അച്ഛനെ തോല്‍പിക്കണമെന്നായിരുന്നു എന്റെ മോഹം: കൊനേരു ഹംപി


കെ.സുരേഷ്

ചെറുപ്പത്തില്‍ ചെസ്സ് ബോര്‍ഡിന് മുന്നിലിരിക്കുന്ന അച്ഛനെയാണ് ഹംപി എന്നും കാണുന്നത്. പതിയെ കളി പഠിച്ചു. ആറാം വയസ്സിലേ കളിക്കാന്‍ തുടങ്ങി.

-

അഞ്ചാം വയസ്സില്‍ തുടങ്ങിയ ഒരു യാത്ര നിങ്ങള്‍ എത്രകാലം വിശ്രമമില്ലാതെ തുടരും? പത്താം വയസ്സില്‍ കണ്ടുതുടങ്ങിയ ഒരു സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ എത്രവര്‍ഷം അധ്വാനിക്കും? ഇന്ത്യയുടെ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ കൊനേരു ഹംപിയോടാണ് ചോദ്യമെങ്കില്‍ 'അനന്തകാലം' എന്നായിരിക്കും ഉത്തരം.

ആറാം വയസ്സില്‍ ചെസ്സ് കളിച്ചുതുടങ്ങിയ ഹംപി, രണ്ടുവര്‍ഷത്തിനുശേഷം ദേശീയ ചെസ്സ് കിരീടം നേടിയപ്പോള്‍ത്തന്നെ ലോകചാമ്പ്യനാകുന്നത് സ്വപ്‌നം കണ്ടു. പിന്നീടങ്ങോട്ട് നിരന്തരമായ പരിശീലനങ്ങള്‍. കറുപ്പും വെളുപ്പും നിറഞ്ഞ 64 കളങ്ങളിലേക്ക് നോക്കി ഉണര്‍ന്നിരുന്ന അനേകായിരം മണിക്കൂറുകള്‍... കാത്തിരിപ്പുകള്‍...കറുപ്പും വെളുപ്പും നിറഞ്ഞ മത്സരലോകം. അവിടെ തോല്‍വിയും നിരാശയും ഇടവേളകളുമുണ്ടായി. പക്ഷേ 'കളം' വിടാന്‍ ഹംപി ഒരുക്കമായിരുന്നില്ല.

പതിനഞ്ചാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടി ലോക റെക്കോഡിട്ടെങ്കിലും ലോകകിരീടം അകന്നകന്നു പോയി. പിന്നെ കല്യാണമായി. രണ്ടുവര്‍ഷത്തോളം മത്സരരംഗത്തുനിന്ന് വിട്ടുനിന്നു. ഒരു മകള്‍ പിറന്നു, അഹാന. കൊനേരു ഹംപി എന്ന പേര് ചെസ്സ് പ്രേമികള്‍ ഏറെക്കുറെ മറന്നുതുടങ്ങിയതായിരുന്നു. അപ്പോഴതാ, അവര്‍ തിരിച്ചുവരുന്നു. തലയില്‍ ലോക റാപ്പിഡ് കിരീടവുമുണ്ട്. കളി തുടങ്ങി നീണ്ട 27 വര്‍ഷങ്ങള്‍ക്കുശേഷം ഒരു ലോകകിരീടം! ഇത്രയും വര്‍ഷം ഒരേ ലക്ഷ്യത്തിനായി പൊരുതണമെങ്കില്‍ അസാമാന്യമായ ക്ഷമയും അതിലേറെ ദൃഢനിശ്ചയവും വേണം.

Read more... അമ്മയാകാനുള്ള ഇടവേള; ലോകകിരീടവുമായി തിരിച്ചുവരവ്

ഡിസംബര്‍ അവസാനം റഷ്യയിലെ മോസ്‌കോയില്‍ നടന്ന ലോക ചെസ്സ് ടൂര്‍ണമെന്റില്‍, ചൈനയുടെ ടിങ്ജീ ലീയെ തോല്‍പ്പിച്ചാണ് 32 കാരിയായ ഹംപി റാപ്പിഡ് ചെസ്സില്‍ ലോക ജേതാവായത്. പുരുഷവിഭാഗത്തിലെ ജേതാവ്, നോര്‍വ്വേയുടെ ലോകോത്തര താരം മാഗ്‌നസ് കാള്‍സന്‍ ആണെന്നുകൂടി അറിയുക. ഇന്ത്യയുടെ ആദ്യ ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനെ ഒന്നിലധികം തവണ തോല്‍പ്പിച്ചയാളാണ് കാള്‍സന്‍.

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം.">
ഗൃഹലക്ഷ്മി വാങ്ങാം.

ദീര്‍ഘസമയം വേണ്ടിവരുന്ന ക്ലാസ്സിക്കല്‍ ചെസ്സാണ് ഹംപിയുടെ ഇനം. പക്ഷേ ഇവിടെ കിരീടം നേടിയത് റാപ്പിഡിലാണ്. റാപ്പിഡില്‍ ഹംപിക്കും ടിങ്ജീക്കും തുല്യ പോയന്റ് വന്നപ്പോള്‍ ടൈബ്രേക്കറായി ബ്ലിറ്റ്‌സ് മത്സരം കളിച്ചാണ് കിരീടം സ്വന്തമാക്കിയത്.'ഈ വിജയം ഞാനെന്റെ അച്ഛനമ്മമാര്‍ക്കും ഭര്‍ത്താവ് അന്‍വേഷിനും സമര്‍പ്പിക്കുന്നു. എനിക്ക് നല്‍കിയ പിന്തുണയുടെ പേരില്‍..' ലോക ജേതാവായി തിരിച്ചെത്തിയ ഹംപിയുടെ പ്രതികരണം.

ആ്രന്ധപദേശിലെ വിജയവാഡയി 1987 ലാണ് കൊനേരു ഹംപിയുടെ ജനനം.അച്ഛന്‍ കൊനേരു അശോക്, അമ്മ ലത. കോളേജ് അധ്യാപകനായിരുന്ന അശോക് ചെസ്സില്‍ ആന്ധ്രപ്രദേശ് സംസ്ഥാന ചാമ്പ്യനായിരുന്നു. ചെറുപ്പത്തില്‍ ചെസ്സ് ബോര്‍ഡിന് മുന്നിലിരിക്കുന്ന അച്ഛനെയാണ് ഹംപി എന്നും കാണുന്നത്. പതിയെ കളി പഠിച്ചു. ആറാം വയസ്സിലേ കളിക്കാന്‍ തുടങ്ങി. അച്ഛനെ തോല്‍പ്പിക്കണം എന്നായിരുന്നു അന്നത്തെ ലക്ഷ്യം.

കൊനേരു ഹംപി എന്ന പേര് ചെസ്സ് പ്രമികള്‍ ഏറെക്കുറയെ മറന്നു തുടങ്ങിയതായിരുന്നു... കളിയിലെയും ജീവിതത്തിലെയും ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് കൊനേരു ഹംപിയുടെ ഓര്‍മ്മകള്‍... പൂര്‍ണരൂപം വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം.

Content Highlights: Koneru Humpy, Indian chess Grandmaster


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented