മേഘ്ന രാജ്
സമൂഹമാധ്യമത്തിൽ സജീവമാണ് നടി മേഘ്ന രാജ്. ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ വേർപാടിനെ അതിജീവിക്കുന്നതിനെക്കുറിച്ചും മകന്റെ വിശേഷങ്ങളുമൊക്കെ മേഘ്ന പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മേഘ്നയുടെ പുതിയ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ചിരഞ്ജീവി സർജയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് മേഘ്ന പങ്കുവെച്ചിരുന്നു. ഭർത്താവിനോടുള്ള ആദരമായാണ് ഫോട്ടോഷൂട്ടും സംഘടിപ്പിച്ചത്.
ചുവപ്പു നിറത്തിലുള്ള പട്ടു സാരിയും സ്വർണ നിറത്തിലുള്ള മൂടുപടവും ആപരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളുമൊക്കെ ധരിച്ചാണ് മേഘ്നയെ ഫോട്ടോഷൂട്ടിൽ കാണുന്നത്.
തന്റെ സ്വപ്നത്തിലെ പുരുഷനെ പെയിന്റ് ചെയ്യുന്ന റാണിയായാണ് മേഘ്ന പ്രത്യക്ഷപ്പെടുന്നത്. മറ്റാരുമല്ല ചിരഞ്ജീവി സർജയെ തന്നെയാണ് ആ പുരുഷനായി കാണിക്കുന്നത്. നിരവധി പേരാണ് മേഘനയുടെയും തിരിച്ചുവരവിനെയും ചിത്രങ്ങളെയും പ്രശംസിച്ച് കമന്റ് ചെയ്യുന്നത്.
Content Highlights: meghna raj photoshoot pics goes viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..