ബ്രെയിൻ സർജറി കഴിഞ്ഞ മകളെ സാന്ത്വനിപ്പിക്കാൻ അച്ഛൻ ചെയ്തത്; വൈറലായി ചിത്രം


മകളുടെ നെറ്റിയിലേക്ക് തലചേർത്തുവച്ചിരിക്കുന്ന അച്ഛന്റെ ചിത്രമാണ് വൈറലാവുന്നത്

Photo: twitter.com/TheFigen

ച്ഛന്മാരും പെൺമക്കളും തമ്മിലുള്ളത് അഭേദ്യമായ ബന്ധമാണെന്നാണ് പറയാറുള്ളത്. അത്തരത്തിലൊരു അച്ഛന്റെയും മകളുടെയും സ്നേഹമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. ബ്രെയിൻ സർജറി ചെയ്ത് മുടി നീക്കം ചെയ്ത മകൾക്കു വേണ്ടി അതേപോലെ തന്റെ മുടിയും വടിച്ചുനീക്കിയ അച്ഛന്റെ ചിത്രമാണത്.

മകളുടെ നെറ്റിയിലേക്ക് തലചേർത്തുവച്ചിരിക്കുന്ന അച്ഛന്റെ ചിത്രമാണ് വൈറലാവുന്നത്. ബ്രെയിൻ സർജറി ചെയ്തതുമൂലം മകളുടെ തലയുടെ ഒരുവശത്തെ മുടി മുഴുവൻ നീക്കം ചെയ്തിരുന്നു. ഈ സ്ഥലത്ത് സർജറിയുടെ മുറിപ്പാടുകളും കാണാം. മകൾക്ക് പിന്തുണയായി അച്ഛനും അപ്രകാരം മുടി വടിക്കുകയും മുറിപ്പാട് വരയ്ക്കുകയുമായിരുന്നു.

ഈ പെൺകുഞ്ഞിന് ബ്രെയിൻ സർജറി കഴിഞ്ഞു, അവളുടെ അച്ഛനും അതുപോലെ അദ്ദേഹത്തിന്റെ മുടിയും നീക്കി. ഇതെന്നെ കണ്ണീരണിയിക്കുന്നു- എന്ന ക്യാപ്ഷനോടെ ഫിജെൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്.

നിരവധി പേരാണ് ചിത്രത്തിലെ അച്ഛനെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തിരിക്കുന്നത്. ഇതിനകം ഏഴായിരത്തിൽപരം കമന്റുകളും ചിത്രത്തിന് ലഭിച്ചു. അച്ഛന്മാർ അവരുടെ പെൺമക്കൾക്കു വേണ്ടി എന്തും ചെയ്യുമെന്നും ഈ ചിത്രം നിങ്ങളെ സ്പർശിച്ചില്ലെങ്കിൽ നിങ്ങൾ മനുഷ്യരാകില്ല എന്നും മകൾക്കും അച്ഛനും നന്മ ആശംസിക്കുന്നു എന്നുമൊക്കെ പോകുന്നു കമന്റുകൾ.

Content Highlights: Man shaves head like baby daughter after her brain surgery

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section
Most Commented