
മാൽവി മൽഹോത്ര | Photo: instagram.com|malvimalhotra|?hl=en
വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് നടി മാല്‍വി മല്‍ഹോത്രയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത് വാര്‍ത്തയായിരുന്നു. യോഗേഷ് കുമാര്‍ മഹിപാല്‍ എന്നയാളാണ് അന്ധേരിയില്‍ വച്ച് മാല്‍വിയെ കത്തികൊണ്ട് മൂന്നുതവണ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ മാല്‍വി സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ്. താന്‍ സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പഠിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും മാല്‍വി പറഞ്ഞു.
അപകടശേഷം മാതാപിതാക്കള്‍ തന്നോട് സ്വയംപ്രതിരോധ മാര്‍ഗങ്ങള്‍ പഠിച്ചിരിക്കേണ്ടതിനെക്കുറിച്ച് പറഞ്ഞുവെന്നും മാല്‍വി പറയുന്നു. ജീവിതകാലം മുഴുവന്‍ ഭയത്താല്‍ കഴിയാനാവില്ല. ധൈര്യം വീണ്ടെടുക്കണം. എങ്കിലേ ഇത്തരത്തില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ സ്വയംസജ്ജമാകാന് കഴിയൂ- മാല്‍വി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
തനിക്ക് ശാരീരികമായി കരുത്തയാകണമെന്നും മാല്‍വി പറയുന്നു. എങ്കിലേ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ ചെറുത്തുനില്ക്കാന് കഴിയൂ. തന്നോട് ഇങ്ങനെ ചെയ്തയാളോട് സഹതാപമാണ് തോന്നുന്നത്. കാരണം ഇത് അയാളുടെ ക്രിമിനല്‍ മാനസികാവസ്ഥയെയാണ് കാണിക്കുന്നത്. -മാല്‍വി പറഞ്ഞു.
മാതാപിതാക്കള്‍ സംഭവത്തേത്തുടര്‍ന്ന് ആകുലപ്പെട്ടുവെന്നും മാല്‍വി പറയുന്നു. എന്നിരിക്കലും തന്നോട് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവര്‍ പറഞ്ഞിട്ടില്ല. താന്‍ സുരക്ഷിതയായിരിക്കണം പക്ഷേ ഭയത്തോടെ ജീവിക്കരുത് എന്നാണ് പറഞ്ഞത്. കേസ് നടക്കുന്ന സാഹചര്യത്തില്‍ രണ്ടുമാസത്തോളം തനിക്ക് സെക്യൂരിറ്റി നല്‍കാമെന്ന് പോലീസില്‍ നിന്നും അറിയിച്ചുവെന്നും മാല്‍വി പറയുന്നു. ചെറുവിരല്‍ നഷ്ടമാകാതാരിക്കാന് രണ്ടു സര്‍ജറികളാണ് മാല്‍വിക്ക് ചെയ്തത്.
രാത്രി മുംബൈ വെര്‍സോവയിലെ കഫേയില്‍നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന മാല്‍വിയെ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി നടിയും ഇയാളും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അടുത്തിടെ യുവാവ് നടിയോട് വിവാഹാഭ്യര്‍ഥന നടത്തി. ഇതോടെ യോഗേഷുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് മാല്‍വിയെ കാര്‍ തടഞ്ഞ് ആക്രമിച്ചത്. എന്താണ് തന്നോട് സംസാരിക്കാത്തതെന്ന് ചോദിച്ചതിന് പിന്നാലെ യുവാവ് നടിയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ആഡംബര കാറില്‍ ഇയാള്‍ കടന്നുകളയുകയും ചെയ്തു.
Content Highlights: Malvi Malhotra, who was stabbed thrice for refusing marriage proposal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..