minister
മഹാമാരിക്കാലത്തെ വർക് ഫ്രം ഹോം ചെയ്യേണ്ടി വന്ന സ്ത്രീകളെക്കുറിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. വീടും കരിയറും ഒരുപോലെ കൊണ്ടുപോകാൻ ബുദ്ധിമുട്ടുമുട്ടുന്നവരാണ് പലരും. ഇക്കാര്യത്തിൽ സാധാരണ സ്ത്രീകളെന്നോ ഉയർന്ന പദവിയിൽ ഇരിക്കുന്നവരെന്നോ വ്യത്യാസമില്ല. അതു തെളിയിക്കുന്നതാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നൊരു വീഡിയോ. ന്യൂസിലൻഡിൽ നിന്നുള്ള മന്ത്രിയും മകനുമാണ് വീഡിയോയിലുള്ളത്.
ടെലിവിഷൻ അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു സാമൂഹിക വികസന മന്ത്രിയായ കാർമെൽ സെപുലോനി. സൂം ഇന്റർവ്യൂ ചെയ്യുന്നതിനിടെ മകൻ വീഡിയോയിൽ കടന്നു കയറുകയായിരുന്നു. ഒരു കാരറ്റും കയ്യിലേന്തി വന്ന മകൻ അത് സ്ക്രീനിന് മുന്നിൽ ഉയർത്തിക്കാണിക്കുന്നതും മകനിൽ നിന്നും അതു വാങ്ങിയെടുക്കാൻ കാർമെൽ പാടുപെടുന്നതുമാണ് പതിനെട്ടു സെക്കന്റ് വീഡിയോയിലുള്ളത്.
ഒരു കാരറ്റുമായി ഒച്ചയുയർത്തി സൂം ഇന്റർവ്യൂ ചെയ്യുന്നതിനിടെ മകൻ കടന്നുകയറിയ നിമിഷം. ഏറെക്കുറെ ആ കാരറ്റിനു വേണ്ടി ക്യാമറയ്ക്കു മുന്നിൽ ഞങ്ങൾ മൽപ്പിടുത്തത്തിലായിരുന്നു. അതെ, ഇപ്പോൾ ഞാൻ അതോർത്തു ചിരിക്കുകയാണ്, പക്ഷേ അപ്പോൾ ചിരിക്കുകയായിരുന്നില്ല- വീഡിയോ പങ്കുവച്ച് കാർമെൽ ട്വീറ്റ് ചെയ്തു.
വർക് ഫ്രം ഹോ ചെയ്യുന്ന രക്ഷിതാക്കളെ അഭിനന്ദിച്ച് മറ്റൊരു ട്വീറ്റും പിന്നാലെ കാർമെൽ പങ്കുവെച്ചു. നിരവധി പേരാണ് കാർമെലിന്റെ വീഡിയോ പങ്കുവച്ച് സമാനമാണ് തങ്ങളുടേയും വീട്ടകങ്ങളിലെ അവസ്ഥ എന്ന് പങ്കുവെക്കുന്നത്.
Content Highlights: New Zealand minister’s live TV interview interrupted by son waving carrot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..