instagram.com|chinus_creation7557
ഒഡീഷയിലെ റൂര്‍ക്കലയിലുള്ള ഭാഗ്യശ്രീ സഹു എന്ന ഇരുപത്തേഴുകാരി വലിയ സന്തോഷത്തിലാണ്. കാരണം താന്‍ ഇത്രയും നാള്‍ ഒരു ഹോബിയായി കൊണ്ടു നടന്ന ചിത്രകലയെ രാജ്യം മുഴുവന്‍ ഏറ്റെടുത്തിന്റെ ആഹ്‌ളാദത്തിലാണ് അവള്‍. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ ഭാഗ്യ ശ്രീ ഒഡീഷയിലെ പരമ്പരാഗത ചിത്രകലയായ പട്ടചിത്രയില്‍ വിദഗ്ധയാണ്. ഭാഗ്യശ്രീയുടെ ചിത്രകലയെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്ത് പരിപാടിയില്‍ പ്രതികരിച്ചതോടെയാണ് അവള്‍ വാര്‍ത്തകളില്‍ ഇടം നേടിയത്.
ഒഡീഷയിലും പശ്ചിമബംഗാളിലും പരമ്പരാഗതമായി ചെയ്തുവരുന്ന ഈ ചിത്രകലയ്ക്ക് പ്രചാരണം നല്‍കിയതിനാണ് ഭാഗ്യശ്രീയെ പ്രധാനമന്ത്രി അഭിനന്ദിച്ചത്.

'ഒഡീഷയിലെ റൂര്‍ക്കലയില്‍ നിന്നുള്ള ഭാഗ്യശ്രീ സഹുവിനെ മാതൃകയാക്കാം. എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായ അവള്‍ പട്ടചിത്ര പെയിന്റിങ് പഠിച്ചുതുടങ്ങി. കുറച്ചു മാസങ്ങള്‍ കൊണ്ടു തന്നെ അതില്‍ വിദഗ്ധയായി. പക്ഷേ നിങ്ങള്‍ക്കറിയാമോ അവള്‍ എവിടെയാണ് പെയിന്റ് ചെയ്തതെന്ന്. കോളേജില്‍ പോയിവരുമ്പോള്‍ അവള്‍ ചെറിയ കല്ലുകള്‍ ശേഖരിച്ചു, അവ വൃത്തിയാക്കി എടുത്തു. ദിവസവും രണ്ടുമണിക്കൂര്‍ അവയില്‍ അവള്‍ പട്ടചിത്ര പെയിന്റിങുകള്‍ ചെയ്തു. അവ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കി.' പ്രധാനമന്ത്രി ഭാഗ്യശ്രീയുടെ പെയിന്റിങിനെ പറ്റി പറഞ്ഞത് ഇങ്ങനെ.

ചെറിയ പ്രായം മുതലേ ചിത്രരചനയോട് ഭാഗ്യശ്രീക്ക് താല്‍പര്യമുണ്ട്. എന്നാല്‍ പരമ്പരാഗതമായ ചിത്രരചനയുടെ പാത കരിയറായി തിരഞ്ഞെടുക്കാന്‍ ഈ പെണ്‍കുട്ടിക്ക് അത്ര ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് എഞ്ചിനീയറിങിലേക്ക് തിരഞ്ഞത്. ലോക്ഡൗണ്‍ കാലത്താണ് കൂടുതലായി പട്ടചിത്രപെയിന്റിങുകള്‍ ചെയ്തു തുടങ്ങിയത്. ബോട്ടിലുകളിലും ഫേസ്മാസ്‌കിലും മറ്റും പട്ടചിത്രപെയിന്റിങുകള്‍ ചെയ്യുകയായിരുന്നു ഈ സമയത്ത് ഭാഗ്യശ്രീയുടെ വിനോദം. പിന്നീട് ചിത്രകലാ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിച്ചു തുടങ്ങി. സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായ കല്ലില്‍ വരച്ച ചിത്രമാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

സാധാരണ പട്ടചിത്ര പെയിന്റിങില്‍ ഒരു കോട്ടണ്‍ തുണിയില്‍ ആദ്യം മഞ്ഞള്‍ പേസ്റ്റ് പുരട്ടും. ഇതിന് മുകളിലാണ് പ്രകൃതിദത്തമായ നിറങ്ങള്‍കൊണ്ട് ചിത്രങ്ങള്‍ വരക്കുക. പട്ടചിത്രപെയിന്റിങുകളും ഇപ്പോള്‍ ഡിജിറ്റലായതോടെ പരമ്പരാഗത രീതികള്‍ കുറഞ്ഞുവരുകയാണ്. എന്നാല്‍ പരമ്പരാഗതരീതികളെ കൈവിടാതെയാണ് ഭാഗ്യശ്രീയുടെ ചിത്രരചനകള്‍.
Content Highlights: PM Modi Praises Odisha Girl For Promoting Pattachitra Artform


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..