മാമോദീസച്ചടങ്ങിൽ എടുത്ത സെറയുടെ ചിത്രം, മോഡൽ വേഷത്തിൽ സെറ
മാമോദീസക്കാലം തൊട്ടേ പോസ് ചെയ്യാന്‍ തുടങ്ങിയതാണ് കുഞ്ഞു സെറ. ഇപ്പോള്‍ മോഡലിങ് രംഗത്ത് താരമായിക്കഴിഞ്ഞിരിക്കുന്നു ഈ മൂന്ന് വയസ്സുകാരി. അനേകം പരസ്യചിത്രങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട്.
കേരളത്തിലെ 38 ഓണ്‍ലൈന്‍ സൈറ്റുകള്‍, യു.എസ്.എ., കാനഡ, യു.കെ. എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വാര്‍ത്താ സൈറ്റുകള്‍, അഡ്കോം മാഗസിന്‍, ബെല്ലെസാ ഫാഷന്‍, ഫിലിം ലൈഫ്സ്‌റ്റൈല്‍ മാഗസിന്‍, ഏതാനും പ്രൊഡക്ഷന്‍ കമ്പനികള്‍ എന്നിവയ്ക്ക് വേണ്ടിയെല്ലാം ഈ കുഞ്ഞുസുന്ദരി മോഡലായി. ഫാഷന്‍, ഫിലിം, വിവിധ വാര്‍ത്താ സൈറ്റുകള്‍ എന്നിവയിലാണ് സെറ നിറഞ്ഞുനില്‍ക്കുന്നത്. യുണൈറ്റഡ് ഫാഷന്‍ ഫെഡറേഷന്‍ അംഗം കൂടിയാണ്.
സംസ്ഥാനത്തെ തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള വ്യാപാരസ്ഥാപനങ്ങളുടെ പരസ്യങ്ങളിലാണ് ഏറെയും സെറ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം കസവുമാള്‍, ഹെര്‍ബല്‍ വില്ലേജ് ആയുര്‍വേദ പ്രൊഡക്ട്സ്, ആലുവ ബിസ്മി ഫേബ്രിക്‌സ് ഉള്‍പ്പെടെ അഞ്ചിലധികം സ്ഥാപനങ്ങളുടെ പരസ്യ മോഡലാണ്.
മാള പാറോക്കില്‍ സനീഷിന്റെയും സിജിയുടെയും ഏക മകളായ സെറയുടെ മാമോദീസ അമ്മയുടെ ഇടവകയായ ഇടുക്കി രാജാക്കാട് ക്രിസ്തുരാജ പള്ളിയിലായിരുന്നു. ഈ ചടങ്ങിനായി എടുത്ത ഫോട്ടോകളാണ് മോഡലിങ്ങിലേക്കുള്ള വഴിതുറന്നത്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സനീഷിന്റെ സുഹൃത്തുക്കളായ സിനിമാ രംഗത്തുള്ളവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ എടുത്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയാണ് സെറ മോഡലിങ് രംഗത്തേക്ക് വരുന്നത്. ദുബായ് എയര്‍പോര്‍ട്ടില്‍ ക്വാളിറ്റി വിഭാഗത്തിലെ ജീവനക്കാരനാണ് പിതാവ് സനീഷ്. അമ്മ സിജി അവിടെ നഴ്‌സ് ആണ്.
Content highlights: kid modelling, zerah started modeling at the age of nine month
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..