''ഭൂമിയില്‍ പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും തുല്യമായ ഇടംവേണം, ഈ വിജയം ഓരോ സ്ത്രീയുടേതും''


സിറാജ് കാസിം

മിസ്സിസ് കൈരളി പാജന്റ് ഷോയിലെ വിന്നറായ ലിബി ആഷിതും ഫസ്റ്റ് റണ്ണറപ്പായ വീണ ജയകുമാറും എപ്പോഴും ആഗ്രഹിക്കുന്നതും അതുതന്നെയാണ്; ഭൂമിയില്‍ പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും തുല്യമായ ഇടം വേണം.

ലിബി ആഷിതും വീണ ജയകുമാറും

കൊച്ചി: തിരകള്‍ തീരംതൊടുന്ന മണ്ണില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അവരുടെ മിഴികളില്‍ ആത്മവിശ്വാസത്തിന്റെ ഒരുപാട് കടലുകളുണ്ടായിരുന്നു. വിജയത്തിന്റെ പുതിയ അംഗീകാരങ്ങള്‍ തിരകള്‍ പോലെ വന്നുതൊടുമ്പോള്‍ അവര്‍ പറഞ്ഞത് ഒന്നുമാത്രം: ''സ്ത്രീകള്‍ക്കും ഈ ഭൂമിയില്‍ ഒരിടമുണ്ട്. ഞങ്ങളുടെ ഈ വിജയം ഓരോ സ്ത്രീയുടെയും വിജയത്തിന്റെ അടയാളമാണ്...''

മിസ്സിസ് കൈരളി പാജന്റ് ഷോയിലെ വിന്നറായ ലിബി ആഷിതും ഫസ്റ്റ് റണ്ണറപ്പായ വീണ ജയകുമാറും എപ്പോഴും ആഗ്രഹിക്കുന്നതും അതുതന്നെയാണ്; ഭൂമിയില്‍ പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും തുല്യമായ ഇടം വേണം.

മഹത്തായ വിജയത്തില്‍

കാക്കനാട് തുതിയൂര്‍ സ്വദേശിയായ ലിബി ആഷിതും എളമക്കര സ്വദേശിയായ വീണ ജയകുമാറും അവരുടെ പ്രൊഫഷണല്‍ രംഗത്തെ മികവിനൊപ്പമാണ് പാജന്റ് ഷോയിലും വിജയത്തിന്റെ അടയാളങ്ങള്‍ പതിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ എച്ച്.ആര്‍. വിഭാഗത്തില്‍ ജോലി ചെയ്യുന്ന ലിബി മിസ്സിസ് കൈരളി മത്സരത്തില്‍ ടൈറ്റില്‍ വിന്നര്‍ ആയതിനൊപ്പം മിസ്സിസ് ഫോട്ടോജെനിക് പുരസ്‌കാരവും നേടി.

തൃക്കാക്കര ഭാരതമാതാ കോളേജില്‍ ഗസ്റ്റ് ലക്ചററായ വീണ, ഫസ്റ്റ് റണ്ണറപ്പായതിനൊപ്പം മിസ്സിസ് ഈസ്‌തെറ്റിക് സ്‌മൈല്‍ പുരസ്‌കാരവും നേടി.

''കഴിഞ്ഞ വര്‍ഷം കോവിഡ് ലോക്ഡൗണ്‍ തുടങ്ങിയ സമയത്താണ് മത്സരത്തിന്റെ ഓഡിഷന്‍ ഓണ്‍ലൈനായി തുടങ്ങിയത്. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള സ്ത്രീകള്‍ പങ്കെടുത്ത മത്സരത്തിന്റെ ഫൈനല്‍ റൗണ്ട് എറണാകുളത്തു നടക്കുമ്പോള്‍ 15 പേരാണ് യോഗ്യത നേടിയത്. ഫാഷന്‍ ഷോ പോലെയുള്ള ഒന്നല്ല പാജന്റ് ഷോ. മത്സരാര്‍ഥിയുടെ ശരീരഭംഗിയോ വസ്ത്രത്തിന്റെ മനോഹാരിതയോ ഒന്നുമല്ല പാജന്റ് ഷോയിലെ വിജയത്തിന്റെ അളവുകോല്‍. ഒരു സ്ത്രീയുടെ ആത്മവിശ്വാസത്തിന്റേയും വ്യക്തിത്വത്തിന്റേയും മാറ്റുരയ്ക്കലാണ് നടക്കുന്നത്...'' ലിബി പറഞ്ഞു.

സ്ത്രീകള്‍ അടയാളപ്പെടുത്തേണ്ടത്

പാജന്റ് ഷോയിലെ ഇന്‍ട്രൊഡക്ഷന്‍ റൗണ്ടിനു ശേഷമുള്ള ചോദ്യോത്തരത്തിലെ മികവാണ് ലിബിക്കും വീണയ്ക്കും വിജയത്തിലേക്കുള്ള വഴിതുറന്നത്. ഒരു സ്ത്രീയില്‍നിന്ന് പ്രതീക്ഷിക്കുന്ന മൂന്ന് മികവുകള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് ഇരുവരും എഴുതിയ ഉത്തരങ്ങള്‍ ശ്രദ്ധേയമായിരുന്നു.

ക്ഷമ, സ്‌നേഹം, കരുണ എന്നിവയെന്ന് ലിബി രേഖപ്പെടുത്തി. ഇതു മൂന്നുമുണ്ടെങ്കില്‍ കുടുംബത്തേയും സമൂഹത്തേയും അവള്‍ക്ക് മാറ്റാനാകുമെന്നായിരുന്നു ലിബിയുടെ അഭിപ്രായം. 'നോ' പറയാന്‍ പഠിക്കണം, മറ്റുള്ളവരെ കേള്‍ക്കാനുള്ള മനസ്സുണ്ടാകണം, നല്ല ചിരി എന്നിവയാണ് വീണ പറഞ്ഞ മൂന്നു മികവുകള്‍. അമ്മയായ, ഭാര്യയായ, മകളായ, സഹോദരിയായ ഒരു സ്ത്രീക്ക് ഇതു മൂന്നുമുണ്ടെങ്കില്‍ എല്ലാ റോളുകളും ഭംഗിയാക്കാമെന്നുമായിരുന്നു വീണയുടെ ഉത്തരം.

പുതിയ സ്വപ്നങ്ങളില്‍

ബിസിനസുകാരനായ ഭര്‍ത്താവ് ആഷിത് അശോകും മക്കളായ ഐലീന്‍ മറിയവും ഐഡന്‍ ജോസും അടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയില്‍ മുന്നേറുന്ന ലിബിക്ക് സിനിമയില്‍ ശക്തമായ വേഷങ്ങള്‍ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. ദൂരദര്‍ശനിലും ചാനലുകളിലും അവതാരകയായിരുന്ന ലിബി, നടിമാരായ ശോഭനയേയും മഞ്ജു വാരിയരേയും ആരാധിക്കുന്നതും ഇതേ സ്വപ്നങ്ങളിലാണ്.

ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് എം. അനീഷും മകള്‍ വേദയും അടങ്ങുന്നതാണ് വീണയുടെ കുടുംബം. ഒരു പെണ്‍കുട്ടിയെയെങ്കിലും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തണമെന്നതാണ് വീണയുടെ ഏറ്റവും വലിയ സ്വപ്നം. വീണ പറയുമ്പോള്‍ ലിബി കൂടെയുണ്ടെന്ന അടയാളം പോലെ ആ കൈകളില്‍ പിടിച്ചു.

Content Highlights: Mrs kairali pageant show winner Libi Ashith and first runner up Veena Jayakumar speaking

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented