മക്കള്‍ക്കൊപ്പം കളിക്കാനും അവരെ രസിപ്പിക്കാനും സമയം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നരാണ് മിക്ക അമ്മമാരും. എന്നാല്‍ റാപ്പര്‍ പോസ്റ്റ് മെലോണിന്റെ വേഷമിട്ട് മക്കളെ പറ്റിച്ച് വ്യത്യസ്തയായിരിക്കുകയാണ് കാരി എന്ന നാല്‍പതുകാരിയായ അമ്മ. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലായതോടെ കാരിക്ക് ശരിക്കും പോസ്റ്റ് മെലോണിന്റെ ലുക്കുണ്ടെന്ന് കണ്ടവരെല്ലാം പറയുന്നു.

ഇത്തവണത്തെ ഹാലോവീന് മകന്‍ റാപ്പര്‍ വേഷത്തിലാണ് പോയത്. എങ്കില്‍ പിന്നെ പോസ്റ്റ് മെലോണിന്റെ വേഷമണിഞ്ഞുകൂടെ എന്നായി കാരി. അവന് അല്‍പസ്വല്പം റാപ്പര്‍ ലുക്കുമുണ്ട്. മകന് അതത്ര ഇഷ്ടമായില്ല. അവനെ സ്‌കൂളില്‍ ആക്കി തിരിച്ചെത്തിയപ്പോഴാണ് കാരി ഇങ്ങനെയൊരു വേഷമിട്ടാലോ എന്ന് ചിന്തിക്കുന്നത് തന്നെ.
കുറച്ചു കഷ്ടപ്പെട്ടു കാരി ഇങ്ങനെയൊരു വേഷമണിയാന്‍. പുരുഷന്‍മാരുടെ വസ്ത്രങ്ങളും ഫാന്‍സി ഷൂവുമൊക്കെ തൊട്ടടുത്ത കടയില്‍ നിന്ന് ഒപ്പിച്ചു. മെലോണിന്റേത് ഷോര്‍ട്ട് ഹെയറാണ്, ചുരുണ്ടതും. കാരിക്ക് നല്ല നീളമുള്ള മുടിയുണ്ട്. അത് പിന്നില്‍ ഒതുക്കി കെട്ടി മകളുടെ പാവയുടെ ചുരുണ്ടമുടി തല്‍ക്കാലം മുറിച്ചെടുത്ത് തലയില്‍ ഉറപ്പിച്ചു. മുഖത്തെ എഴുത്തുകുത്തുകളും പേനകൊണ്ട് ഒപ്പിച്ചു. ഡൂപ്ലിക്കേറ്റ് ജുവലറി കൂടി ആയപ്പോള്‍ എല്ലാം റെഡി.
വൈകിട്ട് മക്കളെ സ്‌കൂളില്‍ നിന്ന് കൂട്ടികൊണ്ട് വരാന്‍ പോയത് ഇതേ വേഷത്തില്‍. അവര്‍ക്ക് വേഷം അത്ര രസിച്ചില്ലെന്ന് കാരി പറയുന്നു. എന്നാല്‍ കുട്ടികളെ ഡോക്ടറെ കാണിക്കാനായി പോയപ്പോഴാണ് ശരിക്കുള്ള ട്വിസ്റ്റ്. അവിടെയുള്ള റിസപ്ഷനിസ്റ്റ് 'അച്ഛനാണല്ലേ കൂടെ' എന്ന് മക്കളോട് ചോദിച്ചതോടെയാണ് കാരി കൂടുതല്‍ ത്രില്ലടിച്ചത്.
Content Highlights: Mom Pranks Kids By Dressing Up As a Rapper
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..