-
പ്രശസ്ത തെലുഗുനടന്‍ കൃഷ്ണയുടെ മകളും നടന്‍ മഹേഷ് ബാബുവിന്റെ സഹോദരിയുമായ മഞ്ജുള ഘട്ടമനേനി മലയാളിക്ക് അത്ര അപരിചിതയല്ല. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമയിലെ അപര്‍ണയിലൂടെ മലയാളമനസ്സുകളില്‍ കയറിക്കൂടിയ സുന്ദരി. താരത്തിന്റെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്. അഭിനയം എന്നും തന്റെ പാഷനായിരുന്നുവെന്നും എന്നാല്‍ സ്വപ്‌നങ്ങള്‍ തകര്‍ക്കപ്പെട്ടതോടെ വിഷാദരോഗത്തിലേക്കു കൂപ്പുകുത്തിയെന്നും പറയുകയാണ് മഞ്ജുള.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജുള ഇതുവരെ പറയാത്ത രഹസ്യങ്ങള്‍ പങ്കുവെക്കുന്നത്. സിനിമാ കുടുംബം ആയതുകൊണ്ടുതന്നെ തനിക്കും ആ വഴി തിരഞ്ഞെടുക്കണമെന്നായിരുന്നു ആഗ്രഹമെന്നും എന്നാല്‍ കുടുംബവും സുഹൃത്തുക്കളുമൊക്കെ അതിനെതിരായിരുന്നുവെന്നും മഞ്ജുള പറയുന്നു. ചെറിയ പ്രായത്തില്‍ തന്നെ വിഷാദരോഗിയാവുകയും പിന്നീട് മെഡിറ്റേഷനിലൂടെയും മറ്റുമാണ് അതിനെ മറികടന്നതെന്നും മഞ്ജുള പറയുന്നു.
'' ഒരു നടിയാകണമെന്നതായിരുന്നു എന്റെ സ്വപ്നം. എന്നാല്‍ എന്റെ അച്ഛന്റെ ആരാധകര്‍ക്ക് അതിഷ്ടമായിരുന്നില്ല, കാരണം അവര്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകള്‍ മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്തു നടക്കുന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ക്കു മാത്രമല്ല എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആരും ഞാന്‍ ഒരു നടിയാവുന്നത് സ്വീകരിക്കാന്‍ തയ്യാറായില്ല. ഞാന്‍ ഇരയാക്കപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത്.''- മഞ്ജുള പറയുന്നു.
തുടര്‍ന്ന് മെഡിറ്റേഷനാണ് തന്നെ അതില്‍ നിന്നും മറികടക്കാന്‍ സഹായിച്ചതെന്നും മഞ്ജുള. ഇരുപതു വര്‍ഷത്തോളം മെഡിറ്റേറ്റ് ചെയ്തു. ഇതുവരെ നോക്കിയാല്‍ പതിനായിരം മണിക്കൂറുകളൊക്കെ പൂര്‍ത്തീകരിച്ചു. ജീവിതത്തിലെ മുപ്പതു വര്‍ഷവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞത്. ആ യാത്രയില്‍ നിരവധി ഗുരുക്കളെ കണ്ടുമുട്ടി, അവര്‍ ജീവിതത്തിന്റെ വലിയ സത്യം എന്താണെന്നു പഠിപ്പിച്ചു. ഇത്രയും നാളും കൃഷ്ണയുടെ മകള്‍, മഹേഷ് ബാബുവിന്റെ സഹോദരി, ദേശീയ പുരസ്‌കാര ജേതാവ് എന്ന നിലയിലൊക്കെയാണ് താന്‍ അറിയപ്പെട്ടിരുന്നത്. അവയെല്ലാം സന്തോഷപ്പിക്കുന്നുണ്ടെങ്കിലും അതിലുപരിയായി് തന്റേതായ ഇടമുണ്ടെന്നു പറയുകയാണ് മഞ്ജുള.
Content Highlights: Mahesh Babu's sister Manjula on suffering from depression


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..