AP Photo|Gerald Herbert
ബരാക്ക് ഒബാമയും മിഷേലും ലോകത്തിന് മുഴുവനും മാതൃകാ ദമ്പതികളാണ്. പരസ്പര ബഹുമാനവും ഒന്നിച്ചെടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്ന രീതികളും, പരസ്പരം വളരാന്‍ കൈത്താങ്ങാകുന്നതും എല്ലാം അനുകരിക്കാന്‍ തോന്നുന്ന വിധമാണ്. എന്നാല്‍ എല്ലാവരും കരുതുന്നതുപോലെ പൂമെത്തയല്ല ഞങ്ങളുടെ ജീവിതമെന്ന് പറയുകയാണ് മിഷേല്‍ ഒബാമ, തന്റെ മിഷേല്‍ ഒബാമ പോഡ്കാസ്റ്റ് എന്ന പരിപാടിയിലൂടെ.

ഇന്‍സ്റ്റഗ്രാമില്‍ പോഡ്കാസ്റ്റിന്റെ ഒരു ഭാഗം പോസ്റ്റു ചെയ്തുകൊണ്ട് മിഷേല്‍ ഇങ്ങനെ കുറിച്ചു.' ഈ വീഡിയോ വിവാഹത്തെ പറ്റിയാണ്, നമ്മില്‍ പലര്‍ക്കും എല്ലാ കാഴ്ചപ്പാടുകള്‍ക്കും ഒരു ഉറവിടമുണ്ട്. സ്വന്തം വിവാഹവും അതിലെ അനുഭവങ്ങളും നമ്മുടെ മാതാപിതാക്കളുടേത് പോലെ തന്നെയാണ് നമ്മളും പ്രതിഫലിപ്പിക്കുക. ഒപ്പം സത്യസന്ധതയെയും വിശ്വാസ്യതയെയും പറ്റി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് മാത്രമല്ല പങ്കാളിയുടെ മുന്നില്‍ നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതിനെ പറ്റിയും വീഡിയോയില്‍ പറയുന്നുണ്ട്.

പോഡ്കാസ്റ്റിലെ സംഭാഷണത്തിന് ഇടയില്‍ വിവാഹജീവിതത്തിലുണ്ടായ വെല്ലുവിളികള്‍ എങ്ങനെ മറികടന്നെന്നും മിഷേല്‍ പറയുന്നുണ്ട്. 'പരസ്പരം താങ്ങായി നില്‍ക്കാന്‍ കഴിയാത്ത കാലങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാവും. ചിലപ്പോള്‍ ബരാക്കിനെ ഒരു ജനലിലൂടെ തള്ളി താഴെയിട്ടാലോ എന്ന് വരെ ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഇത് ഞാനിപ്പോള്‍ പറയാന്‍ കാരണം, ഉള്ളില്‍ നിന്നുണ്ടാകുന്ന അത്തരം വികാരങ്ങളെ നമ്മള്‍ തിരിച്ചറിയണം. ഇങ്ങനെയുള്ള കാലങ്ങള്‍ ചിലപ്പോള്‍ നീണ്ടു നിന്നേക്കാം, വര്‍ഷങ്ങളോളം.. എങ്കിലും അതേപറ്റി പരസ്പരം തുറന്നു സംസാരിക്കാന്‍ കഴിഞ്ഞെന്നു വരില്ല.'
അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനായ കോനന്‍ ഓ ബ്രെയ്നുമായുള്ള സംഭാഷണത്തിലാണ് മിഷേല്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. ചെറുപ്പക്കാര്‍ ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ആദ്യം തന്നെ ചിന്തിക്കുക തങ്ങള്‍ ബ്രേക്ക് അപ്പായി എന്നാണ്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ രണ്ടാളും ഈ വിവാഹജീവിതത്തിനിടെ എത്രതവണ പിരിയേണ്ടി വന്നേനെ. ഞങ്ങളുടേത് വളരെ ഉറപ്പുള്ള കുടുംബജീവിതമായിരുന്നു. ഒരിക്കലും അത് തകരാന്‍ ഞങ്ങള്‍ അനുവദിച്ചിരുന്നില്ല. കഷ്ടപ്പാടുകള്‍ വന്നപ്പോള്‍ ഞാന്‍ തിരിഞ്ഞു നടന്നിരുന്നെങ്കില്‍ പിന്നീടു വന്ന സന്തോഷങ്ങള്‍ ഒരിക്കലും എനിക്ക് ലഭിക്കുമായിരുന്നില്ല.'
താനും ബരാക്കും പ്രണയത്തിലായ കഥയും മിഷേല്‍ ആദ്യ എപ്പിസോഡില്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് അതിഥിയായി എത്തിയത് ഒബാമ തന്നെയായിരുന്നു.
Content Highlights: Michelle Obama opened up on how there were immense challenges in her marriage as well
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..