അർധവിരാമങ്ങൾ പറയുന്നു; ടാറ്റൂ ചെയ്യല്‍ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തും


ടാറ്റൂ ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുവെന്ന് വിദഗ്ധര്‍. ടാറ്റൂ ചെയ്യുമ്പോള്‍  വേദനയെടുക്കേണ്ടി വരുമെന്നറിഞ്ഞിട്ടും അതിനെ ജീവിതകാലം മുഴുവന്‍ കൂടെക്കൂട്ടാനുമുള്ള തീരുമാനത്തില്‍ ചില മനഃശാസ്ത്രപരമായ കാരണങ്ങളുണ്ട്.

ടാറ്റൂ|photo:special arrangement

രണത്തെ മറവിയിലേയ്ക്ക് വിട്ടുകൊടുക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല. മരിച്ചുപോയ സഹോദരന്റെ പേരിനൊപ്പം ഒരു അര്‍ധവിരാമചിഹ്നവും എബി തന്റെ കൈത്തണ്ടയില്‍ പച്ചകുത്തിയിരുന്നു. സഹോദരന്റെ മരണശേഷം കടുത്ത വിഷാദത്തിലായിരുന്നു അവന്‍. ടാറ്റൂ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം മനസില്‍ വന്നതും ചേട്ടന്റെ പേരാണ്. പിന്നീട് അതിനോടൊപ്പം ഒരു അര്‍ധവിരാമവും അയാള്‍ ചേര്‍ത്തു. അതൊരു അതിജീവനത്തിന്റെ കഥയാണവന്.

പ്രോജക്ട് സെമികോളന്‍ ബോധവത്ക്കരണ പ്രസ്ഥാനത്തില്‍ നിന്നാണ് പ്രതീക്ഷയുടെ അല്ലെങ്കില്‍ അതിജീവനത്തിന്റെ പ്രതീകമായി അര്‍ധവിരാമം ടാറ്റൂ ചെയ്യുന്നത് വ്യാപകമാകുന്നത്.. ആത്മഹത്യ ചെയ്ത പിതാവിനോടുള്ള ആദരസൂചകമായി ആമി ബ്ലെവെല്‍ എന്ന സ്ത്രീയാണ് അമേരിക്കയില്‍ ഈ പദ്ധതി ആരംഭിച്ചത്. എ. ബ്ലെവെല്‍ തന്റെ പ്രോജക്റ്റിന്റെ പ്രതീകമായി ഈ അര്‍ധവിരാമചിഹ്നം തിരഞ്ഞെടുത്തു, വിഷാദരോഗം, ആത്മഹത്യാഭീതി, ലഹരിയുപയോഗം എന്നിവ ബാധിച്ച ആളുകളെ സഹായിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശ്യം. തുടര്‍ന്ന് ലോകമെമ്പാടും ആത്മഹത്യയ്ക്കും വിഷാദരോഗത്തിനുമെതിരേ ബോധവത്ക്കരണത്തിന്റെ ഭാഗമായി ആളുകള്‍ അര്‍ധവിരാമം (സെമികോളന്‍) ടാറ്റൂ ചെയ്തു തുടങ്ങി.

ടാറ്റൂ ചെയ്യുന്നത് അത്ര നിസാര സംഗതിയല്ല, വേദനയും ത്വക്കിലെ അണുബാധയും തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. എന്നാല്‍ ടാറ്റൂ ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുവെന്ന് വിദഗ്ധര്‍. ടാറ്റൂ ചെയ്യുന്നത് മനസിനെ സുഖപ്പെടുത്തുമെന്നും കടുത്ത മാനസികാഘാതങ്ങളില്‍ നിന്നും പുറത്തു കടക്കാന്‍ സഹായിക്കുമെന്നും അവര്‍ പറയുന്നു. അത്തരത്തില്‍ എങ്ങനെയാണ് ടാറ്റൂ ചെയ്യല്‍ മാനസികാരോഗ്യത്തിന് ഗുണപ്പെടുന്നതെന്ന് നോക്കാം.

