൊതി വരും.

പ്രാചി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കുടുംബം എന്ന വിഷയത്തില്‍ ഉപന്യാസം എഴുതാന്‍ ഇംഗ്ലീഷ് പരീക്ഷക്ക് ചോദ്യം വന്നു. അച്ഛന്റെ കൂലിപ്പണി പറയാന്‍ നാണക്കേടുള്ളതിനാല്‍ അച്ഛന്‍ വലിയ ബിസിനസുകാരനാണെന്നും അമ്മ തയ്യല്‍ക്കാരിയാണെന്നും അവള്‍ ഉത്തരമെഴുതി. എന്നാല്‍ ഒരു ദിവസം ക്ലാസിലുണ്ടായ ഒരു തര്‍ക്കത്തിനിടെ ആ കള്ളം പൊളിഞ്ഞു. തന്റെ അച്ഛന് കൂലിപ്പണിയല്ലേ എന്ന് ആ തര്‍ക്കത്തിനിടെ ഒരു ആണ്‍കുട്ടി ചോദിച്ചു. അതോടെ പ്രാചി പരിഹാസകഥാപാത്രമായി മാറി. അവള്‍ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഓഫീസില്‍ ജോലി ചെയ്യാന്‍ കഴിയാത്തതെന്ന് അച്ഛനോട് ചോദിച്ചു. അന്നു കണ്ണുനീര് തുടച്ചുകൊണ്ട് അച്ഛന്‍ അവളോട് പറഞ്ഞു.'ജീവിതത്തില്‍ എല്ലാം പണം മാത്രമല്ല.' അച്ഛന്റെ വാക്കുകളുടെ മൂല്യം പക്ഷേ അന്ന് പ്രാചിക്ക് മനസ്സിലായില്ല.

ജോലിക്കിടെ പ്രാചി ഠാക്കൂര്‍ | Photo: instagram/ prachi thakur

പഠിക്കാനുള്ള വാശിയായിരുന്നു അവളെ മുന്നോട്ടുനയിച്ചത്. പുതിയ അറിവ് എപ്പോഴും മോഹിപ്പിച്ചു. എന്നാല്‍ ചുറ്റുമുള്ളവര്‍ക്ക് അത് ദഹിച്ചില്ല. മകളെ വിവാഹം ചെയ്ത് പറഞ്ഞയക്കൂ എന്നു പറഞ്ഞവരോടെല്ലാം അച്ഛന്‍ വഴക്കിട്ടു. ഗ്രാമത്തിലെ സമ്പന്നരായ പെണ്‍കുട്ടികളെ 10-ാം ക്ലാസിനുശേഷം വിവാഹം കഴിച്ചയച്ചപ്പോള്‍ പ്രാചിയുടെ ഉപരിപഠനത്തിനായി പണം സമ്പാദിക്കുന്ന തിരക്കിലായിരുന്നു അവളുടെ അച്ഛന്‍.

സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്ന് അദ്ദേഹം മക്കളെ പഠിപ്പിച്ചു. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ പാചക ക്ലാസില്‍ പോകുമ്പോള്‍ അച്ഛന്‍ പ്രാചിക്ക് ഭക്ഷണമുണ്ടാക്കി കൊടുത്തു. തന്റെ കൂട്ടുകാരികള്‍ക്ക് ഇല്ലാത്ത ഒരാള്‍ തന്റെ കൂടെയുണ്ടെന്ന് പ്രാചി തിരിച്ചറിഞ്ഞു-സ്വപ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു പിതാവ്. ഇതു തിരിച്ചറിഞ്ഞതോടെ പ്രാചിക്ക് അച്ഛനോടും അച്ഛന്റെ ജോലിയോടുമുള്ള എല്ലാ നാണക്കേടും മാറി. ആ അച്ഛന്റെ മകളായതില്‍ അവള്‍ക്ക് അഭിമാനം തോന്നി! അവള്‍ അഭിമാനത്തോടെ എന്റെ പഴയ യൂണിഫോം ധരിക്കാന്‍ തുടങ്ങി, കീറിപ്പറിഞ്ഞ പുസ്തകങ്ങള്‍ സന്തോഷത്തോടെ ഉപയോഗിച്ചു.

