'സ്വന്തം കുഞ്ഞിനെ മാറോടണച്ചത് പോലെയാണ് തോന്നിയത്,രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ മുലയൂട്ടി'


സജ്‌ന ആലുങ്ങല്‍

രമ്യ | Photo: Special Arrangement

റു മാസങ്ങള്‍ക്ക് മുമ്പാണ് ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസര്‍ രമ്യ മറ്റേണിറ്റി ലീവ് കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. അര വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ പിരിഞ്ഞിരിക്കുന്നതിന്റെ സങ്കടം ഉള്ളിലൊതുക്കി, വീണ്ടും കാക്കി എടുത്തിട്ടു. എന്നാല്‍ രമ്യയെ കാത്തിരുന്നത് മറ്റൊരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യമായിരുന്നു. അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കടത്തിക്കൊണ്ടുപോയ 12 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ പകര്‍ന്നുനല്‍കി അവര്‍ മാതൃത്വത്തെ വീണ്ടും മഹത്തരമാക്കി.

ആ കഥ ഇങ്ങനെ: കോഴിക്കോട് പൂളക്കടവില്‍ അച്ഛനും മുത്തശ്ശിയും കൂടി അമ്മയില്‍നിന്ന് തട്ടിയെടുത്ത് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടു പോയ കുഞ്ഞിനെ ബത്തേരിയില്‍നിന്ന് പോലീസ് സംഘം കണ്ടെത്തുമ്പോള്‍ കണ്ണുകള്‍ പാതി അടഞ്ഞുതുടങ്ങിയിരുന്നു. മണിക്കൂറുകളോളം പാല്‍ കുടിക്കാതിരുന്നതിനാല്‍ കുഞ്ഞ് ആകെ ക്ഷീണിച്ചിരുന്നു. ആ സമയത്ത് പോലീസ് സംഘത്തിലുണ്ടായിരുന്ന രമ്യ രണ്ടാമതൊന്ന് ആലോചിക്കാതെ കുഞ്ഞിനെ മുലയൂട്ടി.'ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ കുഞ്ഞ് കരയുകയായിരുന്നു. ഞാന്‍ എടുത്ത് മാറോട് അണച്ചപ്പോഴേക്കും കരച്ചില്‍ മാറ്റി. ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നു. ആ സമയത്ത് എന്റെ കുഞ്ഞുങ്ങളേയാണ് ഓര്‍മ വന്നത്. ഡോക്ടറും സമ്മതം മൂളിയതോടെ ഞാന്‍ പാലുകൊടുത്തു. കുഞ്ഞ് പതുക്കെ ഉഷാറാകാന്‍ തുടങ്ങി.' അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കടത്തിക്കൊണ്ടുപോയ 12 ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ ചേവായൂര്‍ പോലീസ്റ്റ് സ്‌റ്റേഷനിലെ സി.പി രമ്യ പറയുന്നു.

ജോലിയില്‍ കയറിയ ശേഷം ഇത്രയും സംതൃപ്തിയോടെ ഉറങ്ങിയ ദിവസമുണ്ടായിട്ടില്ല. ആ സംഭവം നടന്ന ദിവസം രാവിലെ മുതല്‍ ടെന്‍ഷനിലായിരുന്നു. 12 ദിവസം പ്രായമുള്ള കൊച്ചു കുഞ്ഞിനെ അല്ലേ കാണാതായത്. കുഞ്ഞിനെ കണ്ടെത്തി അമ്മയുടെ കൈയില്‍ ആരോഗ്യത്തോടെ തിരിച്ചേല്‍പ്പിച്ചപ്പോഴാണ് സമാധാനമായത്.'-രമ്യ കൂട്ടിച്ചേര്‍ക്കുന്നു. നന്തി ചിങ്ങപുരം കിഴക്കേ നൊട്ടിക്കണ്ടി മാധവന്റേയും രതീദേവിയുടേയും മകളാണ് രമ്യ. അശ്വന്ത് എന്നാണ് ഭര്‍ത്താവിന്റെ പേര്. അഞ്ചും ഒന്നും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളാണ് രമ്യക്കുള്ളത്.

12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയപ്പോള്‍...

