.
മനുഷ്യന്റെ പല്ലിന്റെ കാഠിന്യത്തെക്കുറിച്ചും ഉറപ്പിനെക്കുറിച്ചും എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരീരത്തിലെ വളരെ ബലമുള്ള ഭാഗമാണെങ്കിലും അതിനെ എത്രത്തോളം കടുപ്പമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ?
സാമൂഹിക മാധ്യമങ്ങളില്‍ ഓരോ ദിവസം ഞെട്ടിപ്പിക്കുന്നതും വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നതുമായ പലതരം വീഡിയോകള്‍ കാണാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
5,730 കിലോ ഭാരമുള്ള ട്രക്കാണ് ഈജിപ്തുകാരന് നിഷ്പ്രയാസം പല്ല് ഉപയോഗിച്ച് വലിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. അഷ്റഫ് മഹ്റൂസ് മുഹമ്മദ് സുലിമാന്‍ എന്നയാളാണ് ഈജിപ്തിലെ ഇസ്മയിലിയയില്‍ വെച്ചാണ് ഈ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
വ്യക്തിഗത നേട്ടം' എന്ന നിലയിലാണ് സുലിമാന്‍ ഈ റെക്കോര്‍ഡിനായി പരിശ്രമിച്ചത്.റോഡിലെ ഏറ്റവും ഭാരമുള്ള വാഹനം; 15,730 കിലോഗ്രാം (34.678.714 പൗണ്ട്) അഷ്റഫ് സുലിമാന്‍ പല്ലുകള്‍ ഉപയോഗിച്ച് വലിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോ വളരെവേഗത്തിലാണ് വൈറലായത്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേര്‍ കമന്റുമായെത്തിയിട്ടുണ്ട്. വീഡിയോ കണ്ടിട്ട് പല്ലുവേദനിക്കുന്നുവെന്നാണ് ഒരാള്‍ കമന്റു ചെയ്തിരിക്കുന്നത്. സുലിമാന്റെ ഡെന്റിസ്റ്റ് ആരാണെന്ന് അറിയണമെന്നാണ് വേറെയൊരാള്‍ കമന്റ് ചെയ്തത്.
Content Highlights: Man pulls truck with teeth, sets Guinness world record, truck ,Guinness world record
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..