'ആ സമ്മാനങ്ങളെല്ലാം അമ്മ തന്നതാണെന്ന് പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത്' ; വൈറലായി കുറിപ്പ്


കുട്ടിക്കാലത്ത് തോല്‍വികള്‍ നേരിടുമ്പോള്‍ അതില്‍ കളിയാക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും പകരം കൂടുതല്‍ പ്രചോദിപ്പിക്കുന്നതിലൂടെ അവരിലെ കഴിവുകള്‍ വളര്‍ത്തിയെടുക്കാം എന്നു തെളിയിക്കുന്നതാണ് നാസിന്റെ കഥ.

Photo: Pixabay

മ്മയോളം താങ്ങും തണലുമാവുന്ന മറ്റൊരാളും ജീവിതത്തിലുണ്ടാകില്ല. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും നിസ്വാര്‍ഥമായ ഒരു മാതൃസ്‌നേഹമാണ്. മക്കളിലെ ഓരോ കഴിവും വളര്‍ത്തിയെടുക്കുന്നതിനു പിന്നില്‍ അമ്മമാരുടെ നിത്യപരിശ്രമമുണ്ടാവും. ഇപ്പോഴിതാ ട്വിറ്ററിലൂടെ നാസ് എന്ന യുവാവ് ഒരു കലാകാരന്‍ എന്ന നിലയ്ക്ക് തന്റെ വളര്‍ച്ചയിലുള്ള അമ്മയുടെ പിന്തുണയെക്കുറിച്ച് പങ്കുവച്ച കുറിപ്പുകള്‍ വൈറലാവുകയാണ്.

കുട്ടിക്കാലത്ത് തോല്‍വികള്‍ നേരിടുമ്പോള്‍ അതില്‍ കളിയാക്കുന്നതിനും കുറ്റപ്പെടുത്തുന്നതിനും പകരം കൂടുതല്‍ പ്രചോദിപ്പിക്കുന്നതിലൂടെ അവരിലെ കഴിവുകള്‍ വളര്‍ത്തിയെടുക്കാം എന്നു തെളിയിക്കുന്നതാണ് നാസിന്റെ കഥ. ചിത്രരചനയില്‍ നിന്ന് ഒരിക്കല്‍പ്പോലും സമ്മാനങ്ങള്‍ ലഭിച്ചില്ലെങ്കിലും നാസിനായി അമ്മ ഓരോതവണയും സമ്മാനങ്ങള്‍ ഒരുക്കിയിരുന്നു. നാസിന്റെ വാക്കുകളിലേക്ക്...

''കുട്ടിക്കാലത്ത് ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്നു, ഒരുദിവസം വലിയൊരു ഹാംപറും കളിപ്പാട്ടങ്ങളുമൊക്കെയായി വന്ന അമ്മ പറഞ്ഞു, ഞാന്‍ വരച്ച ചിത്രത്തിനാണ് സമ്മാനമെന്ന്. വര്‍ഷങ്ങള്‍ക്കു ശേഷം 2018ല്‍ എന്റെ ഒരു ആന്റിയാണ് പറഞ്ഞത് ഞാന്‍ ഒരു മത്സരങ്ങളിലും വിജയിച്ചിരുന്നില്ല, ആ സമ്മാനങ്ങളെല്ലാം അമ്മ തന്നെ വാങ്ങിയിരുന്നതാണെന്ന്. എനിക്കൊന്നും പറയാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് അമ്മ അങ്ങനെ ചെയ്തതുകൊണ്ട് ഇന്ന് ഞാന്‍ ഒരു കലാകാരനായി. ഞാന്‍ ഇപ്പോഴും വരയ്ക്കുന്നുണ്ട്, എന്റെ വരുമാനത്തിന്റെ പ്രധാന ഉറവിടവും ഇപ്പോഴിതാണ്. ഇതെന്റെ പാഷനുമായി. വലിയ അവസരങ്ങളും വരുന്നുണ്ട്. ഇതുവരേയും ആ രഹസ്യം ഞാന്‍ അമ്മയോടു ചോദിച്ചതുമില്ല. ഇതുപോലെ എന്റെ മക്കളോടും ചെയ്യാന്‍ ഈ രഹസ്യം എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. ''- നാസ് കുറിച്ചു.

Content Highlights: Man Shares How His Mother’s Unconditional Support Led To His Career

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented