Photos: instagram.com/malaikaaroraofficial/?hl=en
ഏറ്റവുമധികം ട്രോളുകൾ നേരിടാറുള്ള നടിമാരിലൊരാളാണ് മലൈക അറോറ. വിവാഹമോചനത്തിനു ശേഷവും തന്നേക്കാൾ പ്രായം കുറഞ്ഞ നടനെ കാമുകനാക്കിയതിന്റെ പേരിലുമൊക്കെ നിരന്തരം ക്രൂരമായ വിമർശനങ്ങൾ നേരിടുന്നയാളാണ് മലൈക. വസ്ത്രധാരണത്തിന്റെ പേരിലും മലൈകയെ ട്രോളുന്നവർ കുറവല്ല. ഇപ്പോഴിതാ അത്തരത്തിൽ ട്രോൾ ചെയ്യുന്നവർക്ക് കുറിക്കുകൊള്ളുന്ന മറുപടി നൽകുകയാണ് മലൈക.
ഫർഹാൻ അക്തർ- ഷിബാനി ദണ്ഡേകർ ദമ്പതികളുടെ വിവാഹത്തിനായി മലൈക ധരിച്ച ബ്ലാക് ഡ്രസ്സാണ് ഏറെ ട്രോളുകൾക്ക് ഇടയാക്കിയത്. താരത്തിന് തീരെ ചേരാത്ത വസ്ത്രമെന്നും പ്രായത്തിന് അനുസരിച്ച വസ്ത്രം ധരിക്കൂ എന്നുമൊക്കെ കമന്റുകൾ ഉയർന്നിരുന്നു. ഇതോടെയാണ് മലൈക പ്രതികരണവുമായി എത്തിയത്.
പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മലൈകയുടെ പ്രതികരണം. ആ വസ്ത്രം വളരെ മനോഹരമായിട്ടുണ്ട് എന്നാണ് ഞാൻ കേട്ടത്. എന്നാൽ ജനങ്ങൾ വളരെ കപട നാട്യക്കാരാണ്. റിഹാനയും ജെന്നിഫർ ലോപസും ബിയോൺസുമൊക്കെയാൺ് ഇവ ധരിക്കുന്നതെങ്കിൽ മനോഹരം എന്നു പറയുന്നവർ തന്നെ ഇവിടെ ട്രോൾ ചെയ്യുന്നതിനെക്കുറിച്ചാണ് മലൈക പറയുന്നത്. അതേ പോലെ ഇവിടെ ആവർത്തിച്ചാൽ ഇവൾ എന്താണ് ചെയ്യുന്നത്, ഒരു അമ്മയല്ലേ, അതാണ്, ഇതാണ് എന്നെല്ലാം പറയും. എന്തിനാണ് ഈ കപടനാട്യം? എന്തുകൊണ്ടാണ് ഒരേകാര്യത്തെ രണ്ടുരീതിയിൽ സമീപിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും പറയുകയാണ് മലൈക.
അമൃത അറോറയ്ക്കും കരീന കപൂറിനും കരിഷ്മ കപൂറിനുമൊപ്പമാണ് മനോഹരമായ ബ്ലാക് ഡ്രസ്സ് ധരിച്ച് മലൈക വിവാഹ വേദിയിലെത്തിയത്. പ്രായത്തെവരെ കളിയാക്കി കമന്റ് വരികയുണ്ടായി. ഇത്തരം ട്രോളുകൾ ഒരു പരിധി വരെ തന്നെ ബാധിക്കാറുണ്ടെന്നും മലൈക പറയുന്നു. ആദ്യം അൽപം അസ്വസ്ഥയായാലും സമയം പോകുന്നതിനൊപ്പം താനവ തുടച്ചുനീക്കാറുണ്ടെന്നും മലൈക പറയുന്നു.
Content Highlights: malaika arora trolls, malaika arora outfit, age shaming, body shaming
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..