33 വര്‍ഷം മുമ്പ് കണ്ടുപിരിഞ്ഞ 'കുട്ടികള്‍' കാതങ്ങള്‍ താണ്ടിയെത്തി; പ്രിയപ്പെട്ട ആബിദ ടീച്ചറെ കാണാന്‍


മനീഷാ പ്രശാന്ത്‌

തിരൂരങ്ങാടി ഗവ. ഹൈസ്‌കൂളിൽനിന്ന് 1986-ലെ എസ്.എസ്.എൽ.സി. വിദ്യാർഥികൾ അധ്യാപികയായിരുന്ന ആബിദയെ തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടിൽ സന്ദർശിച്ചപ്പോൾ | Photo: Mathrubhumi

സ്‌കൂള്‍വാന്‍ തിരൂരങ്ങാടിയില്‍നിന്ന് പുറപ്പെട്ട് ശനിയാഴ്ച തിരുവനന്തപുരത്തെത്തി. അതിനുള്ളില്‍ 33 'കുട്ടികള്‍' പൗഡിക്കോണത്തുള്ള ആബിദ ടീച്ചറെ വീട്ടിലെത്തി കണ്ടു. 36 വര്‍ഷംമുമ്പ് കണ്ടുപിരിഞ്ഞവരില്‍ കുറച്ചുപേരെ മാത്രമേ 70 വയസ്സിനോടടുത്ത അധ്യാപികയ്ക്ക് ഓര്‍മയുള്ളൂ. '10 എ'യിലെ വികൃതിക്കാരന്‍ അമീര്‍ ഹംസയെ ടീച്ചര്‍ പെട്ടെന്ന് ഓര്‍ത്തു. ഒന്‍പത് ഇ ഡിവിഷനിലെ ക്ലാസ് ലീഡര്‍ അവുക്കാദര്‍കുട്ടിയെയും പല ക്ലാസിലും തോറ്റുപഠിച്ച മജീദിനെയും ടീച്ചര്‍ക്ക് ഓര്‍മയുണ്ട്. കൂടുതല്‍ കാലം കണ്ടതിനാലാകാമെന്ന് കൂട്ടുകാര്‍ കളിയാക്കി.

മലപ്പുറം തിരൂരങ്ങാടി ഗവ. ഹൈസ്‌കൂളില്‍നിന്ന് 1986-ല്‍ എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളാണ് അധ്യാപകരെ കാണാന്‍ ഒന്നിച്ചുപുറപ്പെട്ടത്. യാത്രയ്ക്ക് 'ഗുരുദര്‍ശനം 2022' എന്ന് പേരും നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ താമസിക്കുന്ന ഏഴ് അധ്യാപകരെയാണ് സന്ദര്‍ശിച്ചത്. ആലുവ സ്വദേശിനിയായ ആബിദ മകനൊപ്പമാണ് പൗഡിക്കോണത്ത് താമസിക്കുന്നത്. കഴക്കൂട്ടം ടെക്നോപാര്‍ക്കിലാണ് മകന്‍ ഹാരിസിന് ജോലി.



സംഘത്തെ പഠിപ്പിച്ച കൊല്ലം ആയൂര്‍ സ്വദേശി തങ്കച്ചന്‍, പത്തനംതിട്ട അടൂര്‍ പഴകുളം സ്വദേശി ഗംഗാധരന്‍, ഓമല്ലൂര്‍ സ്വദേശികളും ദമ്പതിമാരുമായ രാജനും ഗീതയും, ആലപ്പുഴ വെട്ടിയാര്‍സ്വദേശികളായ ജഗദമ്മ, പത്മാവതി എന്നിവരെയാണ് 33 പേര്‍ നേരിട്ടെത്തി ഉപഹാരങ്ങളും മെമെന്റോയും നല്‍കി ആദരിച്ചത്. കൊല്ലം കരീപ്രസ്വദേശി ചാക്കോ മാഷിനെക്കൂടി കാണണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് മാറ്റി.

പൂര്‍വവിദ്യാര്‍ഥി സംഗമങ്ങള്‍ക്ക് സ്‌കൂളിലേക്ക് ക്ഷണിക്കുന്നവരില്‍നിന്ന് വ്യത്യസ്തമായി ശിഷ്യര്‍ അന്വേഷിച്ചെത്തിയതിലെ അദ്ഭുതമാണ് അധ്യാപകര്‍ പങ്കുവെച്ചത്. അവര്‍ മനസ്സുനിറഞ്ഞ് സ്വീകരിച്ചു പ്രിയശിഷ്യരെ. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി മുന്നൂറോളം വിദ്യാര്‍ഥികളുണ്ടായിരുന്നു 1986-ലെ ബാച്ചില്‍. 150 പേരടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയതോടെയാണ് അധ്യാപകരെ കാണാനുള്ള ആഗ്രഹമുണ്ടാകുന്നത്. തിരൂരങ്ങാടിയിലും പരിസരത്തും താമസിക്കുന്ന 12 അധ്യാപകരെ ഇവര്‍ നേരത്തേ സന്ദര്‍ശിച്ചിരുന്നു.

Content Highlights: old students surprises high school teacher


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented