ലില്ലി സിങ് | Photo: instagram.com/p/Cb9BqWxlSbq/
പ്രസിദ്ധ കനേഡിയൻ കൊമേഡിയനും യൂട്യൂബറുമായ ലില്ലി സിങ്ങിന് ഇന്ത്യയിലടക്കം ഒട്ടേറെ ആരാധകരുണ്ട്. ഇന്ത്യൻ വംശജ കൂടിയായ ലില്ലി സിങ് 2019-ൽ താൻ ബൈസെക്ഷ്വൽ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. എൽ.ജി.ബി.ടി. സമൂഹത്തിനുവേണ്ടി അവർ നിരന്തരം സംസാരിക്കുകയും ശബ്ദമുയർത്തുകയും ചെയ്യാറുണ്ട്.
ഇപ്പോൾ ഡേറ്റിങ് ആപ്പിലെ തന്റെ രസകരമായ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണവർ. 'ഞാൻ ആദ്യമായി ഡേറ്റിങ് ആപ്പ് ഡൗൺലോഡ് ചെയ്തു, ആദ്യമായി പെൺകുട്ടികൾക്ക് മെസ്സേജ് ചെയ്തു. എനിക്കതൊരു പുതിയ അനുഭവമായിരുന്നു, കാരണം എനിക്ക് പെൺകുട്ടികൾ സുഹൃത്തുക്കളായിരുന്നു ഇതുവരെ. ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു.
ഡേറ്റിങ് തുടങ്ങിയശേഷം പെൺകുട്ടികളുമായി എങ്ങനെ ഫ്ലേർട്ട് ചെയ്യണമെന്ന് പഠിച്ചെടുക്കുകയായിരുന്നു ഏറ്റവും പ്രധാനമെന്നും മുമ്പ് താനിത് ചെയ്തിട്ടില്ലെന്നും വോഗിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
'ആദ്യമായി ഒരു പെൺകുട്ടിക്ക് മെസ്സേജ് ചെയ്തപ്പോൾ സഹോദരി എന്നാണ് വിളിച്ചത്. അക്ഷരാർഥത്തിൽ എനിക്ക് എന്നെത്തന്നെ ശാസിക്കേണ്ടിവന്നു, ഞാനിപ്പോൾ കൂടുതൽ മെച്ചപ്പെടുന്നു, ഫ്ലേർട്ടിങ്ങിന്റെ ഈ പുതിയ മേഖലയിലേക്കുള്ള തന്റെ വരവ് ഇപ്പോഴും പുരോഗതിയിലാണെ'ന്നും അവർ പറയുന്നു.
Content Highlights: lilly singh, using dating apps, she came out as bisexual
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..