-
വണ്ണവും നിറവുമൊക്കെ കൂടിയാലും കുറഞ്ഞാലും അതിന്റെപേരില്‍ പരസ്യമായി അധിക്ഷേപിക്കുന്നവരുണ്ട്. ബോഡിഷെയിമിങ് നേരിടുന്നവരിലേറെ പേരും സ്ത്രീകളാണ്, അതില്‍തന്നെ സെലിബ്രിറ്റികളും. ഇപ്പോഴിതാ ഈ വിഷയത്തില്‍ നേഹാ ധൂപിയ പങ്കുവച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്.
തന്റെ തന്നെ മുന്‍കാല ചിത്രങ്ങള്‍ പങ്കുവച്ചാണ് നേഹ മനോഹരമായൊരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അവനവനോടും അവനവന്റെ ശരീരത്തോടും അനുകമ്പയുള്ളവരാകൂ എന്നു കുറിക്കുകയാണ് നേഹ. ബോഡിഷെയിമിങ് ചെയ്യുന്നവരെ വകവെക്കരുതെന്നും വണ്ണം വെക്കുന്നതോര്‍ത്ത് ആകുലപ്പെടരുതെന്നും പങ്കുവെക്കുകയാണ് നേഹ.
'' അഞ്ചുവര്‍ഷം മുമ്പത്തെ ചിത്രം നോക്കി ഇപ്പോഴത്തെ ഭാരത്തെയോര്‍ത്ത് ആകുലപ്പെട്ടിരുന്നത് ഓര്‍ക്കുന്നുണ്ടോ? അഞ്ചുവര്‍ഷം മുമ്പുള്ള അതേ വ്യക്തിക്ക് തന്റെ ശരീരഭാരത്തെയോര്‍ത്ത് മോശം തോന്നുന്ന മറ്റെന്തെങ്കിലും കാര്യമുണ്ടായിരുന്നു. യോഗ്യതയില്ലെന്നും നിങ്ങള്‍ മറ്റുള്ളവരുടെയത്ര പോരെന്നുമുള്ള വിധത്തിലാണ് വളര്‍ന്നു വന്നിരിക്കുന്നത്.
നിങ്ങളോടും നിങ്ങളുടെ ശരീരത്തോടും ദയയുള്ളവരാകൂ. ഇതെല്ലാം തിരിച്ചറിയാനും സ്വന്തം ശരീരത്തെയോര്‍ത്ത് അഭിമാനിക്കാനും സുരക്ഷിതത്വം തോന്നാനും എനിക്കല്‍പം സമയമെടുത്തു. നിങ്ങള്‍ ഇതു വായിക്കുന്നുണ്ടെങ്കില്‍ എന്നെപ്പോലെ വൈകരുത്. നിങ്ങളുടെ തൂക്കത്തിന്റെ തോതല്ല നിങ്ങളെ നിര്‍ണയിക്കുന്നത്. ''
ഗര്‍ഭിണിയായിരുന്ന കാലത്തെ വീഡിയോയും കുറിപ്പിനൊപ്പം നേഹ പങ്കുവച്ചിട്ടുണ്ട്. ഗര്‍ഭകാലത്ത് താന്‍ 23 കിലോ വരെ കൂടിയെന്നും ജോലി നഷ്ടപ്പെടുമോ എന്നു ഭയന്നിരുന്നുവെന്നും നേഹ വീഡിയോയില്‍ പറയുന്നു. പ്രസവശേഷം താന്‍ വണ്ണത്തിന്റെ പേരില്‍ നിരവധി തവണ പരിഹാസങ്ങള്‍ക്കിരയായിരുന്നുവെന്ന് നേഹ പറഞ്ഞിട്ടുണ്ട്.
Content Highlights: Neha Dhupia slams body-shaming
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..