മകള്‍ എന്റെ നിധിയാണ്, എന്നാല്‍ അവള്‍ക്കൊപ്പം ലഭിച്ച ഉറക്കക്കുറവാണ് വെല്ലുവിളി


സാധാരണ എനിക്ക് ലഭിച്ചിരുന്ന ആറ് മണിക്കൂര്‍ ഉറക്കം ലഭിക്കാന്‍ ഞാന്‍ എവിടെ പോകും, ആ ഉറക്കം തന്നെ എവിടെയാണ് പോയ്ക്കളഞ്ഞത്'

Photo: instagram.com|katyperry

മാതൃത്വം മനോഹരമായ അനുഭവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ അതിനൊപ്പമുള്ള വെല്ലുവിളികളെ പറ്റി ആരും സംസാരിക്കാറില്ല. സാധാരണ അമ്മമാരായാലും പ്രസിദ്ധരായ അമ്മമാരായാലും മാതൃത്വത്തിലെത്തുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒന്നുതന്നെയാണ്. അമ്മമാര്‍ക്ക് മാനസികവും ശാരീരികവുമായ വലിയ പിന്തുണ ഇക്കാലത്ത് ആവശ്യമാണ്.

അമേരിക്കന്‍ ഗായികയും എഴുത്തുകാരിയുമായ കാറ്റി പെറി തന്റെ അമ്മ അനുഭവത്തെ പറ്റിയും നേരിട്ട വെല്ലുവിളികളെ പറ്റിയും തുറന്നുപറയുകയാണ്. മെഡിറ്റേറ്റ് അമേരിക്ക എന്ന വെര്‍ച്വല്‍ ഇവന്റിലായിരുന്നു കാറ്റി പെറിയുടെ ഈ വെളിപ്പെടുത്തല്‍. തന്റെ മകള്‍ ഒരു സമ്മാനമാണെന്നും, എന്നാല്‍ അവള്‍ക്കൊപ്പം കിട്ടിയ ഉറക്കക്കുറവാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നുമാണ് താരം പറഞ്ഞത്.

'ഞാന്‍ ഒരു പുതിയ അമ്മയാണ്. എന്റെ മകള്‍ എനിക്കു കിട്ടിയ നിധിയാണ്. എന്നാല്‍ എത്രയൊക്കെ പിന്തുണ ലഭിച്ചാലും ഉറക്കക്കുറവ് നിങ്ങളെ അലട്ടും. സാധാരണ എനിക്ക് ലഭിച്ചിരുന്ന ആറ് മണിക്കൂര്‍ ഉറക്കം ലഭിക്കാന്‍ ഞാന്‍ എവിടെ പോകും, ആ ഉറക്കം തന്നെ എവിടെയാണ് പോയ്ക്കളഞ്ഞത്' താരം ചോദിക്കുന്നു.

'നന്നായി വിശ്രമം വേണമെന്ന് ശരീരം ആഗ്രഹിക്കുമ്പോള്‍, മനസ്സും തലച്ചോറുമെല്ലാം വിശ്രമിക്കൂ എന്ന് വാശിപിടിക്കുമ്പോള്‍ എന്റെ ക്ലോക്കിലെ രണ്ടോ മൂന്നോ മണിക്കൂര്‍ ഞാന്‍ കവര്‍ന്നെടുക്കും, ശരിക്കും മോഷണം പോലെ തന്നെ.' കാറ്റി പെറി തന്റെ ഉറക്കത്തെ പറ്റി പറയുന്നത് ഇങ്ങനെയാണ്. കാറ്റി പെറിക്കും പങ്കാളിയും ഹോളിവുഡ് താരവുമായ ഒര്‍ലാന്‍ഡോ ബ്ലൂമിനും ഓഗസ്റ്റിലാണ് മകള്‍ ഡെയ്‌സി ഡോവ് പിറന്നത്.

Content Highlights: Katy Perry says sleeping has been a ‘challenge’ since the birth of daughter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented