കറുത്ത വര്‍ഗക്കാരനെ വിവാഹം കഴിച്ചതിന് എല്ലാവരും ഒറ്റപ്പെടുത്തി;70 വര്‍ഷം പിന്നിട്ട അപൂര്‍വ ദാമ്പത്യം


ബ്രിട്ടന്‍ സ്വദേശിയായ മേരിയും ട്രിനിഡാഡുകാരനായ ജേക്കുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍.

Photo: BBC

പ്രണയത്തിനു ജാതിയും മതവും വര്‍ണവുമൊന്നുമില്ലെന്നു ജീവിതത്തിലൂടെ തെളിയിച്ചു കാണിക്കുന്നവരുണ്ട്. ചിലരൊക്കെ പാതിവച്ച് ഇരുവഴി പിരിയുമെങ്കില്‍ ചിലരാകട്ടെ നിഴല്‍പോലെ അവസാനം വരെ കൂടെയുണ്ടാകും. അത്തരത്തില്‍ ഒരു ദമ്പതികളുടെ പ്രണയകഥയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

ബ്രിട്ടന്‍ സ്വദേശിയായ മേരിയും ട്രിനിഡാഡുകാരനായ ജേക്കുമാണ് ഈ കഥയിലെ കഥാപാത്രങ്ങള്‍. വര്‍ണവിവേചനത്തെ കാറ്റില്‍പ്പറത്തി പ്രണയക്കൊടി പാറിച്ച കഥയാണ് ജേക്കിനും മേരിക്കും പറയാനുള്ളത്. കറുത്ത വര്‍ഗക്കാരനായ ജേക്കിനെ വിവാഹം കഴിക്കും മുമ്പ് നേരിട്ട പ്രതിസന്ധി ഘട്ടങ്ങളും അവയെയെല്ലാം തരണം ചെയ്ത് വിവാഹത്തിലേക്കെത്തിയതും അവിടുന്നിങ്ങോട്ട് എഴുപതു വര്‍ഷം നീണ്ട സന്തുഷ്ട ദാമ്പത്യത്തെക്കുറിച്ചുമെല്ലാം പങ്കുവെക്കുകയാണ് മേരിയും ജേക്കും.

രണ്ടാംലോകമഹായുദ്ധ കാലത്ത് ബ്രിട്ടനില്‍ സേവനമനുഷ്ടിക്കുന്ന കാലത്താണ് മേരിയും ജേക്കും പരിചയപ്പെടുന്നത്. യുദ്ധം കഴിഞ്ഞ് ട്രിനിഡാഡിലേക്കു തിരികെ പോയപ്പോഴാണ് ജേക്കിന് മേരിയെ മിസ് ചെയ്യുന്നതായി മനസ്സിലായത്. പിന്നീടൊന്നും ആലോചിച്ചില്ല തിരികെ വന്ന് മേരിയെ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ പ്രണയകാലത്ത് ജേക്കിനെ വിവാഹം കഴിക്കാനൊരുങ്ങുന്നതിന്റെ പേരില്‍ നിരവധി കുറ്റപ്പെടുത്തലുകളാണ് വീട്ടിനകത്തു നിന്നും പുറത്തു നിന്നും മേരി ഏറ്റുവാങ്ങിയത്.

'' ആ പയ്യനെ വിവാഹം കഴിച്ചാല്‍ നീ ഈ പടിക്കു പുറത്താണ്'' എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. അച്ഛന്‍ മാത്രമല്ല മറ്റുപലരും ചിന്തിക്കുന്നതും ഇങ്ങനെയാണെന്ന് മേരി തിരിച്ചറിഞ്ഞു. എതിര്‍പ്പുകളെയെല്ലാം മറികടന്ന് 1948ല്‍ തന്റെ പത്തൊമ്പതാമത്തെ വയസ്സിലാണ് മേരി ജേക്കിനെ വിവാഹം ചെയ്യുന്നത്.

വിവാഹത്തിനു ശേഷം ബിര്‍മിങ്ഹാമില്‍ ജീവിച്ച ഒരുവര്‍ഷം വളരെ ദുസ്സഹമായിരുന്നു, ആരും ഇവരോട് സംസാരിച്ചിരുന്നില്ല. കറുത്ത വര്‍ഗക്കാരന് വീട് വാടകയ്ക്ക് നല്‍കാന്‍ പോലും ആളുകള്‍ മടികാണിച്ചു. സാമ്പത്തിക പരാധീനതകളും വലച്ചു. പക്ഷേ ഇരുവരും വിട്ടുകൊടുത്തില്ല.

മേരി അധ്യാപനവൃത്തിയിലേക്ക് തിരിഞ്ഞു, ജേക്ക് ഒരു ഫാക്റ്ററിയിലും ശേഷം പോസ്റ്റ് ഓഫീസിലും ജോലിക്കു ചേര്‍ന്നു. ജീവിതം എളുപ്പമായിത്തുടങ്ങി. ഇതിനിടയ്ക്ക് മേരിക്ക് ഒരു കുഞ്ഞു പിറന്നെങ്കിലും ജനിച്ചപ്പോള്‍ തന്നെ മരിച്ചുപോവുകയായിരുന്നു.

ഇക്കഴിഞ്ഞ വര്‍ഷം ഇരുവരും എഴുപതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. ഇപ്പോള്‍ മേരിക്ക് ചെറുതായി ഓര്‍മക്കുറവിന്റെ പ്രശ്‌നമുള്ളതൊഴിച്ചാല്‍ ഇരുവരുടേയും ജീവിതത്തില്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. പണ്ടത്തെ അതേ പ്രണയം മനസ്സിലുണ്ടെന്നാണ് ജേക്ക് ഇപ്പോഴും പറയുന്നത്.

Content Highlights: Mary and Jake Jacobs Love Story

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented