ഭക്ഷണം കഴിക്കാതെ പോയ അച്ഛനെ ഓര്‍ത്ത് കരഞ്ഞ് പെണ്‍കുട്ടി- വീഡിയോ പങ്കിട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി


അച്ഛനെയോര്‍ത്ത് തനിക്ക് വളരെയേറെ വിഷമമുണ്ടെന്ന് അവള്‍ അമ്മയോട് പറഞ്ഞു.

വൈറൽ വീഡിയോയിൽനിന്നും | Photo: Twittr(Screen Grab)

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹബന്ധം കാണിക്കുന്ന ഒട്ടേറെ വീഡിയോകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി കാണാറുണ്ട്. അത്തരം വീഡിയോകള്‍ മിക്കവയും നമ്മുടെ മനംനിറയ്ക്കുന്നവയായിരിക്കും. ഇത്തരമൊരു സ്‌നേഹവീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഭക്ഷണം പോലും കഴിക്കാതെയാണ് അച്ഛന്‍ ജോലി ചെയ്യുന്നതെന്ന് ഓര്‍ത്ത് വിങ്ങിപ്പൊട്ടി കരയുന്ന കൊച്ചുപെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. കുട്ടിയുടെ അമ്മയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. എന്തിനാണ് കരയുന്നതെന്ന് അമ്മ കുട്ടിയോട് ചോദിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. എന്നാല്‍ കുറച്ച്‌നേരം ഒന്നും പറയാതെ കരയുന്ന കുട്ടിയെയാണ് കാണാന്‍ കഴിയുക. കുറെത്തവണ എന്തിനാണ് കരയുന്നതെന്ന് ചോദിച്ച അമ്മയോട് വീഡിയോ പകര്‍ത്തുന്നത് നിര്‍ത്തിയാല്‍ കാരണം പറയാമെന്ന് അവള്‍ പറഞ്ഞു. പിന്നീട് വിങ്ങിപ്പൊട്ടി കരഞ്ഞ് അവള്‍ കാരണം പറഞ്ഞു. അച്ഛന്‍ ഭക്ഷണമൊന്നും കഴിക്കാതെയാണ് ജോലിക്കു പോയതെന്ന് പറഞ്ഞ അവള്‍ വൈകുന്നേരം വരെ ഒന്നും കഴിക്കാതെയാണ് ജോലി ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു. അച്ഛന് കഴിക്കാന്‍ ഭക്ഷണം കൊടുത്തുവിട്ടിട്ടുണ്ടെന്ന് പറഞ്ഞ് അമ്മ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പെണ്‍കുട്ടി കരച്ചില്‍ തുടര്‍ന്നു. അച്ഛനെയോര്‍ത്ത് തനിക്ക് വളരെയേറെ വിഷമമുണ്ടെന്ന് അവള്‍ അമ്മയോട് പറഞ്ഞു. പപ്പ രാത്രിമാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അതുവരെയും പപ്പ ഭക്ഷണം കഴിക്കുന്നതേയില്ല-- അവള്‍ പറഞ്ഞു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പടെ നിരവധി പേരാണ് ഹൃദയകാരിയായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പെണ്‍മക്കള്‍ വീടിന്റെ വെളിച്ചമാണ്. മനസ്സിന്റെ വെളിച്ചമാണ്. പപ്പയുടെ കണ്ണിലെ കൃഷ്ണമണിയാണ്. പെണ്‍മക്കള്‍ വീട്ടുകാരുടെയും ഭാഗ്യമാണ്-വീഡിയോ പങ്കുവെച്ച് ശിവരാജ് സിങ് ചൗഹാന്‍ ട്വീറ്റു ചെയ്തു.

Content highlights: little girl is worried about dad skipping meals video wins hearts of social media

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented