'വിഷാദരോ​ഗം ഒരു ഫാൻസി വാക്ക് '; മേക്അപ് ആർട്ടിസ്റ്റിന്റെ പ്രയോ​ഗത്തിനെതിരെ പ്രതിഷേധം


1 min read
Read later
Print
Share

ഇൻസ്റ്റ​ഗ്രാമിലെ ചോദ്യോത്തര സെഷനിടെ ഡിപ്രഷൻ അഥവാ വിഷാദരോ​ഗത്തെക്കുറിച്ച് ലീന പങ്കുവെച്ച വാക്കുകളാണ് വിമർ‌ശനത്തിന് ഇടയാക്കിയത്. 

Representative Image | Photo: Gettyimages.in

സാമൂഹിക മാധ്യമത്തിൽ നിരവധി ഫോളോവേഴ്സ് ഉള്ള സെലിബ്രിറ്റി മേക്അപ് ആർട്ടിസ്റ്റാണ് ലീനാ ഭൂഷൺ. ഏഴരലക്ഷത്തോളം പേരാണ് ഇൻസ്റ്റ​ഗ്രാമിൽ ലീനയെ ഫോളോ ചെയ്യുന്നത്. വിവാദപരമായ പരാമർശത്തിന്റെ പേരിലാണ് ഇപ്പോൾ ലീന ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റ​ഗ്രാമിലെ ചോദ്യോത്തര സെഷനിടെ ഡിപ്രഷൻ അഥവാ വിഷാദരോ​ഗത്തെക്കുറിച്ച് ലീന പങ്കുവെച്ച വാക്കുകളാണ് വിമർ‌ശനത്തിന് ഇടയാക്കിയത്.

ടൈം ഫോർ കൺഫഷൻ‌സ് എന്ന പേരിലാണ് ലീന ആരാധകരുമായുള്ള സംവാദം നടത്തിയത്. ഇക്കൂട്ടത്തിലാണ് ഫോളോവേഴ്സിൽ ഒരാൾ ‍ഡിപ്രഷനിലൂടെ കടന്നുപോയ അനുഭവം പങ്കുവെച്ചത്. വളരെയധികം സന്തുഷ്ടയായിരുന്ന പഴയ എന്നെ നഷ്ടമായെന്നും ഇപ്പോൾ‌ ഡിപ്രഷനിലൂടെയാണ് കടന്നുപോവുന്നതെന്നുമാണ് ഒരാൾ പങ്കുവെച്ചത്. ഇതിന് നിരുത്തരവാദപരമായ മറുപടിയാണ് ലീന നൽകിയത്.

ഡിപ്രഷൻ എന്നത് ഫാൻസി വാക്കാണെന്നാണ് ലീന കുറിച്ചത്. നാളെ എഴുന്നേൽക്കുമ്പോൾ അത് അനുഭവപ്പെടാതിരിക്കാനും അതിനെ സ്വീകരിക്കാതിരിക്കാനും തക്കവണ്ണം മനസ്സിനെ പരിശ്ശീലിപ്പിക്കണം. വർക്കൗട്ട് ചെയ്യുകയും യഥാർഥമായി സന്തോഷം തോന്നുന്നതുവരെ സന്തുഷ്ടയായി ഭാവിക്കാനും ലീന കുറിക്കുന്നു. വിഷാദരോ​ഗം ഉണ്ടെന്ന് കണ്ടെത്തിയവരിൽ അല്ല നിങ്ങളുടെ കയ്യിലാണ് എല്ലാമിരിക്കുന്നതെന്നും ലീന കുറിച്ചു.

ഇതിനു പിന്നാലെ നിരവധി പേരാണ് ലീനയെ വിമർശിച്ചത്. ഇത്രത്തോളം ഫോളോവേഴ്സ് ഉള്ളയാളിൽ നിന്ന് അൽപംകൂടി മാതൃകാപരമായ പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നതെന്ന് പലരും കുറിച്ചു. പിന്നാലെ വിഷാദരോ​ഗത്തിലൂടെ കടന്നുപോകുന്നുവെന്ന തുറന്നു പറച്ചിൽ നടത്തിയപ്പോൾ നേരിട്ട അവഹേളനത്തെക്കുറിച്ച് നിരവധി പേർ പങ്കുവെച്ചു. ദീപിക പദുക്കോണിനെപ്പോലെ സിനിമാതാരങ്ങൾ വിഷാദരോ​ഗത്തെക്കുറിച്ച് പറഞ്ഞതോടെ ഫാഷനായി പറയുകയാണെന്നും സിംപതിക്കു വേണ്ടി നടിക്കുകയാണെന്നുമൊക്കെ ക്രൂരമായി പറഞ്ഞവരുണ്ടെന്നും ചിലർ സാക്ഷ്യപ്പെടുത്തുന്നു. മാനസിക ആരോ​ഗ്യത്ത​ക്കുറിച്ച് ​ഗൗരവകരമായ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള പരാമർശങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും പറയുന്നവരുണ്ട്.

Content Highlights: makeup artist says depression is a fancy word, depression symptoms

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashok selvan

ആരുമറിയാതെ 10 വര്‍ഷംനീണ്ട പ്രണയം, പ്രൊപ്പോസലിന് ശേഷം ഇരുവരും കരഞ്ഞു; അശോക്-കീര്‍ത്തി പ്രണയകഥ

Sep 28, 2023


sourav ganguly
Premium

5 min

ബാല്‍ക്കണിയിലെ നൃത്തം, ദൂതനായ ഷട്ടില്‍ കോക്ക്, വിവാഹത്തിന് മുമ്പ് ഒളിച്ചോട്ടം; ഗാംഗുലി-ഡോണ പ്രണയം

Jul 16, 2023


parineeti chopra

2 min

ബ്രേക്ക്ഫാസ്റ്റ് ടേബിളിലെ ആദ്യ ചാറ്റ്,രാഘവിന്റെ പേരെഴുതിയ ദുപ്പട്ട; ഉദയ്പുരിലെ രാജകീയ വിവാഹം

Sep 25, 2023


Most Commented