-
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടുകാര്‍ക്കൊപ്പം മുംബൈയിലെ വസതിയില്‍ കഴിയുകയാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള. കാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവങ്ങള്‍ മനീഷ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഐസൊലേഷനില്‍ കഴിയുമ്പോള്‍ തന്റെ പഴയ ആശുപത്രിക്കാലം ഓര്‍മ വരികയാണെന്നു പറയുകയാണ് മനീഷ. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മനീഷ അക്കാലത്തെക്കുറിച്ചു പറഞ്ഞത്.
'' ന്യൂയോര്‍ക്കിലെ ചികിത്സാ കാലത്ത് അപ്പാര്‍ട്‌മെന്റില്‍ ആറുമാസത്തോളം പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തേക്കാള്‍ ആയിരംമടങ്ങ് ദുഷ്‌കരമാണ് അതെന്നു തോന്നുന്നു. ഇപ്പോള്‍ രണ്ടുമാസത്തേക്കാണെങ്കിലും ലോക്ക്ഡൗണിലിരിക്കുമ്പോള്‍ നിര്‍ദേശങ്ങളെല്ലാം പാലിച്ചാല്‍ കാര്യങ്ങള്‍ ശരിയായി വരുമെന്ന പ്രതീക്ഷയെങ്കിലുമുണ്ട്. ശരിയാണ് ആകുലതയും വിരസതയുമൊക്കെ തോന്നാം, പക്ഷേ സാഹചര്യത്തിന്റെ വ്യാപ്തി മനസ്സിലാക്കുകയാണ് വേണ്ടത്.''- മനീഷ പറയുന്നു.
വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ എല്ലാം പാലിക്കാറുണ്ടെന്നും മനീഷ പറയുന്നു. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ തന്നെക്കൊണ്ടാവും വിധം വൈറസിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനും മനീഷ ശ്രമിക്കാറുണ്ട്.
Content Highlights: manisha koirala on lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..