ഈ മാതാപിതാക്കളുടെ മകളായതില്‍ അഭിമാനം; അനുമോദന ചടങ്ങില്‍ അച്ഛന്‍ ഓടിച്ച ഓട്ടോയില്‍ വന്നിറങ്ങി മന്യ


കോളേജിലെ അനുമോദന ചടങ്ങിലേക്ക് ഓട്ടോയില്‍ വന്നിറങ്ങിയ മന്യയുടെ വീഡിയോ ആണ് വൈറലാകുന്നത്.

മന്യാ സിങ് അച്ഛനും അമ്മയ്ക്കുമൊപ്പം | Photo: instagram.com|missindiaorg|

വര്‍ഷത്തെ മിസ് ഇന്ത്യാ ടൈറ്റില്‍ ലഭിച്ചത് മാനസ വാരണാസിക്കാണെങ്കില്‍ അതിനോളം വാര്‍ത്തയില്‍ നിറഞ്ഞ താരമാണ് റണ്ണറപ്പായ മന്യാ സിങ്. ഓട്ടോഡ്രൈവറുടെ മകള്‍ സ്വപ്‌നം കീഴടക്കിയ വാര്‍ത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ കോളേജിലെ അനുമോദന ചടങ്ങിലേക്ക് ഓട്ടോയില്‍ വന്നിറങ്ങിയ മന്യയുടെ വീഡിയോ ആണ് വൈറലാകുന്നത്.

മുംബൈയില്‍ മന്യ പഠിക്കുന്ന താക്കൂര്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് കൊമേഴ്‌സിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. അച്ഛന്‍ ഓംപ്രകാശ് സിങ് ഓടിച്ച ഓട്ടോയില്‍ മാതാപിതാക്കള്‍ക്കൊപ്പം സന്തോഷത്തോടെ വന്നിറങ്ങുന്ന മന്യയാണ് വീഡിയോയിലുള്ളത്. അമ്മയുടെയും അച്ഛന്റെയും സന്തോഷക്കണ്ണീര്‍ മന്യ തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം.

മകളെക്കുറിച്ച് അഭിമാനത്തോടെ അമ്മ മനോരമ പറയുന്നുമുണ്ട്. എല്ലാവര്‍ക്കും തങ്ങളുടെ മക്കള്‍ നല്ല വസ്ത്രവും ഭക്ഷണവുമൊക്കെ ലഭിക്കണമെന്നാവും ആഗ്രഹം. മന്യയെ സംബന്ധിച്ചിടത്തോളം എത്രകഷ്ടപ്പെട്ടാണ് അച്ഛന്‍ ഓരോ രൂപയും സമ്പാദിക്കുന്നതെന്ന് അറിയാമായിരുന്നു. ഞങ്ങള്‍ക്ക് കഴിവില്ലാത്തതൊന്നും മന്യ വേണമെന്ന് പറഞ്ഞിട്ടില്ല. ജീവിതം പുലര്‍ത്താനായി പാര്‍ട് ടൈം ജോലിക്ക് പോയ മന്യ അവിടെ പത്തുകിലോയോളം നാരങ്ങ ദിവസവും പിഴിഞ്ഞ് ജ്യൂസാക്കിയിട്ടുണ്ട്. അവിടെ വിളമ്പുന്ന ജോലിയാണെന്നാണ് പറഞ്ഞിരുന്നത്, എന്നാല്‍ പാത്രങ്ങളും കഴുകിയിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. ഞങ്ങള്‍ വിഷമിക്കുമെന്നോര്‍ത്ത് സത്യം മറച്ചുവെക്കുകയായിരുന്നു. - മനോരമ പറയുന്നു.

ചടങ്ങിനിടെ തനിക്ക് ലഭിച്ച കിരീടം അമ്മയ്ക്കും അച്ഛനും മന്യ വച്ചുകൊടുക്കുന്നതും കാണാം. ഈ അമ്മയുടെയും അച്ഛന്റെയും മകളായതില്‍ അഭിമാനമുണ്ടെന്നും ഇന്ന് താന്‍ ഇന്ത്യയുടെ പുത്രിയാണെന്നും മന്യ പറയുന്നുണ്ട്.

