നൂർ ജലീല വരച്ച ചിത്രങ്ങൾ/ നൂർ ജലീല | Photo: Mathrubhumi
കോഴിക്കോട്: നൂര്‍ ജലീലയ്ക്ക് ജന്മനാ രണ്ട് കൈകളും മുട്ടില്‍ അവസാനിക്കുന്നു. കാല്‍മുട്ടിനുതാഴെ കൃത്രിമക്കാലുകളും. ഇതൊന്നും നൂറിനെ ഒരുതരത്തിലും ബാധിക്കുന്നില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനില്‍ നടക്കുന്ന ക്യൂരിയോസ് കാര്‍ണിവലിലെ തന്റെ സ്റ്റാളില്‍ നൂറിന്റെ പെയിന്റിങ്ങുകളും കരകൗശല ഉത്പന്നങ്ങളും നിറഞ്ഞിരിക്കുകയാണ്.
കൈയില്ലാതെ കോര്‍ത്തെടുത്ത പഴ്സുകള്‍, ബാഗുകള്‍ പെയിന്റിങ് ബോര്‍ഡുകള്‍... ജലച്ചായം, അക്രലിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് വരച്ചെടുത്ത ചിത്രങ്ങള്‍ കലാകാരിയുടെ പരിമിതികള്‍ മറികടന്ന് ശ്രദ്ധയാകര്‍ഷിക്കുന്നു. വരച്ച ചിത്രങ്ങളിലൊന്ന് കോഴിക്കോട്ടെ മുന്‍ കളക്ടര്‍ യു.വി. ജോസിന് സമ്മാനിച്ചിട്ടുണ്ട്. ഒഴുക്കര സ്വദേശികളായ അബ്ദുള്‍ കരീമിന്റെയും അസ്മാബിയുടെയും മകളായ നൂര്‍ ജലീല ഫാറൂഖ് കോളേജില്‍ എം.എ. ചരിത്ര വിദ്യാര്‍ഥിനിയാണ്. സഹോദരി ഡോ. അയിഷ.
ലിറ്ററേച്ചര്‍ ഫെസ്റ്റില്‍
കാലിക്കറ്റ് സര്‍വകലാശാല ലൈബ്രേറിയന്‍ സി.എച്ച്. മാരിയത്തിന്റെ എപ്പോഴും പ്രസാദാത്മകമായ മുഖം എല്ലാവരെയും സന്തോഷിപ്പിക്കുന്നു. രണ്ടാംക്‌ളാസില്‍ പഠിക്കുമ്പോള്‍ പനി വന്നതിനെത്തുടര്‍ന്ന് രണ്ട് കാലുകളും തളര്‍ന്ന മാരിയറ്റ് വീല്‍ച്ചെയറിലാണ് കരുണാര്‍ദ്രതയുടെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്യൂരിയോസ് കാര്‍ണിവലിലെ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ എത്തിയത്. മാജിക് ഓഫ് ലവ് എന്ന വിഷയത്തിലാണ് മാരിയത്ത് സംസാരിച്ചത്. കാലം മായ്ച്ച കാല്‍പ്പാടുകള്‍ എന്ന പുസ്തകം ഇവര്‍ രചിച്ചതാണ്.
Content Highlights: noor jaleela artist lifestory
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..