എസ്.എസ്.എല്‍.സി. ബുക്ക് പണയംവെച്ച് ആദ്യത്തെ ജോലി ;  ലിജീഷ്  ഇന്ന് സ്വതന്ത്രസംവിധായകന്‍


. കെട്ടാത്ത വേഷങ്ങളില്ല, ലിജീഷ് മുല്ലേഴത്ത് ജീവിതത്തില്‍.

ലിജീഷ് മുല്ലേഴത്ത്|photo: Mathrubhumi

പത്താം ക്ലാസ് ജയിച്ചശേഷം തൊഴില്‍ തേടിയിറങ്ങിയതാണ് ലിജീഷ് മുല്ലേഴത്ത്. എസ്.എസ്.എല്‍.സി. ബുക്ക് പണയംവെച്ച് ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീടുകള്‍ കയറിയിറങ്ങി വിറ്റു. അത് വന്‍ പരാജയമായി. പിന്നീട് ഹോട്ടലില്‍ തൂപ്പുതൊഴിലാളിയായി. കാന്റീനില്‍ സപ്ലയര്‍. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴില്‍ ചെയ്തു.

തിരുപ്പൂരിലെ വാതില്‍വില്‍പ്പനശാലയില്‍ തൊഴിലാളിയായി. സിനിമയില്‍ എക്‌സ്ട്രാ നടനായി. നാടകങ്ങളില്‍ നായകനായി. സിനിമയില്‍ സഹസംവിധായകനും എക്‌സിക്യുട്ടീവ് സംവിധായകനുമായി. കെട്ടാത്ത വേഷങ്ങളില്ല, ലിജീഷ് മുല്ലേഴത്ത് ജീവിതത്തില്‍.ഇപ്പോള്‍, സ്വപ്നസാഫല്യമായിരുന്ന സ്വതന്ത്രസംവിധായകസ്ഥാനവും ഏറ്റെടുത്തിരിക്കുകയാണ്. ലിജീഷിന്റെ സ്വതന്ത്രസംവിധാനത്തിലിറങ്ങുന്ന സിനിമ നവംബര്‍ 18-ന് തിയേറ്ററുകളിലെത്തുകയാണ്. 'ആകാശത്തിനു താഴെ' എന്നാണ് സിനിമയുടെ പേര്. ആകാശത്തിനു താഴെ, ഭൂമിയില്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എന്തു സംഭവിക്കുന്നുവെന്ന ഒരു ചോദ്യത്തിലേക്ക് മലയാളിമനസ്സിനെ ജാഗരൂകമാക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. തൃശ്ശൂര്‍ മുപ്ലിയം സ്വദേശിയാണ് നാല്‍പ്പത്തിമൂന്നുകാരനായ ലിജീഷ്.

സിനിമയുടെ പോസ്റ്റര്‍

ദേശീയപുരസ്‌കാരം ലഭിച്ച 'പുലിജന്മം' നിര്‍മിച്ച എംജി. വിജയ് ആണ് നിര്‍മാതാവ്. മുഖ്യവേഷത്തില്‍ എത്തുന്നത് സിജി പ്രദീപ് ആണ്. കലാഭവന്‍ പ്രജോദ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ഷാന്‍ പി. റഹ്‌മാന്‍. പ്രദീപ് മണ്ടൂര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി.അമ്മ ഫിലിംസിന്റെ ബാനറില്‍ തരംഗം റിലീസ് ആണ് വിതരണം ചെയ്യുന്നത്. ബി.കെ. ഹരിനാരായണന്‍, ലിജിസോന, വര്‍ഗീസ് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റിങ് സന്ദീപ് നന്ദകുമാര്‍.

Content Highlights: film director lijeesh mullezhath,akashathinu thazhe, lifestyle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented