-
നിന്നെ കണ്ടപ്പോഴെ ഞാന്‍ പ്രണയത്തില്‍ വീണുപോയി എന്നൊക്കെ പ്രേമപൂര്‍വം പറയുന്നത് കേട്ടിട്ടില്ലേ... ഈ വീഴ്ച ശരിക്കും നടന്നാലോ. മിഷിഗണിലാണ് സംഭവം. കാമുകിയെ പ്രൊപ്പോസ് ചെയ്യാനെത്തിയ യുവാവ് തെന്നി വെള്ളത്തില്‍ വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ലോഗന് ജാക്സണ് എന്ന യുവാവ് തന്റെ കാമുകിയായ മരിയ ഗുഗ്ലോയിറ്റയോട് പ്രൊപ്പോസ് ചെയ്യാനാണ് ഗ്രാന്‍സ് ഹെവനിലെ ലേക്ക് മിഷിഗണിലെത്തിയത്. എന്നാല്‍ അതെല്ലാം ഒറ്റയടിക്കാണ് ഒരു റോമാന്റിക് കോമഡി സീനായി മാറിയത്.
മരിയ തന്നെയാണ് വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ജാക്സണ് മരിയക്ക് നേരെ നടന്നു വരുന്നതും വെള്ളം ഒഴുകുന്ന ചെരിവിലൂടെ നടക്കുമ്പോള്‍ തെന്നി വെള്ളത്തിലേക്ക് വീഴുന്നതുമാണ് വീഡിയോയിലുള്ളത്.
എന്നാല്‍ ചമ്മലൊന്നും കാണിക്കാതെ ജാക്സണ് ചാടി എണിക്കുന്നുണ്ട്. പിന്നെ മുട്ടുകുത്തി നിന്ന് മോതിരം നീട്ടി മരിയയെ പ്രൊപ്പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.
'വീഴ്ച സാരമായിരുന്നെങ്കിലും മോതിരം എടുത്ത് നാടകീയമായി തന്നെ അവന് എന്നെ പ്രൊപ്പോസ് ചെയ്തു. എനിക്ക് വലിയ സന്തോഷം തോന്നി, എന്നാല്‍ ആദ്യം ചിരിയടക്കാന്‍ ഞാന്‍ പാടുപെടുകയായിരുന്നു.' മരിയ പോസ്റ്റിനൊപ്പം കുറിച്ചു.
Content Highlights: Man falls into lake proposing to girlfriend viral video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..