ഭര്‍ത്താവിന്റെ ക്യാമറയ്ക്കു മുന്നില്‍ മാത്രം മോഡലായി, പ്രസവം തളര്‍ത്തിയില്ല;അഴകിന്റെ റാണിയായി മഹിമ


1 min read
Read later
Print
Share

മിസിസ് കൊച്ചി മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പും മിസിസ് ഫിറ്റ്‌നെസ് ടൈറ്റില്‍ വിന്നറുമാണ് മഹിമ. 

മഹിമ ഹേമചന്ദ്രൻ കുടുംബത്തോടൊപ്പം | Photo: Instagram/ mahima hemachandran

മാതൃത്വവും പ്രായവും ഒന്നിനും തടസമില്ലെന്ന് തെളിയിച്ച് നിശ്ചയദാര്‍ഢ്യം കൊണ്ട് അഴകിന്റെ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു രണ്ടു വയസ്സുകാരന്റെ അമ്മ. 33 വയസ്സുകാരിയായ മഹിമാ ഹേമചന്ദ്രനാണ് ഒരുപാട് സ്ത്രീകള്‍ക്ക് പ്രചോദനമാകുന്ന കിരീടമണിഞ്ഞത്. മിസിസ് കൊച്ചി മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പും മിസിസ് ഫിറ്റ്‌നെസ് ടൈറ്റില്‍ വിന്നറുമാണ് മഹിമ.

ബാങ്കര്‍ കൂടിയായ മഹിമ ഇതുവരെ ജീവിത പങ്കാളി സൂരജ് രവീന്ദ്രന്റെ ക്യാമറയ്ക്കു മുന്നില്‍ മാത്രമാണ് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിട്ടുള്ളത്. ഫിറ്റ്‌നെസിലും നൃത്തത്തിലും സജീവമായ താന്‍ ആദ്യമായാണ് റാമ്പിലൂടെ നടക്കുന്നത്. അവിടെ നിന്ന് മിസിസ് കൊച്ചി മത്സരത്തില്‍ വരെ തനിക്ക് എത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും പറ്റുമെന്നും മഹിമ പറയുന്നു.

ജോലിത്തിരക്കുകള്‍ കാരണവും പ്രസവാനന്തരം വരുന്ന ശാരീരികമായ മാറ്റങ്ങള്‍ കാരണവും സ്വന്തം സ്വപ്നങ്ങള്‍ മറന്നു ഇങ്ങനെയൊക്കെയാണ് ജീവിതം എന്ന് സ്വയം വിശ്വസിപ്പിച്ചു, ആശ്വസിപ്പിച്ചു ജീവിതം തള്ളിനീക്കുന്ന അനേകം സ്ത്രീകളെ എനിക്കറിയാം. അവരുടെ പ്രതിനിധിയായ എനിക്ക് അതിയായ ആത്മവിശ്വാസത്തോടെ ഇന്ന് പറയുവാന്‍ കഴിയും, 'മാതൃത്വം ഒന്നിന്റെയും അവസാനമല്ല. മറിച്ചു ഒരു പുതിയ തുടക്കം മാത്രം ആണ്. കാരണം ഞാന്‍ സ്വപ്നങ്ങള്‍ കാണുവാന്‍ തുടങ്ങിയത് തന്നെ ഒരു അമ്മ ആയതിനു ശേഷം ആണ്'. മഹിമ പറയുന്നു.

Content Highlights: mahima hemachandran beauty contest winner mrs cochin 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
handcuff
Premium

11 min

'വിലങ്ങുവെച്ച കൈകളുമായി അവന്‍ മുന്നില്‍, എന്നെ കാണാതിരിക്കാന്‍ ഞാന്‍ മാറിനിന്നു'

Sep 21, 2023


sathyabhama

3 min

ചിത്രങ്ങളുടെ 'തെരിക'യുണ്ടാക്കി കൂലിപ്പണിക്കാരിയായ സത്യഭാമ; ഭാരം ഇറക്കിവെച്ച് കാഴ്ച്ചക്കാര്‍

Apr 23, 2022


morocco earth quake

ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍?, ഒരു ഗ്രാമത്തെ മുഴുവന്‍ ഭൂകമ്പത്തില്‍ നിന്ന് രക്ഷിച്ച വിവാഹം

Sep 13, 2023


Most Commented