നാഗേഷു പത്രോ|photo:ANI
സാമൂഹിക മാധ്യമങ്ങളില്‍ ദിനംപ്രതി നിരവധി സംഭവങ്ങളാണ് വൈറലാകുന്നത്. രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായി വീഡിയോകളും ജീവിതകഥകളുമെല്ലാം ഇതിലുള്‍പ്പെടും. ഇപ്പോളിതാ ഒഡീഷയില്‍ നിന്നുള്ള ഒരു സംഭവകഥയാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപററിയിരിക്കുന്നത്.
നാഗേഷു പത്രോ എന്നയാളുടെ പ്രചോദനപരമായ ജീവികകഥയാണ് പുതിയ ചര്‍ച്ചാവിഷയം. അദ്ദേഹം രാത്രി സമയങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ ചുമട്ടു തൊഴിലാളിയായി ജോലി ചെയ്യുന്നു. പകല്‍ അദ്ദേഹം നിരാലംബരായ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും.
31- കാരനായ നഗേഷു ഒരു സ്വകാര്യ കോളേജില്‍ പാര്‍ട്ട് ടൈം ലക്ചററായും സേവനമനുഷ്ടിക്കുന്നുണ്ട്. ഏകദേശം 12 വര്‍ഷമായി റെയില്‍വേ സ്റ്റേഷനില്‍ ചുമട്ടു തൊഴിലാളിയായി നാഗേഷു ജോലി ചെയ്യുന്നുണ്ട്.
സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് 2006-ല്‍ നാഗേഷു പഠനം നിര്‍ത്തിയിരുന്നു. പിന്നീട് 2012-ല്‍ അദ്ദേഹം പഠനം പുന:രാരംഭിച്ചു. ചുമട്ടു തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെയാണ് എം.എ. പൂര്‍ത്തിയാക്കുന്നതെന്നും നാഗേഷു പറയുന്നു.
പാവപ്പെട്ട കുട്ടികളെ നാഗേഷു സഹായിച്ചതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. നാഗേഷുവിന്റെ ജീവിതം വിവരിച്ചുകൊണ്ടുള്ള എ.എന്‍.ഐയുടെ പോസ്റ്റ് 81,000ത്തില്‍ അധികം പേരാണ് കണ്ടത്.തന്റെ ജീവിതം പാവപ്പെട്ട കുഞ്ഞുങ്ങളുടെ ഭാവിയ്ക്കായി അദ്ദേഹം സമര്‍പ്പിച്ചിരിക്കുകയാണ്.തന്നാലാകും വിധം സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന നാഗേഷുവിന്റെ ജീവിതം പ്രചോദനമാണ്.
Content Highlights: Odisha man works as a coolie by night and a teacher for underprivileged kids at day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..