ഡൗൺ സിൻഡ്രോം ബാധിച്ച15-കാരി വിയെനയും 95-കാരി തെരേസയും | Photo:instagram.com/p/Cb7i5dbFhWT
ഡൗൺ സിൻഡ്രോം ബാധിച്ച 15-കാരിയുടെയും 95-കാരിയുടെയും സൗഹൃദവും സ്നേഹപ്രകടനങ്ങളും ഏറ്റെടുത്തിരിക്കുകയാണ് സാമൂഹികമാധ്യമങ്ങൾ. വിയെനയും അയൽപ്പക്കത്തുള്ള തെരേസ മുത്തശ്ശിയും തമ്മിലാണ് അഗാധമായ ഈ ആത്മബന്ധം. തെരേസയെ ഓടിച്ചെന്ന് ആലിംഗനം ചെയ്യുന്ന വിയെനയുടെ വീഡിയോ പത്തുലക്ഷത്തിലേറെപ്പേരാണ് ഇതിനകം കണ്ടത്.
അമ്മയാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. പ്രായവും രോഗവും സൗഹൃദത്തിന് തടസ്സമേയല്ലെന്ന് ഇവർ തെളിയിച്ചു. അത്യപൂർവമായ ആത്മബന്ധമാണ് ഇരുവരുടേതെന്നും ആലിംഗനത്തിനുശേഷമുള്ള വിയെനയുടെ ചിരിയിൽ എല്ലാമുണ്ടെന്നും അമ്മ പറയുന്നു.
എല്ലാ ദിവസവും വിയെന തെരേസയെ കാണണമെന്ന് പറയും. ചില ദിവസങ്ങളിൽ സാധിച്ചെന്നുവരില്ല. പക്ഷേ, ചിലപ്പോൾ പറ്റും. വിയെന അവരുടെ അടുത്തേക്ക് ഓടുന്നതു കാണുമ്പോൾ സന്തോഷം തോന്നും. തെരേസയോടുള്ള ഇഷ്ടം പറയാൻ വിയെനയ്ക്ക് വാക്കുകൾ തികയാതെ വരും.
വാക്കുകൾക്കതീതമായ അതിമനോഹരമായ സന്ദർഭമായിരിക്കുമതെന്നും അമ്മ പറയുന്നു. ദി അപ്സൈഡ് ഓഫ് ഡൗൺ സിൻഡ്രോം എന്ന പേജിലാണ് വീഡിയോ ആദ്യം പോസ്റ്റുചെയ്തത്. പിന്നീട് ഗുഡ്ന്യൂസ് മൂവ്മെന്റും ചിത്രം ഏറ്റെടുത്തു.
Content Highlights: little girl with down syndrome, sweetest bond with neighbour, friendship
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..