മലൈക അറോറയും അർബാസ് ഖാനും മലൈകയും അർജുൻ കപൂറും
ഉറച്ച നിലപാടുകളാണ് ബോളിവുഡ് താരം മലൈക അറോറയെ മറ്റുനടിമാരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. പ്രായത്തിന്റെ പേരിലും ധരിക്കുന്ന വസ്ത്രത്തിന്റെ പേരിലും വിവാഹമോചനം നേടിയപ്പോഴുമൊക്കെ സൈബര്‍ ആക്രമണം നേരിട്ട താരമാണ് മലൈക. ഒടുവിലായി നടന്‍ അര്‍ജുന്‍ കപൂറുമായുള്ള പ്രണയവാര്‍ത്ത പുറത്തുവന്നപ്പോഴും പ്രായവ്യത്യാസത്തിന്റെ പേരില്‍ മലൈക വിമര്‍ശനങ്ങള്‍ നേരിട്ടു. എന്നാല്‍ ഇവയൊന്നും തന്നെ തെല്ലും ബാധിക്കില്ലെന്ന് വ്യക്തമാക്കി മുന്നോട്ടു നീങ്ങുന്ന ജീവിതമാണ് മലൈകയുടേത്. ഇപ്പോഴിതാ നടന്‍ അര്‍ബാസ് ഖാനുമൊത്തുള്ള വിവാഹജീവിതം അവസാനിപ്പിച്ചതിനെക്കുറിച്ചും അര്‍ജുന്‍ കപൂറുമായുള്ള പ്രണയത്തെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് മലൈക.
ജീവിതവിശേഷങ്ങള്‍ പങ്കുവെക്കുന്ന പുതിയ റിയാലിറ്റി ഷോയിലൂടെയാണ് മലൈക ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. അര്‍ബാസ് ഖാനെ പ്രൊപ്പോസ് ചെയ്തത് താനായിരുന്നു എന്നും എന്നാല്‍ എല്ലാവരുടെയും ധാരണം നേരെ തിരിച്ചാണ് എന്നും മലൈക പറയുന്നു. എനിക്ക് വിവാഹം കഴിക്കണം, നീ തയ്യാറാണോ എന്നാണ് അര്‍ബാസിനോട് ചോദിച്ചത്. ദിവസവും സ്ഥലവും തിരഞ്ഞെടുക്കൂ എന്നായിരുന്നു അര്‍ബാസ് ഇതിന് മറുപടി നല്‍കിയത് എന്നും മലൈക ഓര്‍ക്കുന്നു.
വിവാഹം കഴിക്കുന്ന സമയത്ത് താന്‍ വളരെ ചെറുപ്പമായിരുന്നു. ഏറെ മാറ്റങ്ങളും സംഭവിച്ചു. എപ്പോഴോ തന്റെ ഇടം എന്നത് മിസ് ചെയ്യുന്നുണ്ടായിരുന്നു. അതിനെ തരണം ചെയ്തുപോകേണ്ടതുണ്ടായിരുന്നു. ചില ബന്ധങ്ങള്‍ ഉപേക്ഷിച്ചാല്‍ മാത്രമേ അത് സാധ്യമാകുമായിരുന്നുള്ളു. ഇന്ന് തങ്ങളിരുവരും മികച്ച വ്യക്തിത്വങ്ങളാണ് എന്നും മലൈക പറയുന്നു.
വിവാഹമോചിതരായി എന്നുകരുതി പരസ്പരം പഴിചാരുകയല്ല മലൈക. ഇപ്പോഴും പരസ്പരം സ്‌നേഹവും ബഹുമാനവും നിലനില്‍ക്കുന്നുണ്ടെന്നും നടി പറയുന്നു. തങ്ങള്‍ക്കിരുവര്‍ക്കും ഒരു മകനുണ്ട്. അന്ന് ദേഷ്യത്തോടെയും നെഗറ്റീവ് ചിന്താഗതികളോടെയും അസ്വസ്ഥരായി നടന്നിരുന്നവരാണ് തങ്ങളെങ്കില്‍ ഇന്ന് ഒരുപാട് മെച്ചപ്പെട്ടു എന്നു പറയുകയാണ് മലൈക. അപകടം സംഭവിച്ച സമയത്ത് തനിക്കൊപ്പം പണ്ടത്തെപ്പോലെ തന്നെ താങ്ങായി അര്‍ബാസ് നിന്നിരുന്നു എന്നും മലൈക പറഞ്ഞു.
അര്‍ജുന്‍ കപൂറുമായി ഉടന്‍ വിവാഹമുണ്ടാകുമോ എന്ന കാര്യത്തിലും മലൈകയ്ക്ക് മറുപടിയുണ്ട്. ഭാവി എന്താണ് തനിക്ക് വേണ്ടി കരുതിയിരിക്കുന്നത് എന്നറിയില്ല. തന്റെ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളുമെല്ലാം പൂര്‍ണമായും തന്റേതു തന്നെയാണ്. ഇപ്പോള്‍ തന്റെ ജീവിതത്തിലുള്ള ഈ പുരുഷന്‍ ഏറെ സന്തോഷം പകരുന്നുണ്ട്. തനിക്ക് അരക്ഷിതത്വം അനുഭവപ്പെടാത്ത ബന്ധമാണിത്. ലോകം വേറെന്തു പറയുന്നോ, അവര്‍ക്കെന്തു തോന്നുന്നോ അതൊന്നും തന്നെ സംബന്ധിച്ച് പ്രശ്‌നമല്ലെന്നും മലൈക വ്യക്തമാക്കി.
Content Highlights: malaika arora opens up on her divorce with arbaaz khan and wedding plans with arjun kapoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..