അന്ന സുയെൻഗാം- ഇയാം|photo: instagram.com/annasnga_1o/
ജീവിതത്തിന്റെ പ്രതിസന്ധികളെ കഴിവും ആത്മവിശ്വാസവും കൊണ്ട് അതിജീവിച്ചവരുടെ കഥകള്‍ എന്നും പ്രചോദിപ്പിക്കുന്നതാണ്. സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ നിന്നുകൊണ്ട് തങ്ങളുടെ ജീവിതവിജയം വെട്ടിപ്പിടിച്ചവരുടെ കഠിനാധ്വാനം ചെറുതാന് കാണാന്‍ കഴിയില്ല.
ഇത്തരത്തിലുള്ള ഒരു കഥയാണ് മിസ് യൂണിവേഴ്സ് തായ്ലാന്ഡ് 2022 ആയി തെരഞ്ഞെടുക്കപ്പെട്ട അന്ന സുയെന്ഗാം- ഇയാം എന്ന സുന്ദരിയുടേത്. അന്നയുടെ ജീവിതകഥ സാമൂഹികമാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
അന്നയുടെ അച്ഛന് മാലിന്യം ശേഖരിക്കുന്ന ജോലിയാണ്. അമ്മ തെരുവ് വൃത്തിയാക്കുന്ന ജോലിയാണ് ചെയ്യുന്നത്. അത്രയും കഷ്ടപ്പാടുള്ള ചുറ്റുപാടില്‍ നിന്നാണ് അന്ന വളര്‍ന്നുവന്നത്. തന്റെ പ്രതിസന്ധികളോട് പോരടിച്ചാണ് മിന്നുന്ന വിജയം അവള് നേടിയെടുത്തത്.
ഇപ്പോഴിതാ മിസ് യൂണിവേഴ്സ് തായ്ലാന്ഡ് ഇന്‍സ്റ്റഗ്രാം പേജ് കഴിഞ്ഞ ദിവസം പങ്കുവച്ച അന്നയുടെ ചില ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഈ ചിത്രങ്ങള്‍ സൗന്ദര്യമത്സരത്തിനിടെ തന്നെ പകര്‍ത്തിയിട്ടുള്ളതാണ്. മത്സരത്തിന്റെ ഭാഗമായി ധരിച്ച കോസ്റ്റ്യൂമാണ് അന്നയെ വീണ്ടും വാര്‍ത്തകളിലെ താരമാക്കിയത്.
അന്നയും ഈ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഈ വസ്ത്രത്തിനും വലിയൊരു പ്രത്യേകതയുണ്ട്. സൗന്ദര്യമത്സരത്തില്‍ ഒരു റൗണ്ടില്‍ ധരിക്കാന്‍ പാഴ് വസ്തുക്കളിൽ നിന്നുള്ള കോസ്റ്റ്യൂം തയ്യാറാക്കണമെന്നത് അന്നയുടെ തീരുമാനവുമായിരുന്നു.
ഇതനുസരിച്ചാണ് ആരിഫ് ജെവാംഗ് എന്ന പ്രമുഖ ഡിസൈനര്‍ അന്നയ്ക്ക് ഈ ഗൗണ്‍ തയ്യാറാക്കി നല്‍കിയത്. കാനിലാക്കിയ രീതിയിൽ വരുന്ന പാനീയങ്ങള്‍ തുറന്നുപയോഗിക്കാൻ ചെറിയൊരു ഭാഗം പുറത്തുണ്ടായിരിക്കും. ഇതില്‍ പിടിച്ച് തിരിച്ചാണ് നാം കാന്‍ തുറക്കുന്നത്. ഈ പുള്‍ ടാബ്സ് മാത്രം വച്ചാണ് ആരിഫ് അന്നയ്ക്ക് വേണ്ടി ഗൗണ്‍ സിഡൈന്‍ ചെയ്തിരിക്കുന്നത്.
തിളങ്ങുന്ന തകര്‍പ്പന്‍ ലുക്കുള്ള സ്റ്റൈലിഷ് ഗൗണ്‍ കണ്ടാല്‍ ഇതൊന്നും മനസിലാവില്ല. അത്രയും മനോഹരമാണ് ഗൗണിന്റെ ഡിസൈന്‍. ഇത്തരത്തിലൊരു ആശയം സ്വീകരിച്ചതിന് ചിത്രങ്ങള്‍ക്ക് താഴെയും അന്നയെ അഭിനന്ദിച്ച് ഒരുപാടുപേരെത്തിയിട്ടുണ്ട്.
തന്റെ കുട്ടിക്കാലവുമായി ഈ ഗൗണിന് അടുത്തബന്ധമുണ്ടെന്ന് അവര്‍ തന്റെ ഫോട്ടോയ്ക്ക് താഴെ കുറിച്ചു.താന്‍ വന്ന വഴി മറക്കില്ലെന്ന സന്ദേശമാണ് അന്ന ഇതിലൂടെ ലോകത്തിന് നല്‍കുന്നത്. പ്രചോദിപ്പിച്ചതിന് നന്ദിയെന്നും കമന്റുകള്‍ വന്നിട്ടുണ്ട്.
Content Highlights: Miss Universe Thailand ,Anna Sueangam-iam ,beauty pageant
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..