കുടുംബവഴക്കിനെ തുടര്‍ന്നാണ് ആദില്‍ എന്ന യുവാവ് ഭാര്യ ആഷിഖയുടെ അടുക്കല്‍നിന്ന്‌ കുഞ്ഞിനെ കടത്തിക്കൊണ്ടു പോയത്. തുടര്‍ന്ന്‌
ആഷിഖ ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ഒക്ടോബര്‍ 22-ന് രാവിലെയായിരുന്നു ഈ സംഭവം. രാത്രിയോടെ ആദിലിനെ കണ്ടെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

രമ്യയും ഭര്‍ത്താവ് അശ്വന്തും| Photo: faecebook/ ramya

'എസ്.ഐ സാറിന്റെ നേതൃത്തില്‍ ഞങ്ങള്‍ പൂളക്കടവില്‍ എത്തുമ്പോഴേക്കും അവര്‍ കുഞ്ഞുമായി സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലുള്ള പോലീസുകാര്‍ പല വഴിയായി അന്വേഷിക്കാന്‍ തുടങ്ങി. ചെറിയ കുഞ്ഞാണ് എന്നതും പാല് കുടിച്ചിട്ട് മണിക്കൂറുകളായി എന്നതും ഞങ്ങളെ ആശങ്കപ്പെടുത്തി. കുട്ടിയുടെ അച്ഛന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതും തിരിച്ചടിയായി. അമ്മയോട് സംസാരിക്കുന്നതിനിടയില്‍ അച്ഛന് ബെംഗളൂരാണ് ജോലി എന്ന് മനസിലായി. ഇതോടെ ആ വഴിക്ക് അന്വേഷണം തിരിച്ചുവിടുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് അവരെ കണ്ടെത്തുകയും ചെയ്തു.

ഇതോടെ കുഞ്ഞിനെ തിരിച്ചുകൊണ്ടു വരാനായി ഒരു സംഘം ബത്തേരിയിലേക്ക് യാത്ര തിരിച്ചു. അതില്‍ ഞാനും ഉണ്ടായിരുന്നു. പോകുന്നതിന് മുമ്പ് ഞാന്‍ വീട്ടില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വിഷമിക്കേണ്ടെന്നും അവരെ നോക്കിക്കോളാമെന്നും ഭര്‍ത്താവും വീട്ടുകാരും പറഞ്ഞു.

കല്‍പ്പറ്റയിലെ ആശുപത്രിയില്‍ എത്തുമ്പോഴേക്കും രാത്രിയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോള്‍ ഷുഗര്‍ ലെവല്‍ കുറവാണെന്ന് മനസിലായി. ഇതു നോക്കാനായി കുഞ്ഞിന്റെ കാലില്‍ കുത്തിയപ്പോള്‍ കരഞ്ഞു. ഇതോടെ ഞാന്‍ എടുത്ത് മാറോടണയ്ക്കുകയായിരുന്നു. അതോടെ കരച്ചില്‍ മാറ്റുകയും ചെയ്തു. എന്റെ കുഞ്ഞിനെ കൈയില്‍ എടുത്തതുപോലെയാണ് എനിക്ക് തോന്നിയത്. ഉടനെത്തന്നെ ഞാന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് ഡോക്ടറെ അറിയിച്ചു. കുഞ്ഞിന് പാല് കൊടുക്കട്ടെ എന്ന് ചോദിച്ചു. ഡോക്ടര്‍ സമ്മതിച്ചു.

ആ സമയത്ത് കുഞ്ഞിന് പാല് കൊടുക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അമ്മ ആഷിഖ. കുഞ്ഞിനെ കാണാതായതു മുതല്‍ ആഹാരം കഴിക്കാത്തതിനാലും ബ്ലീഡിങ് ഉള്ളതിനാലും അവര്‍ അവശയായിരുന്നു. ഇതോടെയാണ് ഞാന്‍ മുലയൂട്ടാന്‍ തീരുമാനിച്ചത്- രമ്യ പറഞ്ഞു.

ആ ദിവസം ഓര്‍ക്കുമ്പോഴും ഇപ്പോഴും എന്റെ മനസില്‍ സന്തോഷം നിറയും. കുഞ്ഞിനെ കൈമാറുമ്പോള്‍ ആ അമ്മ ഒരുപാട് നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസവും കുഞ്ഞിന്റെ വിവരം അന്വേഷിച്ച് ഞാന്‍ അവരെ വിളിച്ചുനോക്കിയിരുന്നു. അവന്‍ പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ട് വീണ്ടും കാണാന്‍ ചെല്ലുമെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്.' രമ്യ കൂട്ടിച്ചേര്‍ത്തു.

Content Highlights: police officer ramya breast feed baby who was abdcuted by his father and grand mother


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022

Most Commented