11 ദിവസങ്ങള്‍ കണ്ണ് തുറന്നു പിടിച്ചു,ഉറക്കമില്ലാത്തെ 264 മണിക്കൂറുകള്‍;  ഭ്രാന്തമായ ആ അവസ്ഥയുടെ കഥ


റാൻഡി ഗാർഡ്‌നർ | Photo: @Psych_review/Twitter

ദിവസവും എട്ടും പത്തും മണിക്കൂറൊക്കെ ഉറങ്ങുന്നവരുണ്ട്. ചിലര്‍ക്ക് എത്ര ഉറങ്ങിയാലും മതിയാകില്ല. ഉറക്കവുമായി അത്രയും സ്‌നേഹബന്ധത്തിലായവരാണ് അവര്‍. ദിവസവും ആറു മണിക്കൂറെങ്കിലും ഒരു വ്യക്തി ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്ദ്ധരും നിര്‍ദേശിച്ചിട്ടുണ്ട്. ഇനി ഒരു ദിവസം ഉറങ്ങാതിരുന്നാലോ ഭാഗികമായി ഉറക്കം നഷ്ടപ്പെട്ടാലോപലവിധത്തിലുള്ള ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും നമ്മെ വന്ന് മൂടും.

എന്നാല്‍ തുടര്‍ച്ചയായ 11 ദിവസം ഉറങ്ങാതിരുന്നാലോ? ആകെ കിളി പോകുമെന്നായിരിക്കും നിങ്ങളുടെ ഉത്തരം. അങ്ങനെ കിളി പോയ രണ്ടു പേരുടെ കഥയാണ് ഇവിടെ പറയുന്നത്. സ്‌കൂള്‍ കുട്ടികളായിരിക്കേ, 1963-ല്‍ റാന്‍ഡി ഗാര്‍ഡ്നറും ബ്രൂസി മക്അലിസ്റ്ററും ചേര്‍ന്ന് ഒരു പരീക്ഷണത്തിന് തയ്യാറാവുന്നു. കഴിയാവുന്ന അത്ര നേരം ഉറങ്ങാതിരിക്കുക എന്നതായിരുന്നു ഇരുവരും ഏറ്റെടുത്ത വെല്ലുവിളി. അക്കാലം വരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സമയം ഉറങ്ങാതിരുന്നതിന്റെ ലോക റെക്കോഡ് ഹോണലൂലുവിലെ ഒരു ഡി.ജെ.യുടെ പേരിലായിരുന്നു; 260 മണിക്കൂര്‍. എന്നുവെച്ചാല്‍ പത്തുദിവസവും 20 മണിക്കൂറും അയാള്‍ ഉറങ്ങിയതേയില്ല.

ആ റെക്കോഡിനുമപ്പുറത്തേക്ക് കണ്ണു തുറന്നു പിടിക്കുക എന്നതായിരുന്നു ഇരുവരുമേറ്റെടുത്ത ദൗത്യം. വെറുമൊരു ഉറക്കൊഴിക്കല്‍ എന്ന നിലയില്‍ മാത്രം അവര്‍ ആ വെല്ലുവിളിയെ കണ്ടില്ല. മറിച്ച്, അതിനെ മറ്റുള്ളവര്‍ക്ക് ഗുണകരമാകുന്ന രീതിയിലേക്ക് മാറ്റുക എന്ന ലക്ഷ്യംകൂടി അവരുടെ ഈ ഉറക്കമൊഴിക്കലിന് പിന്നിലുണ്ടായിരുന്നു. അസാധാരണമായ വിധത്തിലുള്ള ഈ ഉറക്കൊഴിവാക്കലിന്റെ പ്രത്യാഘാതമെന്തായിരിക്കും എന്നുകൂടി അവര്‍ പഠിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ റാന്‍ഡി ഗാര്‍ഡ്നര്‍ ഉറങ്ങാതിരിക്കാനും സുഹൃത്ത് മക്അലിസ്റ്റര്‍ അത് നിരീക്ഷിക്കാനും ആരംഭിച്ചു. ആ അനുഭവം മക്അലിസ്റ്റര്‍ പറയുന്നത് ഇങ്ങനെയാണ്്...ഉറക്കൊഴിച്ചിലിന്റെ മൂന്നാം ദിവസം, ചുമരിലേക്ക് നോക്കിയ എനിക്കു കാണാന്‍ കഴിഞ്ഞത്, ചുമര് തന്നെ ചുമരിന്‍മേല്‍ എന്തോ എഴുതുന്നതാണ്. ഗാര്‍ഡ്നറിനും ഇതേ അനുഭവമുണ്ടായി. മ്ലാനതയും ഏകാഗ്രതയില്ലായ്മയും ഓര്‍മക്കുറവും തുടങ്ങി ആകക്കൂടെ ഒരു ഭ്രാന്തമായ അവസ്ഥയായിരുന്നെന്ന് ഗാര്‍ഡ്നറും പറയുന്നു. എന്നിരുന്നാലും 11 ദിവസവും 25 മിനിറ്റും ഉറങ്ങാതെ ഗാര്‍ഡ്‌നര്‍ പിടിച്ചു നിന്നു. നേരത്തേയുണ്ടായിരുന്ന 260 മണിക്കൂര്‍ റെക്കോഡ് 264 ആക്കി അദ്ദേഹം പുതുക്കിയെഴുതി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് തുടര്‍ച്ചയായ 14 മണിക്കൂര്‍ ഉറങ്ങിയ ശേഷമാണ് എണീറ്റത്.

പിന്നീട് സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ വില്യം ഡിമന്റ്, ഗാര്‍ഡ്‌നറെ നിരീക്ഷിച്ചതില്‍നിന്ന് കൗതുകകരമായ ചില കാര്യങ്ങള്‍ കണ്ടെത്തി. ഗാര്‍ഡ്നറിന് ശാരീരികമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ബാസ്‌കറ്റ്‌ബോള്‍ കളിക്കാന്‍ കഴിയുന്നത്ര ആരോഗ്യം അദ്ദേഹത്തിനുണ്ടെന്നും വില്യം ഡിമന്റ് പറയുന്നു. എന്നാല്‍ ശരീരത്തിന് ആനുപാതികമായല്ല അദ്ദേഹത്തിന്റെ തലോച്ചോറിന്റെ പ്രവര്‍ത്തനം. തലച്ചോര്‍ പകുതിയേ പ്രവര്‍ത്തിക്കുന്നുള്ളുവെന്നും ശേഷിക്കുന്ന ഭാഗം എപ്പോഴും ഉറക്കിലാണെന്നും വില്യം ഡിമന്റിന്റെ നിരീക്ഷണത്തില്‍ പറയുന്നു.

അന്നത്തെ ആ റെക്കോഡ് പ്രകടനത്തിന് ശേഷം ഇപ്പോള്‍ 39 വര്‍ഷങ്ങള്‍ പിന്നിട്ടു. അന്ന് 17 വയസ്സായിരുന്ന ഇരുവര്‍ക്കും ഇപ്പോള്‍ 56 വയസ് പിന്നിട്ടു. പക്ഷേ കാലങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആ ഉറക്കമൊഴിച്ചിലിന്റെ അസ്വസ്ഥത തന്നെ

Content Highlights: man who set record of 264 sleepless hours suffers from consequences decades later


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented