പ്രായക്കൂടുതലുള്ള സ്ത്രീ ചെറുപ്പക്കാരനെ പ്രണയിച്ചാൽ വിമർശിക്കുന്നത് സ്ത്രീവിരുദ്ധ നിലപാട്- മലൈക


ചെറുപ്പമുള്ള പുരുഷന്മാരെ പ്രണയിക്കുന്ന സ്ത്രീകൾ നിരന്തരം വിമർശിക്കപ്പെടുന്നതിനെക്കുറിച്ചും സമൂഹം അതിനെ ഒരു ടാബൂ ആയി കാണുന്നതിനെക്കുറിച്ചും പങ്കുവെക്കുകയാണ് മലൈക. 

മലൈക അറോറയും അർജുൻ കപൂറും | Photos: instagram.com/malaikaaroraofficial/

വിവാഹമോചനത്തിന്റെയും പ്രണയത്തിന്റെയും എന്തിനധികം തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളുടെ പേരിൽ വരെ ട്രോളുകൾ നേരിടുന്ന ബോളിവുഡ് താരമാണ് നടി മലൈക അറോറ. നടൻ അർബാസ് ഖാനുമായി പിരിഞ്ഞതിനു ശേഷം സാമൂഹിക മാധ്യമത്തിൽ നിരന്തരം നെ​ഗറ്റീവ് കമന്റുകൾ മലൈക നേരിട്ടിരുന്നു. ഇപ്പോൾ തന്നേക്കാൾ പന്ത്രണ്ട് വയസ്സ് കുറവുള്ള നടൻ അർജുൻ കപൂറിനെ പ്രണയിക്കുന്നതിന്റെ പേരിലാണ് മലൈക ട്രോളുകൾ നേരിടുന്നത്. പ്രായത്തിൽ ചെറുപ്പമുള്ള പുരുഷന്മാരെ പ്രണയിക്കുന്ന സ്ത്രീകൾ നിരന്തരം വിമർശിക്കപ്പെടുന്നതിനെക്കുറിച്ചും സമൂഹം അതിനെ ഒരു ടാബൂ ആയി കാണുന്നതിനെക്കുറിച്ചും പങ്കുവെക്കുകയാണ് മലൈക.

ഹലോ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് മലൈക ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സു തുറന്നത്. ബ്രേക്കപ്പിനും വിവാഹമോചനത്തിനും ശേഷം സ്ത്രീകൾക്ക് ജീവിതമുണ്ടാകണം എന്നത് പ്രധാനമാണെന്ന് മലൈക പറയുന്നു. പ്രായം കൂടുതലുള്ള പുരുഷന്മാർ നന്നേ ചെറുപ്പമുള്ള സ്ത്രീകളെ വിവാഹം കഴിക്കുന്നത് സാധാരണമായാണ് കണക്കാക്കുന്നത്. എന്നാൽ ഇതേ സം​ഗതി നേരെ തിരിച്ചു വന്നാൽ അവയെ വേറെതലത്തിലാണ് നിർവചിക്കുന്നത്. ഇത് തികച്ചും സ്ത്രീവിരുദ്ധമായ നിലപാടാണ് എന്നും മലൈക പറയുന്നു.

നേരത്തേ അർജുൻ കപൂറും വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ഇന്ത്യയിൽ ​ഗോസിപ്പിങ് ഇഷ്ടമുള്ളവരാണ് ഏറെയും. അവർ എപ്പോൾ വിവാഹിതരാകും? അവർ തമ്മിൽ ഒരു ചേർച്ചയുമില്ല, ഇത് അവസാനം വരെ പോകുമെന്ന് കരുതുന്നുണ്ടോ? തുടങ്ങി നിരന്തരം കമന്റുകൾ ഉണ്ടാവും എന്നാണ് അർജുൻ പറഞ്ഞത്. തങ്ങളുടെ പ്രണയം പരസ്യമായതോടെ മലൈക ഏറെ നെ​ഗറ്റിവിറ്റി നേരിടുകയുണ്ടായെന്നും അർജുൻ പറഞ്ഞിരുന്നു. പ്രണയവും സ്വകാര്യ ജീവിതവും തന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്നും വയസ് എത്രയാണ് എന്നതിനെ കുറിച്ച് മറ്റുള്ളവര്‍ വിഷമിക്കേണ്ടതില്ലെന്നും പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഢിത്തമാണെന്നും അര്‍ജുന്‍ പറയുകയുണ്ടായി.

പ്രണയത്തിന്റെ അടിസ്ഥാനം പ്രായമല്ലെന്ന് പങ്കുവെച്ച് മലൈക നേരത്തേ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. ''നിങ്ങള്‍ നാല്‍പ്പതുകളില്‍ പ്രണയം കണ്ടെത്തുന്നത് സാധാരണമായി കാണുക. മുപ്പതുകളില്‍ പുതിയ സ്വപ്നങ്ങള്‍ കാണുന്നതും അവയ്ക്ക് പിറകെ പോകുന്നതും സാധാരണമാണെന്ന് മനസിലാക്കുക. അമ്പതുകളില്‍ നിങ്ങള്‍ നിങ്ങളെ കണ്ടെത്തുന്നതും സാധാരണമാണെന്ന് തിരിച്ചറിയുക. ഇരുപത്തഞ്ചില്‍ എത്തിയാല്‍ ജീവിതം അവസാനിച്ചു എന്നല്ല. അങ്ങനെ എല്ലാം അവസാനിച്ചത് പോലെ നടിക്കാതിരിക്കൂ''- എന്നാണ് മലൈക കുറിച്ചത്.

നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 98ലാണ് അര്‍ബാസും മലൈകയും വിവാഹിതരാകുന്നത്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 2016ലാണ് അര്‍ബാസും മലൈകയും വേര്‍പിരിയുന്നത്. അര്‍ജനും മലൈകയും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇവരുടെ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്. 2019ല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ഇരുവരും പ്രണയം തുറന്ന് പറയുകയും ചെയ്തു.

Content Highlights: malaika arora on societys misogynist approach towards relationships, malaika arjun love


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented