സ്വന്തം വീട്ടിലും പാട്രിയാർക്കൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; തുറന്നുപറഞ്ഞ് ബച്ചന്റെ കൊച്ചുമകൾ


പാട്രിയാർക്കൽ സംവിധാനത്തെക്കുറിച്ചും അതു തുടച്ചുനീക്കേണ്ടതിനെക്കുറിച്ചും പറയുകയാണ് നവ്യ.

നവ്യ നവേലി നന്ദ | Photos:instagram.com/navyananda

താരകുടുംബത്തിൽ പിറന്നിട്ടും സിനിമാ മേഖല തിരഞ്ഞെടുക്കാതെ സ്വന്തം ഇഷ്ടങ്ങൾക്കു പുറകെ പോയ പെൺകുട്ടിയാണ് അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ. രാജ്യത്തെ ലിംഗവിവേചനം അവസാനിപ്പിക്കാനും സ്ത്രീശാക്തീകരണത്തിനുമായി താന്‍ നടപ്പാക്കുന്ന പ്രോജക്ട് നവേലി എന്ന പദ്ധതിയെക്കുറിച്ച് നവ്യ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ വീട്ടകങ്ങളിലെ പുരുഷാധിപത്യ മനോഭാവത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ബച്ചന്റെ മകൾ ശ്വേത നന്ദയുടെ മകളായ നവ്യ.

കൂട്ടുകുടുംബങ്ങളിൽ പ്രത്യേകമായും കാണുന്ന പാട്രിയാർക്കൽ സംവിധാനത്തെക്കുറിച്ചും അതു തുടച്ചുനീക്കേണ്ടതിനെക്കുറിച്ചും പറയുകയാണ് നവ്യ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നവ്യ ഇക്കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

തന്റെ വീട്ടിൽപ്പോലും ഇതു കാണാറുണ്ടെന്നു പറഞ്ഞാണ് നവ്യ തുടങ്ങുന്നത്. അതിഥികൾ മറ്റോ വരുന്ന അവസരങ്ങളിൽ അമ്മ തന്നെ വിളിച്ചാണ് ഓരോ സാധനങ്ങൾ എടുക്കാൻ പറയാറുള്ളത്. സഹോദരനെപ്പോലെയല്ല താൻ അപ്പോൾ ആതിഥേയയെപ്പോൽ പെരുമാറേണ്ടി വരാറുണ്ടെന്നും നവ്യ പറയുന്നു.

വലിയ കുടുംബങ്ങളിലോ കൂട്ടുകുടുംബങ്ങളിലോ ഒക്കെ താമസിക്കേണ്ടി വരുമ്പോൾ വീടെങ്ങനെ കൊണ്ടുനടക്കണം എന്നതും എങ്ങനെ ആതിഥേയയാവണം എന്നതും അതിഥികളെ സൽക്കരിക്കണം എന്നതുമൊക്കെ എപ്പോഴും മകളുടെയോ അല്ലെങ്കിൽ ആ വീട്ടിലെ പെൺകുട്ടിയുടെയോ ചുമലിലാവും. അതേ ഉത്തരവാദിത്തം കുടുംബത്തിലെ ആൺകുട്ടികൾക്ക് നൽകുന്നത് ഇതുവരെ കണ്ടിട്ടില്ല. അത്തരം രീതികൾ കുടുംബത്തെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന ധാരണ സ്ത്രീകളിൽ ഉണ്ടാക്കുന്നു- നവ്യ പറയുന്നു.

വീഡിയോ പങ്കുവെച്ച് അധികം കഴിയും മുമ്പേ നവ്യയെ പിന്തുണച്ച് കമന്റുകളും എത്തി. ലോക്ക്ഡൗൺ കാലത്ത് പല സ്ത്രീകളും വീട്ടുജോലികളാൽ സമ്മർദപ്പെട്ട് വിഷാദരോ​ഗത്തിന് അടിമപ്പെട്ടതിനു പിന്നിൽ ഇത്തരം പാട്രിയാർക്കൽ ചിന്താ​ഗതികളാണെന്ന് പലരും കമന്റ് ചെയ്തു. ആൺകുട്ടികളെയും പെൺകുട്ടികളെയും കുട്ടിക്കാലം മുതൽ ഒരുപോലെ ഉത്തരവാദിത്തങ്ങൾ പങ്കിട്ട് വളർത്തേണ്ടതാണ് യഥാർഥ മാതൃക എന്നുമൊക്കെ വീഡിയോക്ക് കീഴെ കമന്റുകൾ വരുന്നുണ്ട്.

Content Highlights: navya naveli nanda on patriarchy, project naveli, amitabh bachchan granddaughter navya naveli nanda

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023

Most Commented