മകന് ഇഞ്ചക്ഷന്‍ എടുത്താല്‍ കരഞ്ഞിരുന്ന ഒരമ്മ മകന്റെ ബ്രെയ്ന്‍ ക്യാന്‍സറിനെ തോല്‍പ്പിച്ച കഥ


ലിസ് ഡാവിലയും മകൻ സെബാസ്റ്റ്യനും | Photo: instagram/ liz davila

ക്കള്‍ക്ക് ചെറിയൊരു അസുഖം വന്നാല്‍ പോലും മാതാപിതാക്കള്‍ക്ക് സഹിക്കാനാകില്ല. സ്വന്തം കുഞ്ഞ് വേദനയിലൂടെ കടന്നുപോകുന്നത് നോക്കിനില്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല. കുത്തിവെപ്പ് എടുക്കുമ്പോള്‍ പോലും അതു കാണാനാകാതെ മുഖം തിരിക്കുന്ന രക്ഷിതാക്കളുണ്ട്. അങ്ങനെയുള്ള ഒരു അമ്മ തന്നെയായിരുന്നു ലിസ് ഡാവിലയും.

എന്നാല്‍ നാല് മക്കളില്‍ ഒരാളായ സെബാസ്റ്റിയന് ബ്രെയിന്‍ ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചതോടെ ലിസ് ഡാവിലയുടെ ജീവിതത്തിലും മാറ്റങ്ങള്‍ വന്നു. ഒട്ടും ഭയമില്ലാതെ തന്റെ മകന്റെ രോഗത്തോട് പോരാടുന്ന അമ്മയായി അവര്‍ മാസങ്ങള്‍ക്കുള്ളില്‍ മാറി. തളരാത്ത മനസുമായി സെബാസ്റ്റ്യനും നിന്നതോടെ അവരുടെ പോരാട്ടം വിജയിച്ചു.



ഇപ്പോള്‍ അന്നത്തെ രോഗാവസ്ഥയിലൂടേയുള്ള പ്രതിസന്ധി നിറഞ്ഞ യാത്രയെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ലിസ് ഡാവില. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് അവര്‍ മനസു തുറയ്ക്കുന്നത്. മകനോടൊപ്പം ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോയാണ് ഇവര്‍ പങ്കുവെച്ചത്.

മകന്‍ മസ്തിഷ്‌ക ശസ്ത്രക്രിയക്ക് വിധേയമാകുന്നതിന്റെ തലേദിവസം രാത്രി മുതലാണ് ഡേവില വീഡിയോയില്‍ കാണിക്കുന്നത്. സങ്കടത്തോടെ അമ്മ മകനെ കെട്ടിപ്പിടിക്കുന്നതും ശസ്ത്രക്രിയക്ക് ശേഷം നടക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും മകനെ പഠിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ആരുടേയും പരസഹായമില്ലാതെ സെബാസ്റ്റ്യന്‍ നടന്ന് വീട്ടിലെത്തുന്നതും ചാടിക്കളിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

തന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു മകന്റെ അസുഖമെന്നും എന്നാല്‍ പോരാടാനുള്ള അവന്റെ ശേഷിയും അവന്റെ ആത്മവിശ്വാസവും അവിശ്വസനീയമായിരുന്നുവെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ ഡാവില പറയുന്നു. മസ്തിഷ്‌ക ശസ്ത്രക്രിയ കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ടര വര്‍ഷമായെന്നും അവസാന കീമോതെറാപ്പി കഴിഞ്ഞിട്ട് ഒരു വര്‍ഷമായെന്നും അവര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഇതിന് താഴെ ഇരുവരേയും അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. 'നിങ്ങളുടെ കുഞ്ഞ് ശക്തനും പ്രതിരോധശേഷിയുള്ളവനുമാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങളുടെ സ്‌നേഹം വളരെ മനോഹരമാണെന്നും സുന്ദരനും കരുത്തനുമായ മകനേയാണ് നിങ്ങള്‍ക്ക് ലഭിച്ചതെന്നും നിരവധി പേര്‍ പ്രതികരിച്ചിട്ടുണ്ട്.

Content Highlights: mother shares inspiring journey of her son who battled brain cancer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented