Photos: facebook.com|MissUniverse
വിശ്വസുന്ദരിപ്പട്ടം എന്ന അവിസ്മരണീയ നേട്ടം സ്വന്തമാക്കിയാണ് പഞ്ചാബ് സുന്ദരിയായ ഹർനാസ് സന്ധു ഇസ്രയേലിൽ നിന്ന് ഇന്ത്യയിലെത്തുന്നത്. ഇരുപത്തിയൊന്നു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു ഇന്ത്യക്കാരി മിസ് യൂണിവേഴ്സ് കിരീടം നേടുന്നത്. ഇപ്പോഴിതാ ഹർനാസിന്റെ നേട്ടത്തെക്കുറിച്ച് പങ്കുവെക്കുകയാണ് ഹർനാസിന്റെ സഹോദരൻ ഹർനൂർ.
ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഹർനൂർ സഹോദരിയുടെ വിജയത്തെക്കുറിച്ച് മനസ്സുതുറന്നത്. സഹോദരിയെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ഹർനൂർ പറഞ്ഞു. മോഡലിങ്ങിനും അഭിമുഖത്തിനും നൃത്തത്തിനുമൊക്കെ അവൾക്ക് പാഷനുണ്ടെന്ന് നേരത്തേ അറിയാമായിരുന്നു. ഹിറ്റ് ബോളിവുഡ് നൃത്തങ്ങൾക്കൊപ്പം ചുവടുകൾ വെക്കുന്ന ഹർനാസ് സ്ഥിരം കാഴ്ചയായിരുന്നുവെന്ന് സഹോദരൻ പറയുന്നു.
ഏഴുവയസ്സിന്റെ പ്രായവ്യത്യാസം ഉള്ള സഹോദരിയെ വിളിക്കുന്ന ഓമനപ്പേരും ഹർനൂർ പങ്കുവെക്കുന്നു. കാൻഡി എന്നാണ് സ്നേഹത്തോടെ സഹോദരിയെ വിളിക്കുന്നത്. ആ പേരിട്ടത് ഞാനാണ്. കുഞ്ഞു കാൻഡിയെ ഓർത്ത് തങ്ങളെല്ലാം അഭിമാനിക്കുകയാണ്, അവിശ്വസനീയമാണിത്. മുന്നോട്ടുള്ള ഹർനാസിന്റെ യാത്ര എല്ലാ ആശംസകളും നേരുന്നു- ഹർനൂർ പറഞ്ഞു.
1994 ല്‍ സുസ്മിത സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്. രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഹർനാസ് ആണ് വീണ്ടും ഇന്ത്യക്കായി കിരീടം നേടുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധുവിന്റെ കിരീടനേട്ടം.
2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. പരാഗ്വേ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി.
Content Highlights: miss universe harnaaz sandhu, miss universe 2021, miss universe from india


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..