ആളുകളെന്തിനൊക്കെ വേണ്ടിയായിരിക്കാം ടാറ്റൂ ചെയ്യുന്നത്? ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തമായ കാരണങ്ങളുണ്ടാകും. ഒരു ഭംഗിയ്ക്ക് വേണ്ടി ടാറ്റൂ ചെയ്യുന്നവരുണ്ട്. ആത്മീയവും വ്യക്തിപരവുമായ താത്പര്യങ്ങള്‍ കൊണ്ടും ടാറ്റൂ ചെയ്യും. എന്നാല്‍ ചിലര്‍ തന്റെ മാനസികാഘാതങ്ങളില്‍ നിന്നും രക്ഷനേടാനായി ടാറ്റൂ വേണമെന്നാഗ്രഹിച്ചു ചെയ്യുന്നവരാണ്- സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റും ഏലിയന്‍സ് ടാറ്റൂ സ്ഥാപകനുമായ സണ്ണി ഭാനുശാലിയുടെ വാക്കുകളാണിത്.

പൊതുവേ ആളുകള്‍ക്ക് ടാറ്റൂവിനെക്കുറിച്ചുള്ള കാഴ്ചപ്പാട് വെറുതെയുള്ളൊരു ട്രെന്‍ഡായും അതിന്റെ ബാഹ്യമായ സൗന്ദര്യവും ഒക്കെ മാത്രമാണ്. എന്നാല്‍ അതിനപ്പുറവുമുള്ള ആന്തരികാര്‍ത്ഥങ്ങള്‍ ഓരോ ടാറ്റൂവിലും ചേര്‍ന്നുപോകുന്നുണ്ട്. ടാറ്റൂ ചെയ്യുമ്പോള്‍ വേദനയെടുക്കേണ്ടി വരുമെന്നറിഞ്ഞിട്ടും അതിനെ ജീവിതകാലം മുഴുവന്‍ കൂടെക്കൂട്ടാനുമുള്ള തീരുമാനത്തില്‍ ചില മഃനശാസ്ത്രപരമായ കാരണങ്ങളുണ്ടെന്ന് കണ്‍സള്‍ട്ടന്റ് സൈക്കാട്രിസ്റ്റായ ഡോ.രാഹുല്‍ ഖേമനി പറയുന്നു.

ടാറ്റൂ ചെയ്യുന്നതില്‍ സ്വയം തിരിച്ചറിയലിന്റേയും ആത്മപ്രകാശനത്തിന്റേയും ഘടകങ്ങളുണ്ട്. സ്വന്തം ശരീരത്തിനെക്കുറിച്ചുള്ള ഒരാളുടെ ബോധ്യത്തെക്കൂടിയാണ് അതു പ്രകടമാക്കുന്നതെന്നും അദ്ദേഹം പറയുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ചിത്രങ്ങളും പേരുകളും ടാറ്റൂ ചെയ്യുന്നതിലും വലിയ അര്‍ത്ഥങ്ങളുണ്ട്. വേദനകളെ അതിജീവിക്കാന്‍ ഇത്തരത്തിലുള്ള ടാറ്റൂവിലൂടെയുള്ള ചേര്‍ത്തുപിടിക്കല്‍ അവരെ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പുറമേ കാണുന്ന ഒരു ടാറ്റൂവോ ചിത്രമായോ മാത്രം അതിനെ നിസാരവത്ക്കരിക്കാന്‍ പറ്റില്ല. ഒരു വ്യക്തിയുടെ ജീവിതത്തിലുള്ള വളരെ പ്രാധാന്യമുള്ള ഒരാളുടെ പേരോ ചിത്രമോ അയാള്‍ ടാറ്റൂ ചെയ്യാന്‍ തിരഞ്ഞെടുക്കുന്നത്. വ്യക്തിപരമായ ടാറ്റൂ ചെയ്യലില്‍ അത് പേരായാലും ചിത്രമായാലും വലിയ പ്രാധാന്യമുള്ള ഒന്നായതുകൊണ്ടാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. അത്തരം ടാറ്റൂ ചെയ്യല്‍ വലിയ സന്തോഷമാണ് ആളുകള്‍ക്ക് നല്‍കുന്നത്.