മാസ്റ്റേഴ്‌സ് പഠിക്കാനായി പോണ്ടിച്ചേരിയിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ ആളുകള്‍ അച്ഛനോട് ചോദിച്ചു.'എന്തിനാ പണം പാഴാക്കുന്നത്? അവളെ വിവാഹം കഴിപ്പിച്ച് അയക്കൂ' എന്നാല്‍ അച്ഛന്‍ അതു കേട്ടില്ല. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നാട്ടില്‍ പല കഥകളും പ്രചരിച്ചു. പ്രാചി ഗര്‍ഭിണിയായെന്നും നാടുവിട്ട് ഓടിപ്പോയെന്നുമെല്ലാം കഥകളുണ്ടായി. എന്നാല്‍ ആ അച്ഛന്‍ അതൊന്നും കാര്യമാക്കിയില്ല.

പ്രാചി ഠാക്കൂര്‍ | Photo: instagram/ prachi thakur

അതോടൊപ്പം ആത്മവിശ്വാസത്തോടെയിരിക്കാനും അദ്ദേഹം പ്രാചിയെ പഠിപ്പിച്ചു. 'ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, എന്റെ അയല്‍പക്കത്ത് ആദ്യമായി ഒരു പരിപാടിയില്‍ അവതാരക ആപ്പോള്‍ അച്ഛന്‍ പകര്‍ന്നുതന്ന ആത്മവിശ്വാസം. പേടിച്ചുപോയ ഞാന്‍ അച്ഛനോട് പറഞ്ഞു, 'എനിക്ക് ഇതു ചെയ്യാന്‍ കഴിയില്ല.' പക്ഷേ, അദ്ദേഹം പറഞ്ഞു, 'സദസ്സിലുള്ള എല്ലാവരെയും ഉരുളക്കിഴങ്ങിന്റെ ചാക്ക് പോലെ ഭാവനയില്‍ കണ്ടാല്‍ മതി'. ആ തന്ത്രം ഫലിച്ചു. ഞാന്‍ സ്റ്റേജില്‍ മികച്ച രീതിയില്‍ പരിപാടി അവതരിപ്പിച്ചു. ഇന്നു സര്‍വ്വകലാശാലകളില്‍ പ്രഭാഷണങ്ങള്‍ നടത്തുമ്പോഴും TEDx-ല്‍ സംസാരിക്കുമ്പോഴുമെല്ലാം അച്ഛന്‍ തന്ന ആത്മവിശ്വാസമായിരുന്നു എന്നോടൊപ്പമുണ്ടായിരുന്നത്. TEDx-ലെ പരിപാടിക്ക് അച്ഛന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ പരിപാടി കാണാനായി അദ്ദേഹം പിന്നീട് വീട്ടില്‍ ഒരു ടിവി വാങ്ങി.' പ്രാചി പറയുന്നു.

ഇന്ന്, പ്രാചി പിഎച്ച്ഡി പൂര്‍ത്തിയാക്കി ഡൈവേഴ്‌സിറ്റി ട്രെയ്‌നര്‍ ആന്റ് റിസേര്‍ച്ചര്‍ ആയി ജോലി ചെയ്യുന്നു. 'ഇപ്പോള്‍ നിങ്ങള്‍ ആരെങ്കിലും എന്റെ അച്ഛനെ കണ്ടുമുട്ടിയാല്‍ അദ്ദേഹം അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് എന്നെ കുറിച്ച് സംസാരിക്കും. എനിക്ക് ശമ്പളം കിട്ടുമ്പോഴെല്ലാം ഞാന്‍ അച്ഛന് പുതിയ ഷര്‍ട്ടും വാച്ചുമെല്ലാം വാങ്ങിക്കൊടുക്കും. അപ്പോള്‍ അദ്ദേഹം പറയും. 'മോളെ, നിന്റെ പണം എനിക്കുവേണ്ടി വെറുതേ പാഴാക്കരുത്' എന്ന്. അപ്പോള്‍ ഞാന്‍ അച്ഛനോട് പറയും. ' ഒരിക്കല്‍ കൂലിപ്പണിക്കാരന്റെ മകളാണ് എന്നതില്‍ നാണക്കേട് തോന്നിയിരുന്ന ഒരു പെണ്‍കുട്ടി ഇന്ന് ഈ ലോകം തന്നെ ആ അച്ഛന്റെ കാല്‍ക്കീഴില്‍വെയ്ക്കാന്‍ തയ്യാറാണ്.' പ്രാചി പറയുന്നു.


Content Highlights: prachi thakur inspirational story gender discrimination fatherhood womanhood

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022

Most Commented