കഷ്ടപ്പാടുകളെ അതിജീവിച്ച് മുന്നേറിയ മന്യക്ക് നാനാഭാഗത്തു നിന്നും പ്രശംസകളെത്തിയിരുന്നു. ഗ്ലാമര്‍ ലോകത്തേക്ക് ചുവടുവച്ച തന്റെ വിജയത്തിളക്കത്തില്‍ അച്ഛന്റെ കഠിനാധ്വാനം കൂടിയുണ്ടെന്ന് മന്യ പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശില്‍ ഓട്ടോഡ്രൈവറായ അച്ഛന്റെ വിശ്രമമില്ലാത്ത ഓട്ടത്തിനുള്ള സമ്മാനമാണ് തന്റെ വിജയമെന്നാണ് മന്യ പറഞ്ഞത്. ഈ പദവി തന്നെപ്പോലുള്ള നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നാണ് മന്യയുടെ വിശ്വാസം. എന്റെ രക്തവും വിയര്‍പ്പും കണ്ണുനീരും സ്വപ്‌നങ്ങളെ പിന്തുടരാനുള്ള ധൈര്യം പകര്‍ന്നു എന്നാണ് മന്യ പറയുന്നത്.

ദുരിതം നിറഞ്ഞ നിരവധി അനുഭവങ്ങള്‍ തനിക്ക് പങ്കുവെക്കാനുണ്ടെന്നും മന്യ പറഞ്ഞിരുന്നു. മതിയായ ഭക്ഷണമോ ഉറക്കമോ ഇല്ലാത്ത നിരവധി രാത്രികളുണ്ടായിട്ടുണ്ട്, പണം മിച്ചം വെക്കാനായി കാതങ്ങളോളം നടന്നിട്ടുണ്ട്. മറ്റൊരാള്‍ കൈമാറാത്ത പുസ്തകങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമൊക്കെ വേണ്ടി ഒരുപാട് ആഗ്രഹിച്ച കാലമുണ്ട്,പക്ഷേ സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമല്ലായിരുന്നു- മന്യ പറഞ്ഞു.

അല്‍പമുണ്ടായിരുന്ന പൊന്നും പണയം വച്ചാണ് മന്യയുടെ പരീക്ഷാഫീസിനുള്ള പണം മാതാപിതാക്കള്‍ കണ്ടെത്തിയത്. എല്ലാസമയത്തും കൈവശമുണ്ടാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്നാണ് മന്യ പറയുന്നത്. പുസ്തകത്തിന് പണം നല്‍കാനില്ലാതെയും സ്‌കൂള്‍ ഫീസ് അടക്കാനില്ലാതെയും ഓട്ടോ ഡ്രൈവറുടെ മകള്‍ ആയതിന്റെ പേരിലുമൊക്കെ സഹപാഠികള്‍ പോലും മന്യയെ അവഗണിച്ചിരുന്നു. പകല്‍ പഠനവും വൈകുന്നേരം പാത്രം കഴുകിയും കോള്‍ സെന്ററില്‍ ജോലി ചെയ്തും പണം സമ്പാദിച്ചിരുന്നു. ഇന്ന് തന്റെ അമ്മയെയും അച്ഛനെയും ഇളയ സഹോദരനെയും ഉന്നതിയിലേറ്റിയാണ് താന്‍ മിസ് ഇന്ത്യാ വേദിയില്‍ മത്സരിക്കാനെത്തിയത്. അവനവനോടും അവനവന്റെ സ്വപ്‌നങ്ങളോടും പ്രതിബദ്ധരായാല്‍ എന്തും സാധ്യമാണെന്നു ലോകത്തോട് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് താനെന്നും മന്യ പറഞ്ഞു.

Content Highlights: Miss India Runner-Up Arrives At Felicitation In Rickshaw

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented