സുന്ദരിയാകാന്‍ നൂലുപോലെ മെലിയണോ?; വണ്ണത്തിന്റെ അഴകളവ് മത്സരത്തില്‍ തിളങ്ങി ജിന്‍സി


രശ്മി രഘുനാഥ്

ജിൻസി പോൾ | Photo: instagram/ jincy paul

ണ്ണമുണ്ടെന്നുപറഞ്ഞ് ആത്മവിശ്വാസം കെടുത്താന്‍ ശ്രമിച്ച ആര്‍ക്കുമുന്നിലും മുഖം കുനിച്ചിട്ടില്ല ജിന്‍സി. ആ ഒറ്റക്കാരണമാണ് വണ്ണമുള്ളവര്‍ക്കായി സംഘടിപ്പിച്ച മേവന്‍ മിസ് പ്ലസ് സൈസ് ഇന്ത്യ മത്സരത്തില്‍ വരെ കോട്ടയം കഞ്ഞിക്കുഴി ദീപ്തി നഗര്‍ കാഞ്ഞിരപ്പാറയില്‍ ജിന്‍സി പോള്‍ എന്ന നാല്പതുകാരിയെ എത്തിച്ചത്.

ശനിയാഴ്ച ഡല്‍ഹി താജ് പഞ്ചനക്ഷത്രഹോട്ടലില്‍ മിസ് പ്ലസ് സൈസ് ഇന്ത്യ മത്സരത്തിന്റെ അവസാന റൗണ്ടില്‍ വിവിധ വേഷങ്ങളില്‍ 'വണ്ണത്തിന്റെ അഴകളവ്' മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പരിഗണിക്കപ്പെട്ട 82 പേരില്‍നിന്നാണ് ഏക മലയാളിയായ ജിന്‍സി ഫൈനലിലെത്തിയത്. ഫൈനലില്‍ ഇടം ഉറച്ചതോടെ മനസ്സില്‍ ഉറച്ചിരുന്നു- ഈ മത്സരം കഴിയുമ്പോള്‍ വണ്ണമുള്ള മലയാളി പെണ്‍കുട്ടികള്‍ ഈ മത്സരവേദിയിലേക്കെത്താന്‍ തയ്യാറാകണം. മുമ്പ്് ഈവിധം നടന്ന നാല് മത്സരവേദിയിലും മലയാളികള്‍ ഉണ്ടായിരുന്നില്ല.



ആദ്യറൗണ്ടില്‍ സ്വയം പരിചയപ്പെടുത്തലില്‍ മത്സരിക്കാനുള്ള കാരണത്തെക്കുറിച്ച് ജിന്‍സി പറഞ്ഞിരുന്നു,-'നമ്മള്‍ എങ്ങനെയാണോ, ആ അവസ്ഥയെ പ്രണയിക്കാന്‍ കഴിയണം. വണ്ണം അതിനൊരു പ്രതികൂലഘടകമേയല്ല.' അവസാന റൗണ്ടിലേക്കുള്ള 30 പേരെ തിരഞ്ഞെടുക്കുംമുന്പുള്ള സെമിഫൈനല്‍ മത്സരവേദിയില്‍ അതേ ചോദ്യം നേരിട്ടപ്പോഴും ജിന്‍സി കൂള്‍. 'എന്നെപ്പോലെ ആര്‍ക്കും ഏതുപ്രായത്തിലും ഈ വേദി സ്വപ്നം കാണാന്‍ കഴിയണമെന്നാണ് ആഗ്രഹം. ഈ മത്സരം എന്റെ മക്കള്‍ അടക്കമുള്ളവര്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവുമാകണമെന്നാണ് സ്വപ്നം.'

വണ്ണമുള്ള പലരെയുംപോലെ പരിഹാസം ഒരുപാട് കേട്ടിട്ടുണ്ട്. ജിന്‍സി അതത്ര ചെവിക്കൊണ്ടിട്ടില്ല. പകരം തന്റെ സ്വപ്നങ്ങള്‍ക്കുപിന്നാലെ സഞ്ചരിച്ചു. അധ്യാപികയാകണമെന്ന് ആഗ്രഹിച്ച് ആ ജോലിയില്‍ പ്രവേശിച്ചു, വിവാഹിതയായി. ഇപ്പോള്‍ ഏഴാംക്‌ളാസുകാരി ആന്‍മരിയയുടെയും അഞ്ചാം ക്‌ളാസുകാരി അല്‍ഫോന്‍സയുടെയും അമ്മ. വിവാഹം, പ്രസവം ഒക്കെക്കഴിഞ്ഞപ്പോള്‍ ഏതൊരു സ്ത്രീയെയുംപോലെ അല്പംകൂടി വണ്ണംവെച്ചു. ഇതിനിടയില്‍ തൈറോയ്ഡ് പ്രശ്‌നങ്ങളും വണ്ണത്തിന് ആക്കംകൂട്ടി. പക്ഷേ, ആര്‍മി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കെ.പി.ബോബു കൂടെയുള്ളപ്പോള്‍ ഒന്നും പ്രശ്‌നമേയല്ല.

മത്സരാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ജിന്‍സി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു, -'മറ്റുള്ളവര്‍ക്കു ഭാരമായി തോന്നുകയും എനിക്കങ്ങനെ തോന്നുകയും ചെയ്തിട്ടില്ലാത്ത എന്റെ വണ്ണംകാരണം മാത്രം ഒരു രാജ്യാന്തര വേദിയില്‍ ഞാന്‍ മത്സരിക്കാന്‍ പോകുന്നു.' മത്സരവേദിയില്‍ എത്തിയതറിഞ്ഞ് കേരളത്തില്‍നിന്നുതന്നെ ഫോട്ടോഷൂട്ടിനുള്ള ഒട്ടേറെ അവസരങ്ങള്‍ ജിന്‍സിയെ കാത്തിരിക്കുന്നു.

Content Highlights: maven miss plus size india beauty contest finalist jincy paul


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented