-
എണ്‍പതുകളില്‍ ഞാനിങ്ങനെ ചുറുചുറുക്കോടെ നടക്കുമോ? അങ്ങനെ പറ്റിയാല്‍ മതിയായിരുന്നു... ഇത് പറയുന്നത് വേറാരുമല്ല ഫിറ്റ്‌നസ്സ് ആരാധകരുടെ പ്രിയ താരം മിലിന്ദ് സോമന്റെ ഭാര്യ അങ്കിതയാണ്. മറ്റാരെയും പറ്റിയല്ല ഇപ്പോള്‍ ഫിറ്റ്‌നെസ്സ് വീഡിയോകളില്‍ ഇടം നേടിയ തന്റെ അമ്മായിഅമ്മയെ പറ്റി തന്നെ.
ടെറസില്‍ തനിക്കൊപ്പം സിംഗിള്‍ ലെഗ് ഹോപ്പ്‌സ് ചെയ്യുന്ന മിലിന്ദിന്റെ അമ്മ ഉഷയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അങ്കിത ഫിറ്റ്‌നെസ്സിനെ പറ്റി പറയുന്നത്. അമ്മയെപ്പോലെ ആ പ്രായത്തിലെത്തുമ്പോള്‍ ഞാനും ഫിറ്റായിരിക്കണേ എന്നാണ് അങ്കിതയുടെ പ്രാര്‍ത്ഥന.
ഏത് വ്യായാമമായാലും സാരിയാണ് അമ്മയുടെ പ്രധാനവേഷം എന്നതും ശ്രദ്ധേയമാണ്. മുമ്പ് മിലിന്ദിനൊപ്പം പുഷ് അപ് ചെയ്യുന്ന ഉഷയുടെ വീഡിയോ വൈറലായിരുന്നു.
A post shared by Ankita Konwar (@ankita_earthy) on
അമ്മയുടെ 81-ാം പിറന്നാള്‍ കഴിഞ്ഞതേയുള്ളൂ. ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ പ്രായമൊന്നും ഒരു പ്രശ്‌നമല്ലെന്നാണ് ഉഷയുടെ നയം.
കാല്‍ മസിലുകള്‍, അരക്കെട്ട് എന്നിവയുടെ ആരോഗ്യത്തിന് മികച്ച വ്യായാമമാണ് സിംഗിള്‍ ലെഗ് ഹോപ്‌സ്.
Content Highlights: Milind Soman’s 81-year-old mother does single leg hops
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..