Photos: Instagram
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്കവരും ഓണ്‍ലൈനില്‍ പലവിധ ചലഞ്ചുകളില്‍ ഏര്‍പ്പെട്ട് ബോറടി മാറ്റാന്‍ ശ്രമിക്കുകയാണ്. ഇപ്പോഴിതാ നൃത്തത്തെ പ്രണയിക്കുന്ന ചിലരുടെ ചലഞ്ച് ആണ് വൈറലാകുന്നത്. ഹോളിവുഡും കടന്ന് ബോളിവുഡിലെത്തിയിരിക്കുന്ന ചലഞ്ചിനു പിന്നില്‍ പ്രശസ്ത നടിയും ഗായികയുമായ ജെന്നിഫര്‍ ലോപസ് ആണ്.
ജെന്നിഫര്‍ ലോപസിന്റെ സൂപ്പര്‍ ബൗള്‍ ഹാഫ് ടൈം ഷോയ്ക്കിടയിലെ ഗാനത്തിന്റെ ചുവടുകള്‍ പുനരാവിഷ്കരിക്കലാണ് പുതിയ ചലഞ്ച്. ഫെബ്രുവരിയില്‍ നടന്ന പരിപാടിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. അതിനിടെയാണ് ലോക്ഡൗണ്‍ ആയതോടെ ഇതേ ഗാനത്തിന് ചുവടുകള്‍ വെക്കാന്‍ ചലഞ്ചുമായി ജെന്നിഫര്‍ തന്റെ ആരാധകരെ ക്ഷണിച്ചത്.
നിരവധി പേരാണ് ജെന്നിഫറിന്റെ ചുവടുകള്‍ അനായാസേന പുനരാവിഷ്കരിച്ചത്. ബിടൗണ്‍ താരങ്ങളായ സാന്യ മല്‍ഹോത്രയും മിഥില പാല്ക്കറുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ജെന്നിഫര്‍ ലോപസ് സൂപ്പര്‍ ബൗള്‍ ചലഞ്ച് എന്നുപറഞ്ഞാണ് ഭൂരിഭാഗം പേരും നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് അധികമാവും മുമ്പേ സാന്യയുടെയും മിഥിലയുടെയും നൃത്തച്ചുവടുകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
യൂട്യൂബിലൂടെയാണ് താന്‍ നൃത്തം പഠിച്ചിട്ടുള്ളതെന്നും ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും യൂട്യൂബ് നോക്കി ഈ നൃത്തം പഠിച്ചെടുത്തുവെന്നും പറഞ്ഞാണ് മിഥില വീഡിയോ പോസ്റ്റ് ചെയ്തത്. വീട്ടിലിരുന്ന് നിരാശയിലേക്ക് കൂപ്പുകുത്താതെ ഇത്തരത്തില്‍ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യുന്നത് ഏറെ സന്തോഷം പകരുമെന്നു പറഞ്ഞാണ് പലരും ജെന്നിഫര്‍ ലോപസ് ചലഞ്ച് പങ്കുവെക്കുന്നത്.
Content Highlights: Mithila Palkar Sanya Malhotra jennifer lopez Dance challenge
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..