ചില സംഭവങ്ങളില്‍ ആളുകള്‍ ടാറ്റൂ മായ്ക്കാനൊരുങ്ങുന്നതും ആ വ്യക്തിയുടെ പ്രാധാന്യം അവരുടെ ജീവിതത്തില്‍ അപ്രസക്തമാകുമ്പോഴുമാണെന്നത് ശ്രദ്ധേയമാണ്. കമിതാവിന്റെയോ പങ്കാളിയുടെയോ ചിത്രങ്ങളും പേരുകളും ഇത്തരത്തിലാണ് ടാറ്റൂ ചെയ്യുന്നതും മായ്ക്കപ്പെടുന്നത്. ഒരിക്കലും മായ്ക്കരുതെന്ന് കരുതിത്തന്നെയാണ് ടാറ്റൂ ചെയ്യുമ്പോള്‍ എല്ലാവരും ഒരു ഡിസൈനോ ചിത്രമോ തിരഞ്ഞെടുക്കുന്നത്.

"കൈയില്‍ തീപ്പൊള്ളലിന്റെ പാടുകള്‍ അമൃതയെ വല്ലാതെ അലട്ടിയിരുന്നു, സ്‌കൂള്‍ കാലഘട്ടം മുതലേ അതിനുക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞവള്‍ മടുത്തിരുന്നു. ചിലപ്പോള്‍ ആളുകളുടെ സഹതാപം അവളവരുടെ കണ്ണുകളില്‍ വായിച്ചെടുക്കാറുണ്ട്. അവളുടെ പൊള്ളലേറ്റ കൈകളിലിന്ന് പിടര്‍ന്ന പിങ്ക് പൂക്കളും നീല ചിത്രശലഭങ്ങളുമാണുള്ളത്. ആരുമിന്നവളുടെ പൊള്ളിയ കൈകളിലേയ്ക്ക് സഹതാപത്തോടെ നോക്കാറില്ല. ചിലപ്പോള്‍ ടാറ്റൂ മനോഹരമെന്നുള്ള പ്രശംസകളും കിട്ടാറുണ്ട്. അവള്‍ പോലും മുറിവിന്റെ കഥയോര്‍ക്കാറില്ല."-ഇങ്ങനെ ചില ടാറ്റൂകള്‍ ഇതുവരെ തീരാത്ത വേദനകളെപ്പോലും മറികടക്കാന്‍ ആളുകളെ സഹായിക്കാറുണ്ട്.

ചില മുറിപ്പാടുകള്‍, കലകള്‍ തുടങ്ങിയവ ഒരാള്‍ക്ക് ആത്മവിശ്വാസക്കുറവ് സൃഷ്ടിക്കുന്നതാകും. അതില്‍ അവരെ നിന്നും മോചിപ്പിക്കാനും ആത്മവിശ്വാസം നല്‍കാനും ടാറ്റൂവിലൂടെ സാധിക്കാറുണ്ട്. അവരുടെ വേദനകളെ ഇല്ലാതാക്കി അവരെ ധീരരായിത്തീര്‍ക്കുന്ന ഒരു പ്രക്രിയയായി ടാറ്റൂ മാറുന്നുണ്ടിവിടെ.-സണ്ണി ഭാനുശാലി പറയുന്നു.

ടാറ്റൂ തികച്ചും വ്യക്തിപരവും അത്രമേല്‍ അടുത്തുനില്‍ക്കുന്നതുമായ അനുഭവമാണ് ഓരോത്തര്‍ക്കും നല്‍കുന്നത്. പ്രത്യേക അര്‍ത്ഥങ്ങളുള്ളതും ശുഭസൂചകവുമായ ടാറ്റൂകള്‍ ആളുകളുടെ മാനസികാരോഗ്യപ്രശ്‌നങ്ങളില്‍ നിന്നവരെ കരകയറ്റാന്‍ സാധിക്കാറുണ്ട്. അതിജീവിച്ചുവന്ന വഴികളെ ഓര്‍മ്മപ്പെടുത്തി അവര്‍ക്ക് കരുത്തുപകരാന്‍ കഴിയുന്ന ടാറ്റൂകളാണവ. വേദനിച്ചാണ് ഒരോ ടാറ്റൂവും ശരീരത്തില്‍ പതിയുന്നത്. അത് പിന്നീടൊരു സന്തോഷവും ആത്മവിശ്വാസവുമായാണ് ആളുകള്‍ കരുതുന്നത്,അതു തന്നെയാണ് അതിന്റെ പ്രാധാന്യം.

Content Highlights: tattoo, Mental health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented