നെലിമ അസീം, ഷാഹിദ് കപൂർ, ഇഷാൻ ഖട്ടെർ | Photo: instagram.com/p/CISm9DMrqem/
ബോളിവുഡിൽ തിളങ്ങിനിൽക്കുന്ന താരസഹോദരന്മാരാണ് നടി നീലിമ അസീമിന്റെ മക്കളായ ഷാഹിദ് കപൂറും ഇഷാൻ ഖട്ടെറും. ഏറെ വേദനയും സമ്മർദ്ദവും നിറഞ്ഞ ചുറ്റുപാടിലാണ് രണ്ടുമക്കളെയും താൻ വളർത്തിക്കൊണ്ടുവന്നതെന്ന് ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണവർ.
മൂന്നുതവണ വിവാഹിതയായിട്ടുള്ള നീലിമയ്ക്ക് പ്രണയത്തിൽ എന്നും കയ്പുനീരാണ് കുടിക്കേണ്ടിവന്നത്. വിവാഹബന്ധങ്ങളൊന്നും അധികകാലം നീണ്ടുനിൽക്കുന്നതായിരുന്നില്ല. കുട്ടികളെയെല്ലാം ഒറ്റയ്ക്ക് വളർത്തിക്കൊണ്ടുവരേണ്ടി വന്നു. നടൻ പങ്കജ് കപൂറിനെയാണ് നീലിമ ആദ്യം വിവാഹം ചെയ്തത് (1979). ഈ ബന്ധത്തിലുള്ള മകനാണ് ഷാഹിദ്. ഷാഹിദിന് മൂന്നര വയസ്സുള്ളപ്പോൾ പങ്കജ് ഇരുവരെയും ഉപേക്ഷിച്ചു.
നീലിമയുടെ താത്പര്യപ്രകാരമായിരുന്നില്ല വിവാഹബന്ധം വേർപെടുത്തിയത്. അതുകൊണ്ടുതന്നെ വലിയ വേദനയിലൂടെയാണവർ അന്നു കടന്നുപോയത്.
ഏതാനും വർഷങ്ങൾക്കുശേഷം 1990-ൽ രാജേഷ് ഖട്ടെറിനെ നീലിമ വിവാഹംചെയ്തു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ ഖട്ടെർ. ഈ ബന്ധവും അധികനാൾ കൊണ്ടുപോവാനായില്ല. 2004-ൽ സംഗീതജ്ഞൻ റാസ അലി ഖാനെയും വിവാഹം ചെയ്തു. 2009-ൽ ബന്ധം വേർപെടുത്തി.
മൂന്നു വിവാഹങ്ങൾക്കിടയിലും കുഞ്ഞുങ്ങളെ നോക്കുന്നതും വളർത്തുന്നതുമടക്കമുള്ള കാര്യങ്ങൾ ഏറെക്കുറെ തന്റെ മാത്രം കടമയായിരുന്നെന്ന് നീലിമ പറയുന്നു. കുട്ടികൾക്ക് സന്തോഷം നിറഞ്ഞ ഒരു ജീവിതം നൽകാൻ നന്നേ പാടുപെടേണ്ടിവന്നുവെന്നു.
ഇഷാൻ ജനിച്ചപ്പോൾ ഷാഹിദ് വളരെയധികം സ്നേഹവും ലാളനയുമാണ് അവന് നൽകിയത്. കണ്ണുനീരും സമ്മർദ്ദവും നിറഞ്ഞ കാലഘട്ടമായിരുന്നു വ്യക്തിപരമായി തനിക്കത്.. കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുക്കുന്നത് നമ്മുടെ ജോലികൾ ഇരട്ടിപ്പിക്കും. വർഷങ്ങളോളം എടുത്താണ് മക്കൾക്ക് സന്തോഷത്തോടെയുള്ള ഒരു ജീവിതത്തിലേക്ക് കടക്കാനായത്. കരിയറിൽ രണ്ടുമക്കളും തിളങ്ങുന്നതുകാണുമ്പോൾ അഭിമാനമുള്ള അമ്മയാണ് താനെന്നും അവർ പറയുന്നു.
ഇപ്പോൾ കൊച്ചുമക്കൾക്കൊപ്പം ശാന്തമായി ജീവിതം ആസ്വദിക്കുകയാണ്. തങ്ങളുടെ കുടുംബത്തെ ഒന്നിച്ചുനിർത്തുന്നതിൽ ഷാഹിദിന്റെ ഭാര്യ മീര രാജ്പുത് കപൂറിന്റെ പങ്ക് വളരെ വലുതാണെന്നും അവർ പറഞ്ഞു.
Content Highlights: neliima azeem, tough to raise, shahid Kapoor, ishaan khatter, single mother
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..