സ്വന്തമായി തുന്നിയ ബിക്കിനിയിൽ ശരീരസൗന്ദര്യ മത്സരത്തിനിറങ്ങി; പാർവതി സ്വന്തമാക്കിയത് മൂന്ന് മെഡൽ


ഷിനില മാത്തോട്ടത്തിൽ

മലബാറിലെ ആദ്യ വനിതാ ബസ്സ് ഡ്രൈവറായ പി റീനയാണ് പാർവതിയുടെ അമ്മ

പി പാർവതി

മ്മ നൽകിയ മനക്കരുത്തിന്റെ ബലത്തിലാണ് പുണെയിൽ നടന്ന മിസ്റ്റർ വേൾഡ് ജൂനിയർ വനിതാ ബോഡി ഫിറ്റ്നസ്സ് മത്സരത്തിൽ പങ്കെടുക്കാൻ പാർവതി പോയത്. അവിടെവരെ എത്താനുള്ള സാമ്പത്തിക പിൻബലമുണ്ടായിരുന്നില്ല. മത്സരത്തിൽ ധരിക്കാൻ വലിയ ബ്രാൻഡുകളുടെ ലോകോത്തരനിലവാരമുള്ള വസ്ത്രവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മത്സരത്തിൽ ഇടാനുള്ള ബിക്കിനി സ്വന്തമായി ഡിസൈൻ ചെയ്ത് സ്വന്തമായിത്തന്നെ തയ്ച്ചെടുത്തു. അതുമിട്ട് ആത്മധൈര്യം കൈവിടാതെ മത്സരത്തിൽ പങ്കെടുത്തു. അത് വെറുതെയായില്ല. ദേശീയ അന്തർദേശീയ ശരീരസൗന്ദര്യമത്സരങ്ങളിൽ മൂന്നു മെഡലുകളാണ് നീലേശ്വരം കരുവാച്ചേരി കോയാമ്പുറം സ്വദേശിനി പി പാർവതി സ്വന്തമാക്കിയത്.

ബോഡി ഫിറ്റ്നെസ്സിൽ മൂന്നാംസ്ഥാനമാണ് പാർവതി നേടിയത്. മിസ്റ്റർ ഇന്ത്യ ബോഡി ഫിറ്റ്നെസ്സിലും മിസ്റ്റർ ഇന്ത്യ വനിതാ ഫിസിക്കിലും രണ്ടാംസ്ഥാനവും. മലബാറിലെ ആദ്യ വനിതാ ബസ്സ് ഡ്രൈവറായ പി റീനയാണ് പാർവതിയുടെ അമ്മ. തെങ്ങുകയറുകയും ബസ്സോടിക്കുകയുമൊക്കെ ചെയ്യുന്ന റീന ഇപ്പോൾ സ്വന്തമായി ഡ്രൈവിങ് സ്കൂൾ നടത്തുകയാണ്.

20-കാരിയായ പാർവതി ഫാഷൻ ഡിസൈനറായാണ് ജോലിചെയ്യുന്നത്. സ്വന്തമായി ബിക്കിനി രൂപകല്പന ചെയ്യാൻ പാർവതിയെ സഹായിച്ചത് ഈ രം​ഗത്തുള്ള കഴിവുകൂടിയാണ്. 'ജോലിചെയ്യുന്നതിനിടെ ഇടയ്ക്ക് ശരീരം ഭയങ്കരമായി മെലിഞ്ഞിരുന്നു. ഈ സമയത്താണ് ശരീരം നോക്കാനും ജിമ്മിൽ പോയിത്തുടങ്ങാനും അമ്മ പറയുന്നത്. അങ്ങനെ പോയിത്തുടങ്ങി. പക്ഷേ, ഇങ്ങനെയൊരു ഫീൽഡിലെത്തുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല. പിന്നെയങ്ങ് ഇഷ്ടമായി. ഇനിയിതുമായി മുന്നോട്ടുപോകാനാണ് തീരുമാനം' -പാർവതി പറയുന്നു.

പത്തുമാസമായിട്ടേയുള്ളൂ പാർവതി പരിശീലനമൊക്കെ തുടങ്ങിയിട്ട്. അതിനുള്ളിൽ തന്നെ അം​ഗീകാരവും തേടിയെത്തിയിരിക്കുകയാണ്. പഠിക്കുന്ന കാലത്ത് സ്പോർട്സ് പരിപാടികളിലൊക്കെ പങ്കെടുക്കുമെന്നല്ലാതെ ഈ ഫീൽഡിൽ മറ്റ് പരിചയമൊന്നുമില്ല.

അടുത്തമാസം ഇന്ത്യൻ ബോഡിബിൽഡിങ് ഫെഡറേഷന്റെ മത്സരം നടക്കുന്നുണ്ട്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണിപ്പോൾ. പക്ഷേ, സാമ്പത്തികമായി അത്ര നല്ല സ്ഥിതിയിലല്ല കുടുംബം. എത്രയും പെട്ടെന്ന് നല്ലൊരു സ്പോൺസറെ കിട്ടിയാലേ പാർവതിക്ക് പരിശീലനം തുടങ്ങാനാവൂ.

മാത്രമല്ല, മറ്റു മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിക്കിനികൾ തന്നെ ധരിക്കണം. സ്വന്തമായി തയ്ച്ചത് മതിയാവില്ല. ബ്രാൻഡഡ് സാധനങ്ങൾ കുറഞ്ഞ ചിലവിൽ കിട്ടുന്നതുമല്ല. അതൊക്കെ വാങ്ങാൻ സാമ്പത്തികസഹായം കൂടിയേ തീരൂവെന്നും പാർവതി പറഞ്ഞു.

ഇക്കഴിഞ്ഞ മത്സരത്തിൽ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ 'പ്ലാറ്റിനം 1994-95' പൂർവവിദ്യാർഥി കൂട്ടായ്മയാണ് രജിസ്ട്രേഷനുവേണ്ട തുകനൽകി പാർവതിയെ സഹായിച്ചത്.

Content Highlights: p parvathi, selfmade bikini, won three medel, body fitness competition

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented