നവോമി കാംപെൽ മകൾക്കൊപ്പം | Photos: instagram.com|naomi|?hl=en
അഭിനേത്രിയും ഗായികയും ബ്രിട്ടീഷ് മോഡലുമായ നവോമി കാംപെലിന് കുഞ്ഞു പിറന്നത് അടുത്തിടെയാണ്. ഇത്തവണത്തെ ബ്രിട്ടീഷ് വോഗ് മാഗസിനിൽ മകൾക്കൊപ്പമുള്ള നവോമിയുടെ കവർ ഫോട്ടോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ ചേർത്തുപിടിച്ചു നിൽക്കുന്ന നവോമിയാണ് കവർചിത്രത്തിലുള്ളത്. ഇപ്പോഴിതാ കുഞ്ഞിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് നവോമി.
നവോമി കുഞ്ഞിനെ ദത്തെടുത്തതാണ് എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നവോമി ഇപ്പോൾ. മകളെ ദത്തെടുത്തതല്ല എന്നും തന്റെ തന്നെ കുഞ്ഞാണെന്നും നവോമി പറയുന്നു. മകൾ വന്നതിനുശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും നവോമി പറയുന്നുണ്ട്.
തനിക്ക് ഇതുവരെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് മകൾ എന്ന് നവോമി പറയുന്നു. ഒരിക്കൽ അമ്മയാകുമെന്ന് അറിയാമായിരുന്നു. പക്ഷേ താൻ കരുതിയതിലുമൊക്കെ എത്രയോ വലിയ ആനന്ദമാണിത്. മകളെ ലഭിച്ചതിൽ താൻ ഭാഗ്യവതിയാണെന്നും നവോമി പറയുന്നു.
അമ്മയായതിനുശേഷം താൻ വീണ്ടും ഒരു കുഞ്ഞിനെപ്പോലെയായി. താൻ വീണ്ടും നഴ്സറി ഗാനങ്ങൾ പഠിക്കുകയും മകൾക്കൊപ്പം കളിക്കുകയും ലോകത്തിൽ അവൾക്കായി എത്ര വലിയ കളിപ്പാട്ടങ്ങൾ വാങ്ങാമെന്നുമൊക്കെ തപ്പുന്നു.
കഴിഞ്ഞ മേയിലാണ് മകൾ പിറന്നതിനെക്കുറിച്ച് അമ്പത്തിയൊന്നുകാരിയായ നവോമി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.
Content Highlights: naomi campbell on motherhood
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..