4,000 രൂപ വരെ വിലയുള്ള താമരയും ആമ്പലും; ഇത് അഞ്ജലിയുടെ വിജയഗാഥ


എം. മണികണ്ഠന്‍

അഞ്ജലി താമരക്കൃഷിയിടത്തിൽ | Photo: Mathrubhumi

പൂര്‍വമായി പൂക്കുന്ന സഹസ്രദളപത്മം, പുതിയ ഇനങ്ങളായ കാവേരിയും ലക്ഷ്മിയും... താമരക്കൃഷിയില്‍ വിജയം കൊയ്യുകയാണ് 28-കാരിയായ പാലക്കാട്‌ പിരായിരി ചുങ്കത്ത് നെടുങ്ങോട് വീട്ടില്‍ അഞ്ജലി. രണ്ടുവര്‍ഷംമുമ്പ് അഞ്ജലി ചെറിയതോതില്‍ തുടങ്ങിയ താമരക്കൃഷിയിലെ വിവിധയിനങ്ങള്‍ തേടി ഇന്ന് സംസ്ഥാനങ്ങളുംകടന്ന് ആളുകളെത്തുന്നു. കേരളത്തില്‍നിന്നാണ് ആദ്യഘട്ടത്തില്‍ ആവശ്യക്കാര്‍ വന്നതെങ്കില്‍ പിന്നെയത് മഹാരാഷ്ട്ര, യു.പി., തെലങ്കാന, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങി ഉത്തരാഖണ്ഡ് വരെ എത്തിനില്‍ക്കുകയാണ്.

മഹാമാരിക്കാലത്ത് ഭര്‍ത്താവിന്റെ വരുമാനം നിന്നതോടെയാണ് അഞ്ജലി താമരക്കൃഷിയില്‍ സജീവമാകുന്നത്. വീടിന്റെ മട്ടുപ്പാവിലാണ് ആദ്യം താമരക്കൃഷി ചെയ്തിരുന്നത്. അവ പൂക്കുമ്പോള്‍ അത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് പതിവ്. ഇതിലൂടെ ഒട്ടേറെ ആവശ്യക്കാര്‍ താമരയ്ക്കും ആമ്പലിനുമായി എത്തിത്തുടങ്ങിയെന്ന് അഞ്ജലി പറയുന്നു.



തുടര്‍ന്ന്, താമരയിലെയും ആമ്പലിലെയും കൂടുതല്‍ ഇനങ്ങള്‍ ശേഖരിച്ചുതുടങ്ങി. ഇന്ന് നൂറിലധികം താമരയിനങ്ങളും 45-ഓളം ആമ്പല്‍ ഇനങ്ങളും അഞ്ജലിയുടെ കൃഷിയിടത്തിലുണ്ട്. 20 സെന്റ് സ്ഥലത്താണ് ഇപ്പോള്‍ താമരക്കൃഷി.

വെള്ള, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള താമരയ്ക്കും ആമ്പലിനുമാണ് ആവശ്യക്കാര്‍ കൂടുതല്‍. നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ചെടിയെങ്കില്‍ അഞ്ചുദിവസംമുതല്‍ ഏഴുദിവസംവരെ പൂ വാടാതെനില്‍ക്കുമെന്ന് അഞ്ജലി പറയുന്നു.

150 രൂപമുതല്‍ 4,000 രൂപവരെയാണ് താമര, ആമ്പല്‍ ഇനങ്ങള്‍ക്ക് വില. മാസം 80 മുതല്‍ 100 വരെ താമരയിനങ്ങളാണ് അഞ്ജലിയുടെ വീട്ടില്‍നിന്ന് കയറ്റി അയക്കുന്നത്. ഭര്‍ത്താവ് പ്രസാദും ഇപ്പോള്‍ താമരക്കൃഷിയില്‍ ഒപ്പമുണ്ട്.

Content Highlights: lotus worth up to rupees 4,000 this is anjalis success story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented