.
ബോഡി ഷെയ്മിങ്ങും ബോഡി പോസിറ്റിവിറ്റിയും ഇന്ന് ചര്‍ച്ചകളില്‍ സജീവമാണ്. രൂപത്തിന്റെയും നിറത്തിന്റെയും പേരില്‍ മനുഷ്യര്‍ അവഹേളിക്കപ്പെടുന്നതിനെയും പരിഹസിക്കപ്പെടുന്നതിനേയും എതിരേ ശക്തമായി രീതിയിലാണ് ബോഡി പോസിസിറ്റിവിറ്റിയെക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും പുരോഗമിക്കുന്നത്.
എല്ലാവരും അവരെന്ന രീതിയില്‍ സൗന്ദര്യമുള്ളവരാണ്. സമൂഹം പിന്തുടര്ന്നുന്ന അളവുകോല്‍ അല്ല ഒന്നിനെയും നിര്‍ണയിക്കുന്നത് .അതിനെയൊക്കെ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് ബോഡി പോസിറ്റീവാകാന്‍ ബോധവത്കരണങ്ങള്‍ പുരോഗമിക്കുന്നത്. നടി സമീര റെഡ്ഡിയും ഗായിക സയനോരയുമെല്ലാം ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത് സംസാരിക്കുന്നവരാണ്.
ഈയിടയ്ക്ക് നടി മഞ്ജിമ മോഹനും തനിക്ക് നേരിട്ട് ബോഡി ഷെയിമിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇപ്പോളിതാ മലയാളത്തിന്റെ പ്രിയപ്പെട്ട നടി നമിതയാണ് ബോഡിപോസിറ്റിവിറ്റി സന്ദേശവുമായി പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്. താരങ്ങളും അവരുടെ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും ജനങ്ങളെ വളരെയധികം സ്വാധീനിക്കുന്നവയാണ്.
എന്നാല്‍ താരങ്ങളും എല്ലാവരെയും പോലെ ശരീരഘടനയുള്ളവരും സ്വഭാവിക ശരീരത്തിന്റേതായ ബുദ്ധിമുട്ടുകളും പ്രായത്തിന്റെ മാറ്റങ്ങളുമെല്ലാം സംഭവിക്കുന്നവരുമാണ്. നമിത തന്റെ ശരീരത്തിലെ ചുളിവുകളും സ്ട്രെച്ച് മാര്‍ക്കും കാണുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കാറിനുള്ളില്‍ ഇരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. നമിതയുടെ പോസ്റ്റിന് പിന്തുണയുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. എങ്ങനെയിരുന്നാലും സ്വന്തം ശരീരത്തെ സ്നേഹിക്കുകയെന്നും എല്ലാ ലുക്കിലും നമിത സുന്ദരിയാണെന്നുമൊക്കെ ആളുകള്‍ ഇതിന് കമന്റുകളിട്ടു.
അതേസമയം, കുട്ടിക്കാലത്ത് വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛന് നമിതയും അനുജത്തിയും ചേര്‍ന്നെഴുതിയ കത്ത് താരം കഴിഞ്ഞ ദിവസം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം ആ കത്ത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുവെന്നും ഇത്രയും നല്ല അച്ഛനേയും അമ്മയേയും ലഭിച്ചതില്‍ തങ്ങള്‍ ഭാഗ്യവതികളാണെന്നും നമിത പറഞ്ഞിരുന്നു. തന്റെ കുട്ടിക്കാലത്തെ വിശേഷങ്ങളും അച്ഛനെകാണാതെയിരിക്കുന്നതിന്റെ ദു:ഖവുമെല്ലാം പറഞ്ഞാണ് നമിതയും അനുജത്തിയും അച്ഛന് കത്തെഴുതിയത്.
Content Highlights: namitha pramod,body positivity
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..