വീഡിയോയിൽ നിന്ന്
മഹാമാരിക്കാലത്തും രാപകലില്ലാതെ ജോലിയിൽ വ്യാപൃതരാണ് ആരോഗ്യപ്രവർത്തകർ. ചിലരാകട്ടെ ജോലി എന്നതിലപ്പുറം തികഞ്ഞ അർപ്പണബോധത്തോടെയാണ് ഈ മേഖലയെ കാണുന്നത്. അത്തരത്തിൽ തനിക്ക് മുമ്പിൽ ഫിസിയോതെറാപ്പിക്ക് എത്തിയ രോഗിയെ നൃത്തത്തിലൂടെ വ്യായാമം ചെയ്യിക്കുന്ന ഒരു നഴ്സാണ് ഇപ്പോൾ ഹൃദയങ്ങൾ കീഴടക്കിയിരിക്കുന്നത്.
ഐപിഎസ് ഓഫീസർ ദീപാൻഷു കബ്രയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശരീരത്തിന്റെ ഒരുവശം തളർന്നയാളെ ഫിസിയോ തെറാപ്പി ചെയ്യാൻ സഹായിക്കുകയാണ് നഴ്സ്. എന്നാൽ സ്ഥിരം കണ്ടിട്ടുള്ള രീതിയിലല്ല മറിച്ച് രോഗിക്ക് ആസ്വാദ്യകരമായ രീതിയിലാണ് നഴ്സ് ഫിസിയോതെറാപ്പി ചെയ്യിക്കുന്നത്.
ബെഡിൽ കിടക്കുന്ന രോഗിയെ പാട്ടിനൊപ്പം കൈകൾ കൊണ്ട് നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുകയാണ് നഴ്സ്. ഒരുകൈകൊണ്ട് പരമാവധി നഴ്സിനൊപ്പം നൃത്തം ആസ്വദിക്കുകയും ചെയ്യുന്നുണ്ട് രോഗി. അനങ്ങാത്ത കൈ നൃത്തത്തിനായി ഉപയോഗിക്കേണ്ട വിധവും നഴ്സ് കാണിച്ചുകൊടുക്കുന്നുണ്ട്. സ്വയം മറന്ന് പാട്ടിനൊപ്പം നൃത്തം ചെയ്യുകയാണ് നഴ്സ് എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.
രോഗം ഭേദമാവുമ്പോൾ അവർ എല്ലാ ഡോക്ടർമാർക്കും നന്ദി പറയും. പക്ഷേ നഴ്സുമാരും മറ്റു മെഡിക്കൽ സ്റ്റാഫുമാരും ചെയ്യുന്ന സ്നേഹപൂർണമായ പരിചരണത്തിന് നന്ദി എന്നത് വളരെ ചെറിയ പദമാണ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാവുന്നത്.
നിരവധി പേരാണ് നഴ്സിന്റെ ആത്മാർഥതയെ അഭിനന്ദിച്ച് കമന്റുകൾ ചെയ്യുന്നത്.
Content Highlights: Nurse dances to cheer up paralysis patient during physiotherapy session in viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..