ഭാര്യയുടെ കാമുകന്‍ കുടുംബാംഗം, കുട്ടികളോടും മറച്ചുവെച്ചില്ല;വ്യത്യസ്ത ജീവിതവുമായി ദമ്പതികള്‍


ജെന്നിഫറും ഡാനിയേലും ടൈയും | Photo: Instagram/ Jennifer Martin

ലപ്പോഴും റിലേഷന്‍ഷിപ്പനെ കുറിച്ച് ചോദിക്കുമ്പോള്‍ 'ഇറ്റ്‌സ് കോംപ്ലിക്കേറ്റഡ്' എന്ന് പറയുന്നവരാണ് പലരും. ഫെയ്‌സ്ബുക്കിലെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിന് നേരെയും ഇതേ ഉത്തരം എഴുതിവെച്ചവര്‍ നിരവധി പേരുണ്ട്. രണ്ടു പേര്‍ തമ്മിലുള്ള ബന്ധം ഇത്രയും സങ്കീര്‍ണമാകുന്ന കാലത്തുതന്നെ റിലേഷന്‍ഷിപ്പില്‍ പുതുമകള്‍ കണ്ടെത്തുന്നവരും കുറവല്ല. ഇത്തരത്തില്‍ പോളിഅമോറസ് റിലേഷന്‍ഷിപ്പിലൂടെ മുംബൈയിലുള്ള മൂന്നു പേര്‍ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു.

എന്നാല്‍ കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ഇത്തരം ബന്ധങ്ങള്‍ എങ്ങനെ മുന്നോട്ടുപോകും എന്ന് ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആളുകള്‍ സന്ദേഹപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും ഒരു പ്രശ്‌നമാകില്ലെന്നാണ് അമേരിക്കയില്‍ നിന്നുള്ള ഒരു പോളിഅമോറസ് കുടുംബം പറയുന്നത്‌. പുതിയ പങ്കാളിയെ കണ്ടെത്തി ജീവിതം സന്തോഷത്തോടെ ചിലവിടുകയാണ് വിര്‍ജീനിയയിലെ റിച്ച്മണ്ട് സ്വദേശികളായ ജെന്നിഫര്‍ മാര്‍ട്ടിന്‍-ഡാനിയേല്‍ ദമ്പതികള്‍. ജെന്നിഫറിന്റെ ഡേറ്റിങ് പങ്കാളി ആയിരുന്ന ടൈ എന്ന വ്യക്തിയാണ് ഇവരുടെ കുടുംബത്തിനൊപ്പം ചേര്‍ന്നത്.



ഭാര്യാഭര്‍തൃബന്ധത്തിന് പുറമേ താത്ക്കാലിക പങ്കാളികളെ കണ്ടെത്തുന്നതിന് താത്പര്യമുണ്ടെന്ന് മനസിലാക്കിയതോടെയാണ് ജെന്നിഫറും ഡാനിയേലും ഡേറ്റിങ്ങിന് പോകാന്‍ തീരുമാനിക്കുന്നത്. മക്കള്‍ക്ക് അഞ്ചും മൂന്നും വയസുള്ളപ്പോഴായിരുന്നു ഈ തീരുമാനം. ഇതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട പുകസ്തകങ്ങള്‍ വായിക്കുകയും കൗണ്‍സിലിങ്ങിന് പോകുകയും ചെയ്തു. ഇത്തരം കൂട്ടായ്മകളില്‍ കുട്ടികളോടൊപ്പം പങ്കെടുക്കുകയും ചെയ്തു. തങ്ങളുടെ പുതിയ ജീവിതരീതി കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാനായിരുന്നു ഉദ്ദേശം.

അധികം വൈകാതെ ഇരുവരും പങ്കാളികളെ കണ്ടെത്തി തുടങ്ങി. ഇക്കാര്യത്തെ കുറിച്ച് കുട്ടികളോട് തുറന്ന് സംസാരിക്കുകയും ചെയ്തു. ഒരാള്‍ ഡേറ്റിങ്ങിന് പോകുമ്പോള്‍ മറ്റൊരാള്‍ കുട്ടിയോടൊപ്പം സമയം ചിലവിടുന്നതായിരുന്നു രീതി. എന്നാല്‍ 2018-ല്‍ ടൈം എന്ന വ്യക്തിയുമായി ജെന്നിഫര്‍ പരിചയപ്പെട്ടതോടെയാണ് കാര്യങ്ങള്‍ മാറിയത്.

ജെന്നിഫറും ഡാനിയേലും ടൈയും| Photo: Jennifer Martin

ജെന്നിഫറും ടൈയും തമ്മിലുള്ള ബന്ധം രണ്ടു വര്‍ഷത്തോളം തുടര്‍ന്നു. ഇടയ്ക്ക് വീട്ടിലേക്ക് വരാറുള്ള ടൈ കുട്ടികളുമായും അടുത്തു. ടൈയേയും കൂടി ഒപ്പം താമസിപ്പിക്കാനുള്ള ആഗ്രഹം ജെന്നിഫര്‍ വൈകാതെ കുടുംബത്തെ അറിയിച്ചു. ഡാനിയലും മക്കളും ആ തീരുമാനത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു.

അതിനുശേഷം മൂന്നു പേരും തങ്ങളുടെ വ്യക്തിഗത തെറാപിസ്റ്റിനെ കണ്ട് ചര്‍ച്ച നടത്തി. കുട്ടികളുടെ സുരക്ഷയേയും മാനസികാവസ്ഥയേയും ഒരു തരത്തിലും ബാധിക്കാത്ത രീതിയില്‍ ബന്ധം കൊണ്ടുപോകണം എന്നതായിരുന്നു അവര്‍ക്ക് ലഭിച്ച ഉപദേശം. തുടര്‍ന്ന് മൂന്നു പേരും കുട്ടികളുടെ രക്ഷിതാക്കള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്ന ധാരണയില്‍ ഒരുമിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു.

2020-ലാണ് മൂന്നു പേരും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ വന്നതോടെ കൂടുതല്‍ സമയം ഒന്നിച്ചു പങ്കിടാന്‍ സാധിച്ചെന്നും ഇപ്പോഴത്തെ ജീവിതത്തില്‍ അഭിമാനം മാത്രമേയുള്ളൂവെന്നും ജെന്നിഫര്‍ പറയുന്നു. വ്യത്യസ്തമായ ഇത്തരം ബന്ധങ്ങളെ കുറിച്ച് കുട്ടികളില്‍ നിന്ന് മറച്ചുപിടിക്കാതെ തുറന്നു സംസാരിച്ചാല്‍ ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുമെന്നും ജെന്നിഫര്‍ പറയുന്നു.

അതേസമയം മൂവരുടേയും കുടുംബാംഗങ്ങള്‍ ഈ ജീവിതരീതി അംഗീകരിച്ചിട്ടില്ല. കുടുംബാംഗങ്ങളില്‍ പലരും ഇപ്പോള്‍ സംസാരിക്കാന്‍ പോലും തയ്യാറല്ലെന്നും ജെന്നിഫര്‍ പറയുന്നു.

Content Highlights: polyamorous relationship from america


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented