വാർത്താ അവതരണത്തിനിടെ പല്ല് താഴെ വീണു,കൂളായി വായന തുടർന്ന് അവതാരക;കാരണം പങ്കുവച്ച് കുറിപ്പും-വീഡിയോ


ഉക്രെയിനിൽ നിന്നുള്ള മരിച്കാ പഡാൽകോ എന്ന യുവതി വാർത്ത വായിക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത്.

Photos: Marichka|Instagram

വാർത്താ വായനയ്ക്കിടയിൽ സംഭവിക്കുന്ന നിരവധി അമളികളുടെ വീഡിയോകൾ വൈറലാകാറുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ ധീരതയോടെ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെയും കണ്ടിട്ടുണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നതും ഒരു വാർത്താ അവതാരകയുടെ വീഡിയോ ആണ്. വാർത്താ വായനയ്ക്കിടെ വായിൽ നിന്നും ഒരു പല്ലു താഴെ വീഴുന്നതും തുടർന്നും കൂളായി അവതാരക തുടരുന്നതുമാണ് വീഡിയോയിലുള്ളത്.

ഉക്രെയിനിൽ നിന്നുള്ള മരിച്കാ പഡാൽകോ എന്ന യുവതി വാർത്ത വായിക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത്. ഒരു റിപ്പോർട്ട് വായിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മരിച്കയുടെ വായിൽ നിന്നും മുൻവശത്തെ പല്ലുകളിൽ‍ ഒന്ന് അടർന്നുവീണത്. എന്നാൽ അതു കയ്യിലെടുത്ത ശേഷം തന്നെ ബാധിക്കുന്നേയില്ലെന്ന ആത്മവിശ്വാസത്തോടെ വാർത്ത മുഴുവനായും റിപ്പോർട്ട് ചെയ്താണ് മരിച്ക അവസാനിപ്പിക്കുന്നത്.

വീഡിയോ വൈറലായതോടെ നിരവധി മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയാവുകയും ചെയ്തു. ഇതോടെ ആ സന്ദർഭവും പല്ലു താഴെ വീഴാനുണ്ടായ സാഹചര്യവുമൊക്കെ വ്യക്തമാക്കി ഒരു കുറിപ്പും മരിച്ക പങ്കുവച്ചു. വൈറലായ വീഡിയോ സഹിതമാണ് മരിച്കയുടെ കുറിപ്പ്. ഇരുപതു വർഷത്തെ വാർത്താ അവതാരക എന്ന അനുഭവത്തിൽ ഇത്തരത്തിലൊന്ന് ആദ്യമാണെന്ന് മരിച്ക പറയുന്നു.

എന്നും വായിൽ നിന്ന് പല്ലു വീഴുന്നപോലെയായിരുന്നു മരിച്കയുടെ അപ്പോഴത്തെ പ്രതികരണമെന്ന് സുഹൃത്തുക്കളിലൊരാൾ പറഞ്ഞിരുന്നുവെന്നും മരിച്ക പറയുന്നു.

തനിക്ക് എന്നും ഇത്തരത്തിൽ സംഭവിക്കാറില്ലെന്നും എന്നാൽ വെപ്പുപല്ലു വെക്കാനുണ്ടായ കാരണം ജീവിതത്തിലുണ്ടായ ഒരപകടമാണെന്നും മരിച്ക. പത്തുവർഷം മുമ്പ് മകൾ ഒരു മെറ്റൽ അലാം ക്ലോക്ക് വച്ചു കളിക്കുന്നതിനിടെ മരിച്കയുടെ മുഖത്തു തട്ടുകയും പല്ലു വീണുപോവുകയുമായിരുന്നെന്ന് മരിച്ക പറയുന്നു. അവതരണത്തിനിടെ പല്ലുപോവുന്നത് ശ്രദ്ധയിൽപ്പെട്ടെങ്കിലും വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മരിച്ക പറയുന്നു.

നിരവധി പേരാണ് മരിച്കയുടെ കുറിപ്പിനു താഴെ അഭിനന്ദനങ്ങളുമായെത്തിയത്. മരിച്ക ചെയ്തതാണ് ശരിയെന്നും ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് മരിച്കയെന്നും കളിയാക്കുന്നവരെ വകവെക്കാതെ ഇതേ ആത്മധൈര്യത്തോടെ മുന്നോട്ടുപോകൂ എന്നൊക്കെ പോകുന്നു കമന്റുകൾ.

Content Highlights: News anchor’s tooth falls out during live TV

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented